തിരുവനന്തപുരം: സസ്‌പെൻഷനിലായതിനാൽ കോളേജിലേക്ക് പ്രവേശിക്കരുതെന്ന് രജിസ്ട്രാര്‍ കെ.എസ് അനിൽകുമാറിന് വി.സി നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും, അതിനെ അവഗണിച്ച് ജോലിക്കെത്തി. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും കോടതി വിധിയുടെ അടിസ്ഥാനത്തിലേ താന്‍ മുന്നോട്ടുപോകൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
സസ്പെൻഷൻ തുടരുമെന്നും സർവകലാശാലയിൽ പ്രവേശിക്കരുതെന്നും ഡോ. കെ.എസ് അനിൽകുമാറിന് വൈസ് ചാൻസിലർ ഡോ.സിസാ തോമസ് ചൊവ്വാഴ്ച രാത്രി നോട്ടീസ് നൽകിയിരുന്നു. ജൂലൈ ആറിന് വി സിയുടെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗം സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ല എന്നും രജിസ്ട്രാറുടെ ഓഫീസ് ഉപയോഗിച്ചാൽ കടുത്ത നടപടി ഉണ്ടാകുമെന്നും അനിൽകുമാറിന് വി സി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എന്നാൽ, തന്നെ നിയമിച്ച സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഷന്‍ റദ്ദാക്കിയിട്ടുണ്ടെന്നും പദവിയില്‍ തുടരാന്‍ നിയമപരമായി തടസ്സമില്ലെന്നും അദ്ദേഹം നോട്ടീസിന് മറുപടി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഡോ. കെ.എസ്. അനില്‍കുമാര്‍ സര്‍വകലാശാലയിലെ അദ്ദേഹത്തിന്റെ ഓഫീസിലെത്തിയത്. വി.സി സസ്പെൻ്റ് ചെയ്ത ജീവനക്കാരന് തുടരാൻ സാധിക്കില്ലെന്ന് രജിസ്ട്രാർക്ക് അറിയാമെങ്കിലും ഇടതു സിൻഡിക്കേറ്റ് അംഗങ്ങളുടെ നിർദേശപ്രകാരം ചുമതല ഏറ്റെടുക്കാൻ എത്തുകയായിരുന്നു.
രജിസ്ട്രാറുടെ ചുമതല ഡോ. മിനി കാപ്പനു വി.സി നൽകിയിട്ടും അനിൽകുമാർ ഓഫീസിലെത്തിയത് ചട്ടവിരുദ്ധമായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: