Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തലസ്ഥാനത്തെ മെഡിക്കല്‍ കോളജ് ചക്രശ്വാസം വലിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2025, 12:19 pm IST
inKerala
തിരുവനന്തപുരം മെഡിക്കല്‍ കോളജ്. ഒപിയില്‍ ഡോക്ടറെ കാണാന്‍ കാത്തിരിക്കുന്ന രോഗികള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജ്. ഒപിയില്‍ ഡോക്ടറെ കാണാന്‍ കാത്തിരിക്കുന്ന രോഗികള്‍

തിരുവനന്തപുരം: ഡോ. ഹാരിസ് ചിറയ്‌ക്കലിന്റെ വെളിപ്പെടുത്തലുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ ദുരവസ്ഥയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു. ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഉദ്ഘാടനം ചെയ്ത, ആദ്യ ഒപി ടിക്കറ്റ് ആദ്യ പ്രധാനമന്ത്രിയുടെ പേരിലെടുത്ത, സംസ്ഥാനത്തെ ആദ്യ മെഡിക്കല്‍കോളജിന് ഇന്ന് അനാരോഗ്യത്തിന്റെ അവശത.

അടിക്കടി നിര്‍മാണപ്രവര്‍ത്തനങ്ങളും കോടികളുടെ ഫണ്ട് ചെലവഴിക്കലും നടക്കുന്നുണ്ടെങ്കിലും അടിസ്ഥാനസൗകര്യ വികസനവും രോഗീപരിചരണവും അവതാളത്തില്‍. കേടാകുന്ന ഉപകരണങ്ങള്‍ യഥാസമയം മാറ്റാറില്ല. ലക്ഷങ്ങള്‍ വിലപിടിപ്പുള്ള പുതിയ ഉപകരണങ്ങള്‍ എത്തിയാല്‍ വൈകാതെ കേടാകുന്ന അപൂര്‍വപ്രതിഭാസം. സ്വകാര്യ ലാബുകളെയും ആശുപത്രികളെയും സഹായിക്കാനാണിതെന്ന ആരോപണം ശക്തം. വലിയൊരുവിഭാഗം ഡോക്ടര്‍മാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കമ്മീഷന്‍ കൈപ്പറ്റുന്നുവെന്നും രോഗികള്‍ ആക്ഷേപമുന്നയിക്കുന്നു.

ഒപിയില്‍ പ്രതിദിനമെത്തുന്നത് അയ്യായിരത്തിലധികം പേര്‍. പുലര്‍ച്ചെ ആറുമണിക്കു മുമ്പ് എത്തിയാലേ ഉച്ചയ്‌ക്ക് മുമ്പ് ഡോക്ടറെ കാണാന്‍ സാധിക്കൂ. ടെസ്റ്റുകള്‍ക്ക് കുറിപ്പടി കൊടുത്താല്‍ പരിശോധനാ ഫലവുമായി വീണ്ടും ഡോക്ടറെ കാണണമെങ്കില്‍ അടുത്ത ആഴ്ചയിലെ ഒപിയില്‍ എത്തണം. വിദൂര ദേശങ്ങളില്‍ നിന്ന് ഗുരുതരാവസ്ഥയിലുള്ളവരാണ് പലപ്പോഴും എത്തുന്നതെന്നതിനാല്‍ അടുത്ത ഒപി തീയതിവരെ രോഗി ജീവിച്ചിരിക്കുമെന്ന് യാതൊരുറപ്പുമില്ല.

അടിസ്ഥാന സൗകര്യവികസനം ഇഴഞ്ഞുനീങ്ങുന്നു. മൊബൈല്‍ ഡിജിറ്റല്‍ റേഡിയോഗ്രഫി, സി റ്റി സ്‌കാന്‍, മൊബൈല്‍ എക്‌സ്‌റേ മെഷീന്‍, എംആര്‍ഐ മെഷീന്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിനുള്ള ഈ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍. ഉള്ളവ പോലും ഉപകാരപ്രദമാക്കാന്‍ സാധിക്കുന്നില്ല. ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇപ്പോഴുമുള്ളത് 1964 ലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള ജീവനക്കാര്‍ മാത്രം.
യൂറോളജി, കാര്‍ഡിയോളജി, ഗ്യാസ്‌ട്രോ, നെഫ്രോളജി തുടങ്ങിയ വിഭാഗങ്ങളിലെല്ലാം ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ നീളുന്നു. റേഡിയോളജി വിഭാഗത്തില്‍ ഒപിയിലെത്തുന്ന രോഗികള്‍ക്ക് എംആര്‍ഐ പരിശോധനയ്‌ക്കായി കാത്തിരിക്കേണ്ടിവരുന്നത് രണ്ടുമാസം വരെ.

കാര്‍ഡിയോളജി, ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി വിഭാഗത്തിലേക്കുള്ള സ്‌റ്റെന്റ്, വാല്‍വ്, പേസ്‌മേക്കര്‍, ബലൂണ്‍, കത്തീറ്റര്‍ വയര്‍, ഗൈഡ്‌വയര്‍ തുടങ്ങിയവയും ആവശ്യത്തിന് ലഭ്യമല്ല.

മരുന്നുകമ്പനികളുടെ കുടിശിക നല്‍കാത്തതിനാല്‍ അവശ്യമരുന്നുകള്‍പോലും രോഗികള്‍ പുറത്തുനിന്ന് വാങ്ങണം. ശസ്ത്രക്രിയകള്‍ക്ക് രോഗികള്‍ വാങ്ങിനല്‍കേണ്ട ചികിത്സാ ഉപകരണങ്ങളുടെ ലിസ്റ്റ് നല്‍കും. ഇവ വാങ്ങാന്‍ സ്വകാര്യ ലാബുകളെ തെരഞ്ഞെടുത്ത് നിര്‍ദ്ദേശിക്കുന്നതും ഡോക്ടര്‍മാരാണ്. പലരും ശസ്ത്രക്രിയ നിശ്ചയിച്ച ദിവസം ആശുപത്രിയില്‍ എത്തുമ്പോഴാണ് ഇക്കാര്യം അറിയുന്നത്.

കമ്പനികള്‍ക്ക് നേരിട്ട് പണം നല്‍കി ഉപകരണം വാങ്ങാനുള്ള ഏജന്റുമാര്‍ വാര്‍ഡുകളില്‍ കറങ്ങിനടക്കുന്നുണ്ടാവും. അത്യാഹിതവിഭാഗത്തിലെ നഴ്‌സുമാര്‍ക്ക് വെള്ളം കുടിക്കാന്‍പോലും സമയം കിട്ടാറില്ല.

Tags: Thiruvananthapuram Medical Collegeplight
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

Kerala

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ മുരളീധരന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്ത് നല്‍കി

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാല്‍ പുഴുവരിച്ച നിലയില്‍

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചു, കേസെടുത്ത് പൊലീസ്, വീഴ്ചയില്ലെന്ന് ആശുപത്രി അധികൃതര്‍

പുതിയ വാര്‍ത്തകള്‍

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.