തിരുവനന്തപുരം: 2047ല്‍ വികസിത ഭാരതം സാക്ഷാത്കരിക്കപ്പെടുമ്പോള്‍ ആ വികസിത ഭാരതത്തോടൊപ്പം അണിചേരാന്‍ സാധിക്കുന്ന ഒരു പുതിയ കേരളം ഉണ്ടാകണമെന്ന് ബിജെപി വാര്‍ഡ്തല നേതൃയോഗ സമ്മേളനത്തില്‍ സംസാരിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.
വികസിത കേരളം എന്ന ആശയമാണ് കേരളത്തിലെ ജനങ്ങള്‍ക്കു മുന്നില്‍ ബിജെപി വയ്‌ക്കുന്നത്. കഴിഞ്ഞ ആറരപ്പതിറ്റാണ്ടുകാലത്തെ ശാപങ്ങളേറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട കേരളമല്ല വരാനിരിക്കുന്ന കേരളം. ഇന്ന് കേരളത്തിന് അല്‍പമെങ്കിലും തലയുയര്‍ത്തിപ്പിടിക്കാന്‍ സാധിക്കുന്നത് നരേന്ദ്രമോദി ഗവണ്‍മെന്റ് കേരളത്തിന് നല്‍കിയിട്ടുള്ള സഹായങ്ങള്‍ കൊണ്ടാണ്. അതല്ലാതെ കഴിഞ്ഞ 10 വര്‍ഷമായി കേരളത്തില്‍ എന്തെങ്കിലും നടക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
എല്ലാ അര്‍ത്ഥത്തിലും പരാജയപ്പെട്ടുപോയ, വിജയത്തിന്റെ ചെറുലാഞ്ചന പോലും കാണാന്‍ സാധിക്കാത്ത, നിരാശയുടെ, അപകര്‍ഷതയുടെ, പരാജയത്തിന്റെ കേരളമല്ല. മറിച്ച് വികസിക്കുന്ന ഭാരതത്തോടൊപ്പം വിജയത്തിന്റെ പുരോഗതിയുടെ വളര്‍ച്ചയുടെ പുതിയ കേരളത്തെ സാക്ഷ്യപ്പെടുത്തുക എന്നതാണ് വികസിത കേരളം എന്ന സ്വപ്‌നത്തിലൂടെ ബിജെപി യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്നതെന്നും രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: