Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പണിമുടക്കിന്റെ മറവില്‍ വ്യാപക അക്രമം, മര്‍ദനം; ഗുരുവായൂര്‍ ക്ഷേത്ര നടയിലും അഴിഞ്ഞാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2025, 08:20 am IST
in Kerala
നമുക്കെന്ത് പണിമുടക്ക്... കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പണിമുടക്ക് ദിവസം ബസുകള്‍ ഓടാതിരിക്കുമ്പോഴും ശുചീകരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളി

നമുക്കെന്ത് പണിമുടക്ക്... കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പണിമുടക്ക് ദിവസം ബസുകള്‍ ഓടാതിരിക്കുമ്പോഴും ശുചീകരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളി

കൊച്ചി: പണിമുടക്കിന്റെ മറവില്‍ നാട്ടിലെങ്ങും അക്രമം അഴിച്ചുവിട്ട് ഇടത്, കോണ്‍ഗ്രസ് പാര്‍ട്ടിക്കാരും അവരുടെ ട്രേഡ് യൂണിയനുകളും. പണിമുടക്കാഹ്വാനം തള്ളി കൂടുതലാളുകള്‍ ജോലിക്കു കയറിത്തുടങ്ങിയതോടെയാണ്, മര്‍ദിച്ചും കടകള്‍ തല്ലിത്തകര്‍ത്തും വാഹനങ്ങളുടെ കാറ്റഴിച്ചുവിട്ടും ഭീഷണിപ്പെടുത്തിയും അരാജകത്വം ഉണ്ടാക്കിയത്.
ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ അഴിഞ്ഞാടിയ ഇവര്‍ ചങ്ങനാശേരിയിലും കൊല്ലത്തും തിരുവനന്തപുരത്തും ജോലിക്ക് കയറാന്‍ എത്തിയവരെ മര്‍ദിച്ചു. വാഹനങ്ങള്‍ തടഞ്ഞു. അദ്ധ്യാപകര്‍ അടക്കമുള്ളവരെ ഭീഷണിപ്പെടുത്തി ആഹാരപ്പൊതി വലിച്ചെറിഞ്ഞു. ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു. അസഭ്യ വര്‍ഷം തന്നെ നടത്തി.

ചങ്ങനാശേരിയില്‍ ഇടത് അനുകൂലികള്‍ ഹെഡ്‌പോസ്റ്റോഫീസിലെ പോസ്റ്റ്മാന്‍ നീലംപേരൂര്‍ സ്വദേശി വിഷ്ണുവിനെ മര്‍ദിച്ചു. തലയ്‌ക്കും മുഖത്തും അടിച്ചും, നെഞ്ചില്‍ ചവിട്ടിയും അവശനാക്കി. സാരമായി പരിക്കേറ്റ വിഷ്ണുവിനെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്ലത്ത് കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദിച്ചു. ബസിനുള്ളില്‍ കയറി സമരക്കാര്‍ മുഖത്തടിച്ചെന്നും അസഭ്യം പറഞ്ഞെന്നും കണ്ടക്ടര്‍ ശ്രീകാന്ത് പറഞ്ഞു. കൊല്ലം മൂന്നാര്‍, എറണാകുളം അമൃത സര്‍വീസുകള്‍ തടഞ്ഞു. കൊട്ടാരക്കര ഡിപ്പോയിലും ബസുകള്‍ തടഞ്ഞു. പത്തനാപുരത്ത് ഇസാഫ് ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരെ ‘നട്ടെല്ല് ചവിട്ടിയൊടിക്കുമെന്ന്’ ആക്രോശിച്ച് തടഞ്ഞു. പത്തനാപുരത്തെ ഔഷധി സബ് സെന്ററിലെ തൊഴിലാളി രഘുനാഥിനെ ഭീഷണിപ്പെടുത്തി പുറത്താക്കി.

കുന്നത്തൂര്‍ നെടിയവിള അംബികോദയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരെ മര്‍ദിച്ചു, അസഭ്യം വിളിച്ചു. സ്‌കൂളിന്റെ പ്രധാനഗേറ്റ് പൂട്ടിയിട്ടു.

ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് അഴിഞ്ഞാടിയ അക്രമികള്‍ പടിഞ്ഞാറെ നടയിലെ വ്യാപാരസ്ഥാപനങ്ങള്‍ അടിച്ചു തകര്‍ത്തു. ക്രിമിനല്‍ കേസുകളിലെ പ്രതി അനീഷിന്റെ നേതൃത്വത്തിലാണ് ഹോട്ടല്‍ അടക്കം മൂന്ന് വ്യാപാരസ്ഥാപനങ്ങള്‍ തകര്‍ത്തത്. തുണിക്കട വ്യാപാരിയെ ഭീഷണിപ്പെടുത്തി, തുണികള്‍ എടുത്തെറിഞ്ഞു. നാളെ മുതല്‍ കട തുറക്കുന്നത് കാണാം എന്നായിരുന്നു ഭീഷണി. ഓട്ടു പാത്രക്കടയിലും സൗപര്‍ണിക ഹോട്ടലിലും അക്രമം അഴിച്ച് വിട്ടു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരെയും ഭീഷണിപ്പെടുത്തി. പോലീസ് എത്തിയതോടെ അക്രമികള്‍ ക്ഷേത്രത്തിലേക്ക് ഓടി മറഞ്ഞു.

കോഴിക്കോട് മുക്കത്ത് മീന്‍വില്‍പ്പനക്കാര്‍ക്കു നേരെ കൊലവിളി നടത്തി. കടയടച്ചില്ലെങ്കില്‍ മണ്ണെണ്ണ ഒഴിക്കുമെന്നും കത്തിക്കുമെന്നുമായിരുന്നു സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും സിഐടിയു സംസ്ഥാന കമ്മറ്റി അംഗവുമായ ടി. വിശ്വനാഥന്റെ ഭീഷണി. പോലീസ് നോക്കി നില്‍ക്കെ മാളും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലുള്ള ഭക്ഷണശാലയും അടപ്പിച്ചു. ബെംഗളൂരുവില്‍നിന്നടക്കം വന്ന ദീര്‍ഘദൂര ബസുകളും തടഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രോഗികളുള്‍പ്പെടെയുള്ളവരെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്ന ജീപ്പ് തടഞ്ഞു. രോഗികളെ വഴിയില്‍ ഇറക്കിവിട്ടു. കണ്ണൂര്‍ ശ്രീകണ്ഠപുരം നെടുങ്ങോം ജിഎച്ച്എസ്എസില്‍ ജോലിക്കെത്തിയ അധ്യാപകരുടെ ഏഴ് വാഹനങ്ങളുടെ ടയറിന്റെ കാറ്റ് അഴിച്ചുവിട്ടു. പാനൂര്‍ കുന്നോത്ത്പറമ്പ് കണ്ണങ്കോട് ടിപിജിഎംയുപി സ്‌കൂളിലെ അധ്യാപകരെ ഭീഷണിപ്പെടുത്തി. കാസര്‍കോട് നീലേശ്വരം നഗരസഭയില്‍ ജോലിക്കെത്തിയ അഞ്ച് ഉദ്യോഗസ്ഥരെയും പരപ്പ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയെയും പൂട്ടിയിട്ടു.

 

Tags: cpmcongressguruvayur templeAll-India StrikeWidespread violence and beatings
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കൂട്ടരാജി; കുട്ടനാട്ടില്‍ വിമത സ്ഥാനാര്‍ത്ഥി രംഗത്ത്, സീറ്റ് വിറ്റെന്ന് ആരോപണം

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

India

അസമിൽ കോൺഗ്രസിന് വൻ തിരിച്ചടി ; ലോക്‌സഭാ എംപി പ്രദ്യുത് ബോർഡോലോയ് ബിജെപിയിൽ ചേർന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.