തിരുവനന്തപുരം: സിപിഎമ്മിന്റെ കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരതയുടെ നേര്‍ദൃഷ്ടാന്തമായി സദാനന്ദന്‍മാസ്റ്റര്‍ രാജ്യസഭയിലേക്ക് നടക്കുകയാണ്. മോദി സര്‍ക്കാരിന്റെ രാഷ്‌ട്രീയമായ മറ്റൊരു നീക്കം കൂടി. സിപിഎമ്മിന്റെ ക്രൂരമായ കൊലപാതകരാഷ്‌ട്രീയം ഇതോടെ ദേശീയശ്രദ്ധ നേടും.
ഒരു നേതാവിന്റെ രണ്ടു കാലുകളും മുട്ടിനു താഴെ വെട്ടിക്കളയുന്ന ക്രൂരത സിപിഎമ്മിനെ സാധിക്കൂ. ഒരു കുടുംബത്തിന്റെ വിളക്കായ വ്യക്തിയെ ശാരീരികമായി നശിപ്പിക്കുന്നതിലൂടെ അയാളുടെ ശബ്ദം കെടുത്തിക്കളയാമെന്ന ദുഷ്ടചിന്ത. പക്ഷെ ദൈവനിശ്ചയം മറ്റൊന്നായി. ആ ശബ്ദം ഇനി രാജ്യസഭയിലാണ് അലയടിക്കാന്‍ പോകുന്നത്. എപ്പോഴും രാഷ്‌ട്രീയം ചിന്തിയ്‌ക്കുന്ന, എതിരാളികള്‍ക്കെതിരെ പഴുതുകള്‍ തിരയുന്ന മോദിയ്‌ക്കും സദാനന്ദന്‍ മാസ്റ്ററുടെ രാജ്യസഭാ പ്രവേശം സിപിഎമ്മിനെതിരായ ആയുധമാക്കാമെന്ന് തോന്നിയിരിക്കാം. കേരളത്തിലും സിപിഎമ്മിന്റെ കൊലപാതകരാഷ്‌ട്രീയത്തിന് കിട്ടുന്ന വലിയ ആഘാതമായിരിക്കും ഇത്. അദ്ദേഹത്തിന്റെ കാലുകളറ്റ ശരീരവും മൂര്‍ച്ചയേറിയ നാവും രാജ്യസഭയില്‍ നിന്നും ഇന്ത്യയാകെ മുഴങ്ങും. സിപിഎമ്മിന് ദേശീയ തലത്തില്‍ തന്നെ തല താഴ്‌ത്തേണ്ടിവരും. “നെഗറ്റീവായി ഒന്നും പറയാനില്ലാത്ത ആള്‍. പക്ഷെ അക്കാലത്ത് കണ്ണൂര്‍ ജില്ലയില്‍ കാന്തം പോലെ യുവാക്കളെ ആകര്‍ഷിക്കുന്ന പ്രാസംഗികനും വ്യക്തിയുമായിരുന്നു അദ്ദേഹം.വേദന കടിച്ചമര്‍ത്തുമ്പോള്‍ ഗണഗീതം പാടുകയായിരുന്നു അദ്ദേഹം.” അദ്ദേഹത്തോടൊപ്പം തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച അരുണ്‍ ലക്ഷ്മണിന്റെ വാക്കുകള്‍.
എന്തായാലും തേജസ്സാര്‍ന്ന അദ്ദേഹത്തിന്റെ മുഖത്തെ ശോഭ കെടുത്താന്‍ ഈ ആക്രമണത്തിനൊന്നും കഴിഞ്ഞില്ല. നിശ്ചയദാര്‍ഡ്യവും തെളിഞ്ഞ ചിന്തയും ലക്ഷ്യബോധവും ഉള്ള അദ്ദേഹത്തിന്റെ മനസ്സ് ആ ആക്രമണത്തിന് ശേഷം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയായിരുന്നു. കാരണം അദ്ദേഹത്തിന്റെ മനസ്സിന് ഊര്‍ജ്ജം പകരാന്‍ സനാതനധര്‍മ്മചിന്തയും രാഷ്‌ട്രീയാവബോധവും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: