Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ബങ്കര്‍ ബസ്റ്റര്‍ ബോംബുമായി അമേരിക്കയുടെ സ്റ്റെല്‍ത്ത് യുദ്ധജെറ്റുകള്‍ പുറപ്പെട്ടു; ലക്ഷ്യം ഇറാനോ? ആശങ്കയുടെ മുള്‍മുനയില്‍ ലോകം

20 നിലയുള്ള കെട്ടിടം വരെ തുളച്ചുകയറി ഉഗ്രസ്ഫോടനം നടത്താന്‍ ശേഷിയുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും വഹിച്ച് അമേരിക്കയുടെ ബി2 സ്റ്റെല്‍ത്ത് വിഭാഗത്തില്‍പ്പെട്ട ആറ് യുദ്ധജെറ്റുകള്‍ പുറപ്പെട്ടതായി വാര്‍ത്ത. പസഫിക് സമുദ്രത്തിന്റെ പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ഗുവാം എന്ന പ്രദേശത്തേക്കാണ് പുറപ്പെട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2025, 09:07 pm IST
inIndia, World
ബി2 സ്റ്റെല്‍ത്ത് ജെറ്റ് (ഇടത്ത്) ജിബിയു57 എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബ് (വലത്ത്)

ബി2 സ്റ്റെല്‍ത്ത് ജെറ്റ് (ഇടത്ത്) ജിബിയു57 എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബ് (വലത്ത്)

വാഷിംഗ്ടണ്‍: 20 നിലയുള്ള കെട്ടിടം വരെ തുളച്ചുകയറി ഉഗ്രസ്ഫോടനം നടത്താന്‍ ശേഷിയുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും വഹിച്ച് അമേരിക്കയുടെ ബി2 സ്റ്റെല്‍ത്ത് വിഭാഗത്തില്‍പ്പെട്ട ആറ് യുദ്ധജെറ്റുകള്‍ പുറപ്പെട്ടതായി വാര്‍ത്ത. ഇറാനില്‍ ആക്രമണം നടത്താനാണോ ഈ സ്റ്റെല്‍ത്ത് വിഭാഗത്തില്‍പെട്ട ജെറ്റുകള്‍ പുറപ്പെട്ടിരിക്കുന്നത് എന്ന ആകാംക്ഷയിലാണ് ലോകം. പസഫിക് സമുദ്രത്തിന്റെ പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ഗുവാം എന്ന പ്രദേശത്തേക്കാണ് പുറപ്പെട്ടിരിക്കുന്നത്.

മലനിരകള്‍ക്കുള്ളില്‍ ആഴത്തില്‍ നിര്‍മ്മിച്ച ഭൂഗര്‍ഭ അറയ്‌ക്കുള്ളില്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കുന്ന ഇറാന്റെ ആണവകേന്ദ്രമായ ഫര്‍ദോമിനെ തകര്‍ക്കണമെങ്കില്‍ ബങ്കര്‍ ബസ്റ്റര് ബോംബ് പ്രയോഗിച്ചേ മതിയാവൂ. 200 അടി വരെ താഴേക്ക് പര്‍വ്വതത്തെയോ കെട്ടിടത്തെയോ ദൃഡീകരിച്ച കോണ്‍ക്രീറ്റിനെയോ തുളച്ചുകയറിപ്പോയ ശേഷം ഉഗ്രസ്ഫോടനത്തില്‍ ഇതെല്ലാം തകക്കാന്‍ ശേഷിയുള്ള ജിയു 57 എന്ന വിഭാഗത്തില്‍പ്പെട്ട ശക്തമായ ബങ്കര്‍ ബസ്റ്റര്‍ ബോംബ് അമേരിക്കയുടെ കയ്യില്‍ മാത്രമേയുള്ളൂ. ജിബിയു57 എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബ് ഇടണമെങ്കില്‍ ബി2 എന്ന സ്റ്റെല്‍ത് ജെറ്റ് തന്നെ വേണം. ഇത് ഉപയോഗിച്ചാല്‍ മാത്രമേ ഒരു കൂറ്റന്‍ മലയുടെ ഉള്ളില്‍ പണിതുയര്‍ത്തിയ ഇറാന്റെ ഫര്‍ദോം ആണവകേന്ദ്രത്തെ തകര്‍ക്കാന്‍ സാധിക്കൂ. ഇവിടെ ആണവായുധം നിര്‍മ്മിക്കാന്‍ വേണ്ടി യൂറേനിയം സമ്പുഷ്ടീകരണം നടക്കുന്നുവെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. ജിബിയു57 എന്ന നൂതന ബങ്കര്‍ ബസ്റ്റര്‍ ബോംബില്‍ സ്ഫോടനം നടത്താനുള്ള പോര്‍മുനയില്‍ 2000 കിലോഗ്രാമിനേക്കാള്‍ കൂടുതല്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചിട്ടുണ്ട്.

എന്തിനാണ് യാതൊരു പ്രകോപനവുമില്ലാതെ പൊടുന്നനെ ആറ് ബി2 സ്റ്റെല്‍ത്ത് യുദ്ധജെറ്റുകള്‍ അമേരിക്കയില്‍ തന്നെയുള്ള ഗുവാമിലേക്ക് നീങ്ങിയത് എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ലോകം. ഈ നീക്കം ഇറാന് നേരെ ആസന്നമായ ഒരു ആക്രമണത്തെക്കുറിച്ച് സംശയമുണര്‍ത്തുന്നു. ഹവായില്‍ നിന്നും ഇന്ധനം നിറച്ച ശേഷം പസഫിക് സമുദ്രം മുറിച്ച് ഈ യുദ്ധജെറ്റുകള്‍ പറന്നു എന്നാണ് ഫ്ലൈറ്റുകള്‍ ട്രാക്ക് ചെയ്യുന്ന ചില സൈറ്റുകള്‍ അവകാശപ്പെടുന്നത്.

ഇറാനെതിരെ യുദ്ധവിമാനം അയയ്‌ക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കുമെന്നാണ് യുഎസ് പ്രസിഡന്‍റ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എന്നാല്‍ തൊട്ടടുത്ത ദിവസം ഈ ആറ് ബി2 ജെറ്റുകള്‍ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് നീക്കിയത് എന്തിനാണെന്ന ചോദ്യത്തിനാണ് വിദഗ്ധര്‍ ഉത്തരം തേടുന്നത്. ഇത് ഇറാന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ട്രംപിന്റെ മറ്റൊരു അടവ് മാത്രമാണോ എന്നും സംശയിക്കുന്നവരുണ്ട്.

താക്കീത് ചെയ്ത് ചൈനയും റഷ്യയും

ഇറാന്റെ മണ്ണില്‍ സൈനികരെ അയയ്‌ക്കരുതെന്ന് അമേരിക്കയ്‌ക്ക് ചൈനയും റഷ്യയും താക്കീത് നല്‍കിയിട്ടുണ്ട്. ഈ താക്കീത് ലംഘിച്ച് ട്രംപ് യുദ്ധവിമാനങ്ങള്‍ ഇറാനിലേക്ക് അയയ്‌ക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.

ജനീവ സമാധാനസംഭാഷണം പരാജയപ്പെട്ടു

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായി ഇറാന്‍ നടത്തിയ സമാധാനചര്‍ച്ച പരാജയപ്പെട്ടിരുന്നു. ആണവായുധം നിര്‍മ്മിക്കുന്ന പ്രക്രിയയില്‍ നിന്നും എത്ര സമ്മര‍്ദ്ദമുണ്ടായാലും പിന്‍വാങ്ങുന്ന പ്രശ്നമില്ലെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി അറിയിച്ചത്. ഇതോടെയാണ് സംഭാഷണം പരാജയപ്പെട്ടത്. ടെഹ്റാന്‍ അവരുടെ ആണവായുധം നിര്‍മ്മിക്കാനുള്ള ശ്രമം ഒരു കാരണവശാലും ഉപേക്ഷിക്കില്ലെന്ന് ടെഹ്റാനില്‍ ആയത്തൊള്ള ഖൊമേനിയും പ്രഖ്യാപിച്ചിരുന്നു.

Tags: IranwarIsrael warUnited StatesIsrael-Iran warIranIsrael warBunker buster bombGBU57B2 stealthjet
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

പന്താകെ അമേരിക്കാനാ… ഫുട്‌ബോള്‍ ലോകകപ്പിന് 11ന് കിക്കോഫ്

News

ഇറാൻ യുദ്ധത്തിൽ അമേരിക്കയ്‌ക്ക് നഷ്ടമായത 42 യുദ്ധ വിമാനങ്ങൾ

India

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

World

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.