ബെംഗളൂരു: രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്‌എസ്) നിരോധനം നീക്കിയത് കോൺഗ്രസിന്റെ തെറ്റാണെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. ബിജെപിയുടെ പ്രത്യയശാസ്ത്ര മാതൃസംഘടനയായ ആർഎസ്‌എസ് ഒരിക്കലും ഭരണഘടന അംഗീകരിച്ചിട്ടില്ലെന്നും ഇപ്പോൾ അവർ അത് മാറ്റാൻ ആഗ്രഹിക്കുന്നുവെന്നും കോൺഗ്രസ് മേധാവി മല്ലികാർജുൻ ഖാർഗെയുടെ മകൻ കൂടിയായ പ്രിയങ്ക് ഖാർഗെ പറഞ്ഞു.
ആർഎസ്‌എസിനെ ദേശവിരുദ്ധ സംഘടന എന്ന് വിശേഷിപ്പിച്ച പ്രിയങ്ക് ഖാർഗെ, ബിജെപിയോട് തൊഴിൽ നഷ്ടത്തെ കുറിച്ചും പഹൽഗാം ഭീകരാക്രമണത്തെ കുറിച്ചും കടുത്ത ചോദ്യങ്ങൾ ചോദിക്കുന്നതിനുപകരം, ആർഎസ്‌എസ് സമൂഹത്തിൽ വർഗീയ വിദ്വേഷത്തിന്റെ വിത്തുകൾ വിതയ്‌ക്കുകയാണെന്നും ആരോപിച്ചു. അതുകൊണ്ടു തന്നെ കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർഎസ്എസിനെ നിരോധിക്കുമെന്ന് മന്ത്രി അവകാശവാദം ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: