തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ മേഖലയിലെ തകര്‍ച്ചയ്‌ക്കെതിരെ സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കി ബിജെപി. ഇന്നലെ സംസ്ഥാനത്തെ മുപ്പത് സംഘടനാ ജില്ലാ കേന്ദ്രങ്ങളില്‍ അതിശക്തമായ സമരമാണ് ബി ജെ പി നടത്തിയത്.
മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്നു വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തില്‍ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. ബിന്ദു മരിച്ചത് അപകടത്തില്‍ അല്ലെന്നും ഇടതുസര്‍ക്കാരിന്റെ അപകട രാഷ്‌ട്രീയത്തിന്റെ ഇരയാണ് ബിന്ദുവെന്നും ബി ജെ പി പ്രസിഡന്റ് ആരോപിച്ചു. തലയോലപ്പറമ്പിലെ ബിന്ദുവിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് രാജീവ് ചന്ദ്രശേഖര്‍ പ്രതിഷേധ മാര്‍ച്ചിനെത്തിയത്.
സംസ്ഥാനത്തിന്റെ വിവിധ നഗരങ്ങളില്‍ നടന്ന പ്രതിഷേധ സമരത്തില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ നേതൃത്വം നല്‍കി. കണ്ണൂരില്‍ കെ. സുരേന്ദ്രനും എറണാകുളത്ത് എ.എന്‍ . രാധാകൃഷ്ണനും കൊല്ലത്ത് ശോഭാ സുരേന്ദ്രനും പ്രതിഷേധ മാര്‍ച്ചുകള്‍ ഉദ്ഘാടനം ചെയ്തു. മറ്റു സംസ്ഥാനനേതാക്കള്‍ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിലും ബിജെപി സമരരംഗത്ത് ശക്തമായി തുടരുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: