Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാഭ്യാസ വകുപ്പില്‍ പണമില്ല; സമഗ്ര ശിക്ഷ കേരള പ്രതിസന്ധിയിലേക്ക്

ശമ്പളം നല്‍കുന്നില്ല; മന്ത്രിയോട് പരാതി പറഞ്ഞിട്ടും രക്ഷയില്ല

അനിജാമോള്‍ കെ. പി.byഅനിജാമോള്‍ കെ. പി.
Jul 5, 2025, 11:17 am IST
inKerala

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പിഎംശ്രീ പദ്ധതി നടപ്പാക്കാത്തതിനെ തുടര്‍ന്ന് സമഗ്ര ശിക്ഷ അഭിയാന്‍ കേരള (എസ്എസ്‌കെ) കൂടുതല്‍ പ്രതിസന്ധിയിലേക്ക്. 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും ഫണ്ട് അനുവദിച്ചാണ് എസ്എസ്‌കെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ദുരഭിമാനം മൂലം പിഎംശ്രീ പദ്ധതിയില്‍ ഒപ്പിടാത്തതിനാലാണ് പ്രതിസന്ധി രൂക്ഷമായത്. വിദ്യാഭ്യാസ വകുപ്പിലാണെങ്കില്‍ നിത്യചെലവിനു പോലും പണം ഇല്ല.

എസ്എസ്‌കെയിലെ സ്‌പെഷലിസ്റ്റ് അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായി. ഫണ്ടിന്റെ അപര്യാപ്തത മൂലം ഭിന്നശേഷിക്കാരായ ഒന്നേകാല്‍ ലക്ഷത്തോളം വിദ്യാര്‍ത്ഥികളും ദുരിതത്തിലാണ്. 2500 സ്‌പെഷല്‍ എഡ്യൂക്കേറ്റര്‍മാര്‍ ഉള്‍പ്പെടെ 6300 ജീവനക്കാരാണ് എസ്എസ്‌കെയില്‍ ഉള്ളത്. രണ്ട് മാസമായി ശമ്പളം മുടങ്ങിയതോടെ പ്രതിസന്ധിയിലാണ് ഇവര്‍. മെയ്, ജൂണ്‍ മാസങ്ങളിലെ ശമ്പളമാണ് മുടങ്ങിയത്.

എസ്എസ്‌കെയില്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് സ്‌പെഷലിസ്റ്റ് അധ്യാപകര്‍ ജോലിചെയ്യുന്നത്. മാസത്തില്‍ 11,600 രൂപയാണ് വേതനം. താല്‍ക്കാലിക, കരാര്‍ ജീവനക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും 20,000 രൂപ മുതല്‍ 25,000 രൂപ വരെയാണ് മാസ വേതനം.

163 ബിആര്‍സികളിലായി മറ്റ് വിദ്യാലയങ്ങളിലെ അധ്യാപക തസ്തികകളില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ വാങ്ങി എസ്എസ്‌കെയില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളവും നല്‍കിയിട്ടില്ല.
പ്രതിസന്ധിയിലായതോടെ പലരും ജോലി ഉപേക്ഷിച്ച് മറ്റ് ജോലികള്‍ സ്വീകരിച്ചു. അതേസമയം സര്‍ക്കാരിന്റെ പിടിവാശി മൂലം ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ പഠനത്തിനായുള്ള ഫണ്ടുകളും നിലച്ചിരിക്കുകയാണ്. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഒന്നേകാല്‍ ലക്ഷത്തോളം വിദ്യാര്‍ഥികളാണ് സംസ്ഥാനത്തുള്ളത്. ഇവര്‍ക്കുള്ള പദ്ധതികള്‍ക്കായി വര്‍ഷം 120 കോടി രൂപയാണ് എസ്എസ്‌കെ വഴി ചെലവഴിക്കുന്നത്. ഫണ്ട് ലഭിക്കാതെയായതോടെ ഭിന്നശേഷിക്കാരും പ്രതിസന്ധിയിലാണ്. ഭിന്നശേഷിക്കാരുടെ പഠനത്തിനായി വിവിധ ഉപകരണങ്ങള്‍ക്കുപുറമേ, സ്‌പെഷല്‍ എജ്യൂക്കേറ്റര്‍മാരുടെ സേവനവും എസ്എസ്‌കെ നല്‍കുന്നുണ്ട്. ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലെ വനവാസി മേഖലകളിലും സംസ്ഥാനത്തെ ഉള്‍നാടന്‍ പ്രദേശങ്ങളിലുമുള്ള കുട്ടികളെ പ്രത്യേകം വാഹനമേര്‍പ്പെടുത്തിയും വൊളന്റിയര്‍മാരെ നിയോഗിച്ചുമാണ് സ്‌കൂളൂകളിലെത്തിക്കുന്നത്. ഇതിനായി ഓരോകുട്ടിക്കും മാസം 600 രൂപവീതം എസ്എസ്‌കെ ചെലവഴിക്കുന്നു. ഇത്തരത്തില്‍ പഠനസഹായം ലഭിക്കുന്ന 15,000 കുട്ടികളുണ്ട്.

