Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റയോ തത്സുകിയുടെ പ്രവചനം പൊളിഞ്ഞു, ജ്യോതിയും വന്നില്ല ഒരു തീയും വന്നില്ല! ആശ്വസിച്ച് ജപ്പാൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2025, 09:26 am IST
inWorld

ജാപ്പനീസ് ബാബാ വാംഗ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന റിയോ തത്സുകിയുടെ പ്രവചനം പിഴച്ചു. ജൂലായ് അഞ്ചിന് മഹാ സുനാമി ഉണ്ടാവുമെന്ന പ്രവചനമാണ് പിഴച്ചത്. പുലർച്ചെ 4.18ന് ദുരന്തം സംഭവിക്കുമെന്നായിരുന്നു റിയോ തത്സുകിയുടെ പ്രവചനം. എന്നാൽ, ജപ്പാനിൽ ഇതുവരെ അത്തരത്തിലുള്ള ദുരന്തങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അതുകൊണ്ട് തന്നെ ലോകം ആശ്വാസത്തിലാണ്.1999ൽ പ്രസിദ്ധീകരിച്ച ‘ഫ്യൂച്ചര്‍ ഐ സോ’ എന്ന പുസ്തകത്തിലൂടെയാണ് തത്സുകി പ്രവചനം നടത്തിയത്. ‘2025 ജൂലൈ അഞ്ചിന് പുലര്‍ച്ചെ 4.18ന് മഹാദുരന്തമുണ്ടാവും. ന​ഗരങ്ങൾ കടലിൽ വീഴും, വെള്ളം തിളച്ച് മറിയും, വലിയ തിരമാലകളും കൂറ്റൻ സുനാമിയും ഉണ്ടാകും. 2011ൽ തൊഹുക്കുവിൽ ഉണ്ടായതിലും വലിയ ദുരന്തമാകും’ എന്നായിരുന്നു തത്സുകിയുടെ പ്രവചനം. എന്നാൽ, ഈ സമയം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും അനിഷ്ടസംഭവങ്ങൾ ഉണ്ടായിട്ടില്ല.

രണ്ടാഴ്ചയ്‌ക്കിടെ ആയിരത്തിലധികം ഭൂകമ്പമാണ് ജപ്പാനിൽ ഉണ്ടായത്. ഏറ്റവും കൂടുതൽ ഭൂചലനങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത് ജൂൺ 23 നാണ്. 183 ഭൂചലങ്ങളാണ് അന്നേദിവസം ദ്വീപിൽ രേഖപ്പെടുത്തിയത്. ജൂൺ 26- 27 ദിവസങ്ങളിൽ ഈ ഭൂചലനങ്ങളുടെ എണ്ണം 15- 16 ആയി കുറയുകയും ചെയതു. പിന്നാലെ ജൂൺ 29ന് 98 ഭൂചലനങ്ങളും ജൂൺ 30 ന് 62 ഭൂചലനങ്ങളും രേഖപ്പെടുത്തുകയുണ്ടായി. ഇതാണ് ഇവരുടെ പ്രവചനത്തിൽ ഭയമുണ്ടാകാൻ കാരണം.
2011ലെ സുനാമിയും, കോവിഡ് വ്യാപനവും തത്സുകി നേരത്തെ പ്രവചിച്ചിട്ടുണ്ടെന്നാണ് വാദം.

താൻ കാണുന്ന സ്വപ്‌നങ്ങളെ വിവരിച്ചാണ് ഇവർ ‘ഫ്യൂച്ചര്‍ ഐ സോ’ എന്ന പുസ്തകം പുറത്തിറക്കിയത്. 2011ലെ ഭൂകമ്പവും സുനാമിയും പുസ്തകത്തിന്റെ പുറംചട്ടയിൽ തന്നെ സൂചിപ്പിച്ചിരുന്നു. പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്ന ആകെ 15 സ്വപ്‌നങ്ങളിൽ 13 എണ്ണവും ഇതുവരെ സത്യമായതായി ആരാധകര്‍ വാദിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജാപ്പനീസ് ജനത ആശങ്കയിലായിരുന്നു.

പ്രവചനങ്ങൾക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും ആശങ്ക വേണ്ടെന്നും ജപ്പാൻ ഭരണകൂടം അറിയിച്ചെങ്കിലും ആളുകൾ ഭീതിയിലായിരുന്നു. സമൂഹമാധ്യമങ്ങളിലെ ആശങ്കകളുടെ അടിസ്ഥാനത്തിൽ പല വിനോദസഞ്ചാരികലും ജൂലായ് അഞ്ചിന് ജപ്പാനിലേക്കുള്ള യാത്ര റദ്ദാക്കി. 70 വയസുള്ള മാങ്ക ആർട്ടിസ്റ്റാണ് റിയോ തത്സുകി. ദി ഫ്യൂച്ചർ ഐ സോ എന്ന പുസ്തകവും മാഞ്ഞ രൂപത്തിലായിരുന്നു.

 

Tags: Ryo Tatsuki's prediction
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.