Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാധ്യമ സ്വാതന്ത്ര്യം തടവറയില്‍; കുനിയാന്‍ പറഞ്ഞപ്പോള്‍ നിവര്‍ന്നു നിന്നത് ജന്മഭൂമി മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2025, 11:07 am IST
inKerala
ജന്മഭൂമി, കേസരി എന്നിവ പ്രവര്‍ത്തിച്ചിരുന്ന വെങ്കിടേഷ് നായക് മോഹന്‍ദാസ് ബില്‍ഡിങ്‌, പുത്തൂര്‍മഠം ചന്ദ്രന്‍

ജന്മഭൂമി, കേസരി എന്നിവ പ്രവര്‍ത്തിച്ചിരുന്ന വെങ്കിടേഷ് നായക് മോഹന്‍ദാസ് ബില്‍ഡിങ്‌, പുത്തൂര്‍മഠം ചന്ദ്രന്‍

എല്ലാ പത്രങ്ങളും വാര്‍ത്തകള്‍ തമസ്‌കരിക്കുന്ന സാഹചര്യത്തില്‍ ജന്മഭൂമിയും അതേ നിലപാട് സ്വീകരിക്കണമോ എന്ന് ആലോചിക്കാന്‍ പത്രത്തിന്റെ ചുമതലയില്‍ പെട്ട പ്രധാനപ്പെട്ടവര്‍ യോഗം ചേര്‍ന്ന കാര്യം അന്ന് ജന്മഭൂമിക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന, പിന്നീട് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന പുത്തൂര്‍മഠം ചന്ദ്രന്‍ ഓര്‍ക്കുന്നു.

പത്രാധിപരായിരുന്ന പി.വി.കെ. നെടുങ്ങാടി, ഡയറക്ടര്‍മാരിലൊരാളായ വി.സി. അച്യുതന്‍, പി. നാരായണ്‍ജി, പുത്തൂര്‍മഠം ചന്ദ്രന്‍ തുടങ്ങിയവരാണ് ആ യോഗത്തില്‍ പങ്കെടുത്തത്. ജന്മഭൂമിക്ക് വാര്‍ത്ത സംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് നിര്‍ദേശങ്ങളൊന്നും വന്നിട്ടില്ലാത്തതിനാല്‍ അടിയന്തരവാസ്ഥയുമായി ബന്ധപ്പെട്ട എല്ലാവാര്‍ത്തകളും കൊടുക്കാമെന്ന് നെടുങ്ങാടി സാര്‍ അഭിപ്രായപ്പെട്ടു. ജന്മഭൂമി അന്ന് മുഖ്യധാരയില്‍ പ്രവേശിച്ചിട്ടില്ലാത്തതിനാലാവാം സര്‍ക്കാര്‍ നിര്‍ദേശം എത്താതിരുന്നത്.

നിര്‍ദേശമില്ലാത്തതിനാല്‍ അടിയന്തരാവസ്ഥയ്‌ക്കെതിരായ ശക്തമായ പ്രതികരണങ്ങളോടെ തന്നെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജന്മഭൂമി ഇറങ്ങി. മറ്റ് പത്രങ്ങള്‍ ഭരണാധികാരികളുടെ നിര്‍ദേശം അനുസരിച്ച് അടിയന്തരാവസ്ഥാ വാര്‍ത്തകളൊന്നും കൊടുക്കാതെ നിയന്ത്രണം പാലിച്ചു (പിന്നെയും കുറച്ചു നാളുകള്‍ കഴിഞ്ഞാണ് പത്രവാര്‍ത്തകള്‍ പിആര്‍ഡി ഓഫീസില്‍ സെന്‍സറിങ്ങിന് വിധേയമാക്കിയ ശേഷം മാത്രം പ്രിന്റ് ചെയ്യുക എന്ന വ്യവസ്ഥ ഏര്‍പ്പെടുത്തിയത്).

അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസം മുമ്പുണ്ടായ അലഹബാദ് കോടതി വിധിയുടെയും (ഇന്ദിരാഗന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്തുകൊണ്ടുള്ള വിധി) ആ സമയത്ത് ഇന്ദിര സര്‍ക്കാരിനെതിരെ നടന്ന ശക്തമായ ജനകീയ സമരങ്ങളുടെയുമൊക്കെ വാര്‍ത്തകള്‍ ജന്മഭൂമി കൊടുത്തുകൊണ്ടിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പിറ്റേദിവസം പ്രതിഷേധ സൂചകമായി എഡിറ്റോറിയല്‍ പ്രസിദ്ധപ്പെടുത്തുന്ന സ്ഥലം ശൂന്യമാക്കിയാണ് പത്രമിറക്കിയത്. അന്നു തന്നെ ദേശീയ നേതാക്കളുടെ (ജയപ്രകാശ് നാരായണന്‍, മൊറാര്‍ജി ദേശായി, എല്‍.കെ. അദ്വാനി തുടങ്ങിയവരുടെ) അറസ്റ്റ് വാര്‍ത്തയും മറ്റും അടുത്തദിവസം കൊടുത്തു. സ്ഥിരമായി ചെറിയൊരു റേഡിയോയില്‍ ബിബിസി വാര്‍ത്തകള്‍ കേള്‍ക്കാറുണ്ടായിരുന്ന നാരായണ്‍ജിയാണ് ഈ വിവരങ്ങളൊക്കെ അറിയിച്ചുകൊണ്ടിരുന്നത്.

ദേശീയ വാര്‍ത്തകളുള്‍പ്പെടെ മറ്റെങ്ങും കിട്ടാത്ത വിവരങ്ങള്‍ ലഭ്യമാക്കിത്തുടങ്ങിയതോടെ ആ ദിവസങ്ങളില്‍ ജന്മഭൂമി നിരവധിയാളുകളുടെ കൈകളിലെത്തി (പ്രിന്റ് ചെയ്യുന്നത് കുറച്ച് കോപ്പികളാണെങ്കിലും). അതോടെ പോലീസിന്റെ ശ്രദ്ധയിലും പെട്ടു. അങ്ങനെയാണ് ജൂലൈ 2ന് പോലീസ് ജന്മഭൂമി ഓഫീസിലെത്തി പത്രം അടച്ചുപൂട്ടിക്കുന്നത്. ജന്മഭൂമിയുടെ പ്രസാധകനും മാനേജിങ് ഡയറക്ടറുമായിരുന്ന യു. ദത്താത്രേയ റാവുവിനെ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.

Tags: Told to bowStood tallemergencyJanmabhumiimprisonmentSpecialpress freedommedia rightsBehind bars
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

കെ. കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം ജന്മഭൂമി തിരുവനന്തപുരം ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു എന്നിവര്‍ ചേര്‍ന്ന് രാമച്ചമാല അണിയിക്കുന്നു. ജന്മഭൂമി യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ് കുമാര്‍, പി. രാഘവന്‍, കെ. ശശിധരന്‍ തുടങ്ങിയവര്‍ സമീപം
Kerala

ജന്മഭൂമിക്കൊപ്പം അന്‍പതാണ്ട്

Kerala

വംശനാശം നേരിടുന്ന നന്മകളുടെ കണ്ണി

1. പി. പരമേശ്വര്‍ജിക്കൊപ്പം, 2. എ. ദാമോദരന്‍, എന്‍സിടി മധുസൂദനന്‍ നമ്പ്യാര്‍, കെ.ജി. മാരാര്‍, കെ.കുഞ്ഞിക്കണ്ണന്‍. 3. പട്ടം ജി രാമചന്ദ്രന്‍ നായര്‍ അനുസ്മരണത്തില്‍ സംസാരിക്കുന്നു.
ഡോ. ബാബുപോള്‍, പിരപ്പന്‍കോട് മുരളി, പെരുമ്പടവം ശ്രീധരന്‍ സമീപം
Kerala

കാലഘട്ടത്തിന്റെ കാവലാള്‍

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.