തിരുവനന്തപുരം: ഭാരതത്തിൻറെ പേര് ലോകരാജ്യങ്ങൾക്കു മുൻപിൽ ഉയർത്തിക്കാട്ടാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മോദിജിയുടെ വികസന നയത്തിലൂടെ വികസിത കേരളവും സൃഷ്ടിക്കപ്പെടും. വോട്ട് ഷെയറുകൾ വർദ്ധിച്ച് വളരുന്ന പാർട്ടി അല്ല ഇപ്പോൾ ബിജെപി എല്ലാ ബൂത്തിലും ശക്തിയുള്ള പാർട്ടിയായി മാറിക്കഴിഞ്ഞുവെന്നും അമിത് ഷാ വ്യക്തമാക്കി.
ഭാരതത്തെ സുരക്ഷിതരാഷ്‌ട്രമാക്കി മാറ്റി 2026 മാർച്ച് ആകുമ്പോഴേക്കും നക്സൽ മോചിത രാജ്യമായി ഭാരതം മാറും. ഭീകരതയെ ഇല്ലാതാക്കാനും അവർക്ക് മറുപടി നൽകാനും ബിജെപിക്ക് മാത്രമേ കഴിയൂ ഉറിയിൽ നമ്മൾ സർജിക്കൽ സ്ട്രൈക്ക് കൊണ്ട് മറുപടി നൽകി പെഹൽഗാം ആക്രമണത്തിന് ഓപ്പറേഷൻ സിന്ദുറിലൂടെ ഭീകരവാദികളുടെ വീട്ടിലെത്തി മറുപടി നൽകി.
മുടങ്ങിക്കിടന്ന പല പദ്ധതികളും മോദി സർക്കാർ ജീവൻ നൽകി മുന്നോട്ടു കൊണ്ടുപോയി. ആർട്ടിക്കിൾ 370 റദ്ദാക്കിയത് രാമക്ഷേത്രം നിർമ്മിച്ചതും വകഭേദഗതി ബിൽ കൊണ്ടുവന്നതും മുത്തലാഖ് അവസാനിപ്പിച്ചതും മോദി സർക്കാരാണ് എന്നാൽ എൽഡിഎഫും യുഡിഎഫും ഇതിനെല്ലാം എതിർത്തു. 70 കോടി ജനങ്ങൾക്ക് സൗജന്യ വൈദ്യുതിയും വീടും ഇൻഷുറൻസ് പരിരക്ഷയും സൗജന്യ റേഷനും നൽകി മോദി സർക്കാർ സമ്പദ് വ്യവസ്ഥയിൽ ലോകത്തെ പതിനൊന്നാം സ്ഥാനത്തുനിന്ന് നാലാം സ്ഥാനത്തേക്ക് രാജ്യത്തെ മോദിജി എത്തിച്ചു.
മോദിജി വിഴിഞ്ഞം അന്താരാഷ്‌ട്ര കണ്ടെയ്നർ ട്രാൻഷിപ്മെന്റ് പോർട്ട് രാജ്യത്തിന് സമർപ്പിച്ചു. കൊച്ചിയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ₹4,000 കോടി ചിലവുള്ള പദ്ധതികൾ കേന്ദ്രം നടപ്പിലാക്കുന്നു. ₹1,800 കോടി ചിലവഴിച്ച് ഡ്രൈ ഡോക്ക് കൊച്ചിയിൽ നിർമ്മിച്ചിരിക്കുന്നു. ദേശീയപാത വികസനത്തിനായി 2019 മുതൽ ഇതുവരെ ₹41,401 കോടി വിനിയോഗിച്ചു. കേരളത്തിലെ 11 ജില്ലകളെ ബന്ധിപ്പിച്ച് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ ഓടുന്നു. കോൺഗ്രസ് കാലത്ത് വാർഷിക റെയിൽവേ ബജറ്റ് ₹372 കോടി മാത്രമായിരുന്നെങ്കിൽ ഇപ്പോൾ അത് എട്ട് മടങ്ങ് വർദ്ധിച്ചു – ₹3,042 കോടി (2025-26).
കേരളത്തിലെ റെയിൽവേ ലൈനുകൾ പൂർണമായും വൈദ്യുതവൽക്കരിച്ചു. ഇതിനായി ₹3,000 കോടി രൂപയാണ് കേന്ദ്രം ചിലവഴിച്ചത്. പി.എം കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ 38 ലക്ഷം കർഷകർക്ക് ആറായിരം രൂപ വീതം ലഭിക്കുന്നു. ₹10,547.51 കോടി ഇതിനകം നൽകി കഴിഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് സഹായമായി പി.എം.എം.എസ്.വൈ. പദ്ധതിയിലൂടെ സുരക്ഷാ കിറ്റുകൾ വാങ്ങാനും ബോട്ടുകൾ നവീകരിക്കാനും ഫിഷ് ഫാമുകൾക്കുമായി ₹1,358.10. ആരോഗ്യ രംഗത്ത് ₹7,434 കോടി (2014 മുതൽ).
അഞ്ചുലക്ഷം രൂപയുടെ കവറേജ് ലഭിക്കുന്ന ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയിൽ 2.55 കോടി ആയുഷ്മാൻ ഭാരത് അക്കൗണ്ടുകൾ. ജൽജീവൻ മിഷനിൽ ₹7,955 കോടി – 22 ലക്ഷം വീടുകൾക്ക് കുടിവെള്ളം. മുദ്ര ലോൺ വഴി ₹1.16 ലക്ഷം കോടി 1.69 കോടി അക്കൗണ്ടുകളിലേക്ക്. പി.എം ആവാസ് യോജന
നഗര മേഖലയിൽ— 1.31 ലക്ഷം വീട്. ഗ്രാമ മേഖലയൽ 34,271 വീട്.
പി.എം കൗശൽ വികാസ് യോജനയിൽ കേരളത്തിൽ 3 ലക്ഷം പേർ ചേർന്നു. 2.73 ലക്ഷം പേർ പരിശീലനം നേടി. 2.07 ലക്ഷം പേർക്ക് സർട്ടിഫിക്കറ്റ് ലഭിച്ചുവെന്നും അമിത് ഷാ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: