തിരുവനന്തപുരം : സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സമസ്തയും സമസ്തയെ പിന്തുണച്ച് മുസ്ലീം ലീഗും രംഗത്തെത്തുകയും സമസ്ത സ്‌കൂള്‍ സമയമാറ്റത്തില്‍ സമര പരിപാടിക്ക് ഒരുങ്ങുമ്പോഴുമാണ് ശിവന്‍കുട്ടിയുടെ പ്രസ്താവന. കുട്ടികളുടെ വിദ്യാഭ്യാസമാണ് സര്‍ക്കാരിന് പ്രധാനമെന്നും ഏതെങ്കിലും വിഭാഗത്തിനു മാത്രമായി സൗജന്യം കൊടുക്കാന്‍ സാധിക്കില്ലെന്നും ശിവന്‍ കുട്ടി പറഞ്ഞു.
സമയം അവര്‍ ക്രമീകരിക്കുന്നതായിരിക്കും നല്ലത്. അല്ലാതെ ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടുന്നത് ശരിയായ നടപടി അല്ല . മദ്രസ പഠനത്തിന് തടസമുണ്ടാകുന്ന വിധത്തില്‍ സ്‌കൂള്‍ പഠന സമയം മാറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരെ സുന്നി സംഘടനയായ സമസ്തയും അവരെ പിന്തുണച്ച് ലീഗും രംഗത്തെത്തിയതിനു പിന്നാലെയാണ് മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം.
സെക്രട്ടേറിയറ്റ് ധര്‍ണ അടക്കം രണ്ടു മാസം നീണ്ടു നില്‍ക്കുന്ന സമരങ്ങളാണ് സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷന്‍ (എസ്‌കെഎംഎംഎ) സംസ്ഥാന സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ പ്രഖ്യാപിച്ചത്. സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേരിട്ടു മുഖ്യമന്ത്രിക്കു പരാതി നല്‍കിയിട്ടും വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്കു പോലും തയാറാവാത്തതിലും കണ്‍വന്‍ഷന്‍ പ്രതിഷേധിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: