വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.ftii.ac.in- ല്‍
ഓണ്‍ലൈനില്‍ ജൂലൈ 11 വൈകിട്ട് 5 വരെ അപേക്ഷിക്കാം
പ്രവേശന പരീക്ഷ ജൂലൈ 27 ന്; കേരളത്തില്‍ തിരുവനന്തപുരം പരീക്ഷാകേന്ദ്രം
പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 2025-26 വര്‍ഷത്തെ മാസ്‌റ്റേഴ്‌സ്, പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
ഫിലിം വിങ് കോഴ്‌സുകള്‍- മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് (എംഎഫ്എ)- സിനിമ, സ്‌പെഷ്യലൈസേഷനുകള്‍- ഡയറക്ഷന്‍ ആന്റ് സ്‌ക്രീന്‍പ്ലേ റൈറ്റിങ് (സീറ്റുകള്‍ 11), സിനിമോട്ടോഗ്രാഫി (11), എഡിറ്റിങ് 11, സൗണ്ട് റെക്കോര്‍ഡിങ് ആന്റ് സൗണ്ട് ഡിസൈന്‍ 11, ആര്‍ട്ട് ഡയറക്ഷന്‍ ആന്റ് പ്രൊഡക്ഷന്‍ ഡിസൈന്‍ 11. കോഴ്‌സ് കാലാവധി മൂന്ന് വര്‍ഷം വീതം.
എംഎഫ്എ- സ്‌ക്രീന്‍ ആക്ടിങ് (സീറ്റുകള്‍ 16), സ്‌ക്രീന്‍ റൈറ്റിങ് (ഫിലിം, ടെലിവിഷന്‍, വെബ് സീരീസ്) 16. കോഴ്‌സ് കാലാവധി രണ്ട് വര്‍ഷം വീതം.
ടെലിവിഷന്‍ വിംഗ്: ഏകവര്‍ഷ പിജി ടെലിവിഷന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍- സ്‌പെഷ്യലൈസേഷനുകള്‍- ഡയറക്ഷന്‍ (സീറ്റുകള്‍ 11), ഇലക്‌ട്രോണിക് സിനിമോട്ടോഗ്രാഫി 11, വീഡിയോ എഡിറ്റിങ് 11, സൗണ്ട് റെക്കോര്‍ഡിങ് ആന്റ് ടെലിവിഷന്‍ എന്‍ജിനീയറിങ് 11.
പ്രവേശന യോഗ്യത: എംഎഫ്എ ആര്‍ട്ട് ഡയറക്ഷന്‍ ആന്റ് പ്രൊഡക്ഷന്‍ ഡിസൈന്‍ കോഴ്‌സിന് അപ്ലൈഡ് ആര്‍ട്‌സ്, ആര്‍ക്കിടെക്ചര്‍, പെയിന്റിങ്, സ്‌കള്‍പ്ചര്‍, ഇന്റീരിയര്‍ ഡിസൈന്‍/ഫൈന്‍ ആര്‍ട്‌സ്/തത്തുല്യ മേഖലയില്‍ ബിരുദമുള്ളവര്‍ക്കാണ് അവസരം.
മറ്റെല്ലാ കോഴ്‌സുകള്‍ക്കും ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. സിനിമാ, ടെലിവിഷന്‍ മേഖലയില്‍ താല്‍പര്യവും അഭിരുചിയും കലാവാസനയും ഭാവനയുമൊക്കെയുള്ളവര്‍ക്കാണ് ഈ കോഴ്‌സുകള്‍ അനുയോജ്യമാവുക.
പ്രവേശന വിജ്ഞാപനം, വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് എന്നിവ www.flti.ac.in- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷാ ഫീസ് ഒറ്റ കോഴ്‌സിന് 1500രൂപ. രണ്ട് കോഴ്‌സുകള്‍ക്ക് 2500 രൂപ. വനിതകള്‍ക്കും പട്ടികജാതി/വര്‍ഗ്ഗം/ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യഥാക്രമം 500 രൂപ. 800 രൂപ എന്നിങ്ങനെ മതിയാകും. പ്രോസ്‌പെക്ടസിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഓണ്‍ലൈനില്‍ ജൂലൈ 11 വൈകുന്നേരം 5 മണിവരെ https://applyadmission.net/ftii 2025 ല്‍ അപേക്ഷിക്കാം.
പ്രവേശന പരീക്ഷ: ജൂലൈ 27 ഞായറാഴ്ച രാവിലെ 10 മുതല്‍ 12 വരെയും ഉച്ചയ്‌ക്ക് ശേഷം 2.30 മുതല്‍ 4.30 മണിവരെയും ദേശീയതലത്തില്‍ നടത്തുന്ന എഫ്ടിഐഐ എന്‍ട്രന്‍സ് ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഓരോ കോഴ്‌സിനും മെരിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് സീറ്റ് അലോട്ട്‌മെന്റ്. കോമണ്‍ റാങ്ക് ലിസ്റ്റും കാറ്റഗറി റാങ്ക് ലിസ്റ്റുമുണ്ടാകും.
ദക്ഷിണേന്ത്യയില്‍ തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, ഹൈദ്രബാദ് അടക്കമുള്ള നഗരങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. എന്‍ട്രന്‍സ് ടെസ്റ്റിന്റെ വിശദവിവരങ്ങളും സെലക്ഷന്‍ നടപടികളും പ്രോസ്‌പെക്ടസിലുണ്ട്.
അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ സീറ്റ് അക്‌സപ്റ്റന്‍സ് ഫീസായി 50,000 രൂപ ഓണ്‍ലൈനില്‍ (എസ്ബി കളക്ട് വഴി) അടച്ച് അഡ്മിഷന്‍ ഉറപ്പാക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: