Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മ്യാന്‍മറില്‍ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്?; അഞ്ച് ഭീകരക്യാമ്പില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണം; 3 നേതാക്കളെയും 19 ഭീകരരെയും വധിച്ചെന്ന് ഉള്‍ഫ ഐ

മ്യാന്‍മറില്‍ ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അവിടുത്തെ രണ്ട് ഭീകരക്യാമ്പുകളില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയെന്നാണ് ഉള്‍ഫ ഐ എന്ന ഭീകരവാദസംഘടന ആരോപിക്കുന്നത്. പക്ഷെ ഇന്ത്യ കരസേന ഈ ആക്രമണ വാര്‍ത്ത നിധേഷിച്ചിട്ടുണ്ട്. അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മയും ഈ ആക്രമണവാര്‍ത്ത നിഷേധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2025, 07:39 pm IST
inIndia, World

ന്യൂദല്‍ഹി:മ്യാന്‍മറില്‍ ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അവിടുത്തെ അഞ്ച് ഭീകരക്യാമ്പുകളില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയെന്നും മൂന്ന് നേതാക്കളെയും 19 ഭീകരരെയും ഇന്ത്യന്‍ സേന വധിച്ചെന്ന് ഉള്‍ഫ ഐ എന്ന ഭീകരവാദസംഘടന ആരോപിക്കുന്നു. പക്ഷെ ഇന്ത്യന്‍ കരസേനയും അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മയും ഈ ആക്രമണവാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. ജൂലായ് 13 ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കും നാലുമണിക്കും ഇടയിലാണ് ഡ്രോണ്‍, മിസൈല്‍ ആക്രമണമെന്ന് പറയുന്നു. മ്യാന്‍മര്‍ സൈന്യവും ഈ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ ഇന്ത്യയെ സഹായിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ ഭീകരവാദഗ്രൂപ്പുകള്‍ മ്യാന്‍മര്‍ സൈന്യത്തിനും തീരാത്തലവേദനയാണ്.

നാഗാലാന്‍റ് -മ്യാന്‍മര്‍ അതിര്‍ത്തിയിലും അരുണാചല്‍-മ്യാന്‍മര്‍ അതിര്‍ത്തിയിലും പ്രവര്‍ത്തിച്ചുവന്നിരുന്ന അഞ്ച് ഭീകരക്യാമ്പുകള്‍ക്ക് നേരെയാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നാണ് ഉള്‍ഫ ഐ അഥവാ ഉള്‍ഫ ഇന്‍ഡിപെന്‍റന്‍ഡ് നേതാക്കള്‍ അവകാശപ്പെടുന്നത്. .ഉള്‍ഫ ഇന്‍ഡിപെന്‍റന്‍ഡ്, എന്‍എസ് സിഎ കപ്ലാംഗ് എന്നീ ഭീകരസംഘങ്ങള്‍ക്കാണ് ആക്രമണത്തില്‍ നാശമുണ്ടായത്. ഇവരുടെ രണ്ട് ഉയര്‍ന്ന നേതാക്കളും 19 ഭീകരരും കൊല്ലപ്പെട്ടതായാണ് ഇവരുടെ അവകാശവാദം.

എന്തുകൊണ്ട് സര്‍ജിക്കല്‍ സ്ട്രൈക്ക്?
മ്യാന്‍മര്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഭീകരവാദഗ്രൂപ്പുകള്‍ ഇന്ത്യയിലെ മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി ആക്രമണം നടത്തി ഓടിമറയുന്നത് പതിവായിരുന്നു. ഇത് ഇന്ത്യന്‍ സര്‍ക്കാരിന് വലിയ തലവേദനയായിരുന്നു. ഇതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിന് പ്രതിപക്ഷപാര്‍ട്ടികളുടെ കുറ്റപ്പെടുത്തല്‍ കേള്‍ക്കേണ്ടിവരുന്നുണ്ട്. ചൈനയാണ് ഈ ഭീകരവാദഗ്രൂപ്പുകള്‍ക്ക് ആയുധവും ആക്രമണപദ്ധതികളും നല്‍കുന്നതെന്നാണ് ഇന്ത്യന്‍ സേന ആരോപിക്കുന്നത്. എന്തായാലും ഇവരുടെ ശല്ല്യം സഹിക്കവയ്യാതായപ്പോഴാണ് ഒരു മുന്നറിയിപ്പെന്ന നിലയില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതെന്ന് ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇന്ത്യന്‍ സേന ഔദ്യോഗികമായി ഈ സര്‍ജിക്കല്‍ സ്ട്രൈക്കിനെ നിഷേധിക്കുന്നു.

ആരാണ് ഉള്‍ഫ ഐയും എന്‍എസ് സിഎ കപ്ലാംഗ് ഗ്രൂപ്പും?

പരേഷ് ബറുവ എന്ന നേതാവ് മ്യാന്‍മറില്‍ നിന്നും നിയന്ത്രിക്കുന്ന സംഘടനയാണ് ഉള്‍ഫ ഐ എന്നറിയപ്പെടുന്ന ഉള്‍ഫ ഇന്‍ഡിപെന്‍റന്‍ഡ്. ഇത് ഒരു ഗറില്ലഗ്രൂപ്പാണ്. അരുണാചല്‍പ്രദേശിനടുത്തുള്ള മ്യാന്‍മറിലെ സഗായിംഗ് ഡിവിഷന്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ ക്യാമ്പുകള്‍. ഒരു നാഗാ വിഘടനവാദ ഗ്രൂപ്പാണ് എന്‍എസ് സിഎ കപ്ലാംഗ്. മ്യാന്‍മറും ഇന്ത്യയുടെ വടക്ക് കിഴക്കന്‍ പ്രദേശത്തെ നാഗാമേഖലകളും ചേര്‍ത്ത് പ്രത്യേകരാജ്യമാണ് ഇവരുടെ ലക്ഷ്യം. ഇവരുടെ ക്യാമ്പുകളില്‍ ആളില്ലാതെ പറക്കുന്ന ആകാശവാഹനങ്ങളായ ഡ്രോണുകള്‍ ഉപയോഗിച്ച് ബോംബാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 100 ഡ്രോണുകള്‍ ആക്രമണത്തിന് ഉപയോഗിച്ചതായി പറയുന്നു. ഇതില്‍ ഹൊയാത്ത് ബസ്തിയിലെ ഉള്‍ഫ ഐ ഹെഡ് ക്വാര്‍ട്ടേഴ്സ്, വക്തം ബസ്തിയിലുള്ള ഉള്‍ഫ ഐയുടെ 779 ഭീകരക്യാമ്പ്, എന്‍എസ് സിഎന്‍ കാപ്ലാംഗിന്റെ ഒരു ഭീകരകേന്ദ്രം എന്നിവയാണ് ഇന്ത്യന്‍ ഡ്രോണുകള്‍ ലക്ഷ്യമിട്ടതെന്നറിയുന്നു.

ഉള്‍ഫ ഐയുടെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സഗായിംഗ് എന്ന മ്യാന്‍മറില്‍ ഉള്‍പ്പെട്ട സ്ഥലത്ത് നിബിഡവനമേഖലയാണ്. അതുകൊണ്ടാണ് ഇവിടം ഭീകരഗ്രൂപ്പുകള്‍ ക്യാമ്പുകളായി തെരഞ്ഞെടുത്തിരിക്കുന്നത്. വഖ്തം ബസ്ടി, ഹൊയത് ബസ്ടി, ഹകിയോട്ട് എന്നിവിടങ്ങളിലും ക്യാമ്പുകള്‍ ഉണ്ട്. അരുണാചല്‍പ്രദേശിലെ ലോംഗ്ഡിങ് ജില്ലയ്‌ക്ക് എതിരെയാണ് മ്യാന്‍മറിലുള്ള ഈ പ്രദേശങ്ങള്‍. ഭീകരരുടെ മറ്റൊരു പ്രദേശമാണ് ചൈന-മ്യാന്‍മര്‍ അതിര്‍ത്തിപ്രദേശങ്ങള്‍. ഇവിടെയാണ് മണിപ്പൂരില്‍ കുഴപ്പമുണ്ടാക്കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ), കെവൈകെഎല്‍, പിആര്‍ഇപിഎകെ, ആര്‍പിഎഫ് എന്നിവ ഭീകരക്യാമ്പുകള്‍ വെച്ചിരിക്കുന്നത്.

നേതാവിന്റെ ശവസംസ്കാരച്ചടങ്ങിനിടെ മിസൈല്‍ ആക്രമണം

ആദ്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഉള്‍ഫ ഐയുടെ ലഫ്. ജനറലായ നയന്‍ അസോം കൊല്ലപ്പെട്ടത്രെ. തുടര്‍ന്ന് അനുയായികള്‍ അദ്ദേഹത്തിന്റെ ശവസംസ്കാരച്ചടങ്ങ് നടത്തുന്നതിനിടയില്‍ ഇന്ത്യ മിസൈല്‍ ആക്രമണം നടത്തി. ഇതില്‍ ഭീകരഗ്രൂപ്പിന്റെ ബ്രിഗേഡിയര്‍ ഗണേഷ് അസോം, കേണല്‍ പ്രദീപ് അസോം എന്നിവര്‍ കൊല്ലപ്പെട്ടെന്നും പ്രകാശ് ബറുവയുടെ നേതൃത്വത്തിലുള്ള ഉള്‍ഫ ഐ അവകാശപ്പെടുന്നു. ഇതിന് പുറമെ 19 ഭീകരര്‍ കൊല്ലപ്പെടുകയും മറ്റ് 19 ഭീകരര്‍ക്ക് പരിക്കേറ്റതായും പറയുന്നു.

അസം റൈഫിള്‍സും പങ്കെടുത്തെന്ന് ഉള്‍ഫ ഐ, ഇല്ലെന്ന് അസം റൈഫിള്‍സ്

ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയുടെ ആഭ്യന്തര സുരക്ഷയുടെയും ഇന്ത്യ-മ്യാൻമർ അതിർത്തിയുടെ സുരക്ഷയുടെയും ഇരട്ട ഉത്തരവാദിത്ത്വമുള്ള അര്‍ധസൈനികവിഭാഗമായ ആസ്സം റൈഫിൾസും ഈ ആക്രമണത്തിന്റെ ഭാഗമായിരുന്നുവെന്ന് പറയപ്പെടുന്നു. എന്നാല്‍ തങ്ങള്‍ പങ്കെടുത്തില്ലെന്നാണ് അസം റൈഫിള്‍സിന്റെ ഉന്നതോദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. അരുണാചല്‍പ്രദേശ് മുതല്‍ മിസോറാം വരെ 1600 കിലോമീറ്ററിലധികം നീണ്ടുകിടക്കുന്നതാണ് ഇന്ത്യാ-മ്യാന്‍മര്‍ അതിര്‍ത്തിപ്രദേശം. നാഗാലാന്‍റ്, മിസോറാം, അരുണാചല്‍പ്രദേശ് എന്നീ സംസ്ധാനങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് ഈ അതിര്‍ത്തിപ്രദേശം. ഇവിടെയാണ് ഈ ഭീകരവാദസംഘടനകളുടെ വിളയാട്ടം.

ചൈനയുടെ സഹായം കൈപ്പറ്റി ഇന്ത്യയില്‍ വിഘടനവാദവും ഭീകരാക്രമണവും നടത്തുന്നവരാണ് മ്യാന്‍മറിലെ ഉള്‍ഫ ഐയും എന്‍എസ് സിഎ കപ്ലാഗും. കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി ഇവര്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്.

Tags: NCSN KaplangULFA ISagaicindian armySurgical StrikeAssam RiflesHimanta Biswa SharmaMyanmar borderTerrorist camp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

India

നിയന്ത്രണ രേഖയിലെ ചൈനീസ് സൈനിക വിന്യാസം കുറഞ്ഞു : പക്ഷേ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

India

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

India

നെഞ്ചോട് ചേർന്ന് ഭാരതമണ്ണ് : ആമസോണിലെ 46 ലക്ഷത്തിന്റെ പാക്കേജ് ഉപേക്ഷിച്ചു ; ഇന്ന് ഇന്ത്യൻ സൈനിക ഓഫീസറായി ഷാർദേന്ദു തിവാരി

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.