കണ്ണൂര്‍, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഏഴ് ഹോസ്റ്റലും നടത്തുന്നുണ്ട്. ഇവിടങ്ങളില്‍ പട്ടികവിഭാഗത്തിലുള്ള 350 പേര്‍ താമസിച്ചു പഠിക്കുന്നു. ഇതുകൂടാതെ, കിടപ്പുരോഗികളായ കുട്ടികള്‍ക്കും എസ്എസ്‌കെ വീട്ടില്‍ പഠനാവസരമൊരുക്കുന്നു. പട്ടികവിഭാഗത്തിലും ദാരിദ്ര്യരേഖയ്‌ക്കുതാഴെയുമുള്ള ആണ്‍കുട്ടികള്‍ക്കും എട്ടുവരെ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കും യൂണിഫോം നല്‍കുന്നതും എസ്എസ്‌കെയാണ്. എട്ടുവരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടിച്ചെലവും എസ്എസ്‌കെ വഹിക്കുന്നു. പ്രതിസന്ധിയെ തുടര്‍ന്ന് എസ്എസ്‌കെ നല്‍കി വരുന്ന സഹായമെല്ലാം നിലച്ച അവസ്ഥയിലാണ്. ഫണ്ട് മുടങ്ങിയതോടെ അധ്യാപകര്‍ക്കൊപ്പം ഒന്നേകാല്‍ ലക്ഷത്തോളം വിദ്യാര്‍ത്ഥികളും ദുരിതത്തിലായിരിക്കുകയാണ്.

Tags: Education DepartmentComprehensive Siksha Abhiyan Keralaപിഎംശ്രീ പദ്ധതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

5 മന്ത്രിസ്ഥാനങ്ങള്‍ക്ക് വാശിപിടിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രിസ്ഥാനവും വേണം, ലീഗ് വരയ്‌ക്കുന്നിടത്ത് യുഡിഎഫിനെ എത്തിക്കാന്‍ നീക്കം

Kerala

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

Kerala

പി എം ശ്രീ; കത്ത് അയക്കാത്തതിൽ സിപിഐയ്‌ക്ക് അതൃപ്തി, വിഷയം മന്ത്രിസഭാ യോഗത്തിൽ ഉന്നയിക്കാൻ സിപിഐ മന്ത്രിമാർ

Kerala

പിഎം ശ്രീ പദ്ധതി; ഇടതുകേന്ദ്രങ്ങളിൽ അമ്പരപ്പ്, എതിർപ്പ് പരസ്യമാക്കി ആർജെഡിയും, തലയില്‍ മുണ്ടിട്ടുപോയി ഒപ്പിട്ടുവെന്ന് സന്തോഷ് കുമാർ എം.പി

Kerala

വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ: 123 പൊതു വിദ്യാലയങ്ങള്‍ വാടക കെട്ടിടത്തില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.