Kerala

കോഴിക്കോട്-പാലക്കാട് റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ്

ഷൊര്‍ണൂര്‍- കണ്ണൂര്‍ ട്രെയിനാണ് പാലക്കാട്ടേക്ക് നീട്ടിയത്

Published by

പാലക്കാട് : കോഴിക്കോട്-പാലക്കാട് റൂട്ടില്‍ റെയില്‍വേ പുതിയ ട്രെയിന്‍ സര്‍വീസിന് അനുമതി നല്‍കി റെയില്‍വേ. ശനിയാഴ്ച ഒഴികെ ആഴ്ചയില്‍ 6 ദിവസം സര്‍വീസ് നടത്തും.പുതിയ ട്രെയിന്‍ ശനിയാഴ്ചകളില്‍ ഷൊര്‍ണൂര്‍ വരെ മാത്രമാകും സര്‍വീസ് നടത്തുക. ഈ മാസം 23 മുതല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും.

രാവിലെ 10:00 ന് കോഴിക്കോട് നിന്നും തിരിച്ച് ഉച്ചക്ക് 1:05 ന് പാലക്കാട് എത്തുന്ന രീതിയിലാണ് ട്രെയിന്‍ സമയ ക്രമീകരണം.പാലക്കാട് നിന്നും ഉച്ചയ്‌ക്ക് 1:50 ന് പുറപ്പെടുന്ന ട്രെയിന്‍ തിരികെ കണ്ണൂര്‍ വരെ സര്‍വീസ് നടത്തും. 7:40 ന് കണ്ണൂരിലെത്തും. ഷൊര്‍ണൂര്‍- കണ്ണൂര്‍ ട്രെയിനാണ് പാലക്കാട്ടേക്ക് നീട്ടിയത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by