Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇറാന് മേല്‍ ഇസ്രയേല്‍ വ്യോമാധിപത്യം നേടിയത് ഒരു വര്‍ഷം നീണ്ട ആസൂത്രണത്തിനൊടുവില്‍

മാസങ്ങള്‍ക്ക് മുന്‍പേ, ഹെസ്ബുള്ള, സിറിയ എന്നിവയെ തകര്‍ക്കുകയും തുര്‍ക്കിയെ നയതന്ത്രത്തിന്റെ തുടലില്‍ കെട്ടിയിടുകയും ചെയ്തുകൊണ്ടുള്ള ഇസ്രയേലിന്റെ നീക്കങ്ങള്‍ ഇറാനെ അടിക്കാനുള്ളതിന്റെ മുന്നോടിയായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2025, 09:12 pm IST
in World
ഇസ്രയേല്‍ ഇറാനുള്ളില്‍ സ്ഥാപിച്ച മിസൈല്‍ ആക്രമണത്തിനുള്ള ലോഞ്ച് സംവിധാനം (ഇടത്ത്) മൊസ്സാദ് ചാരന്‍ (വലത്ത്)

ഇസ്രയേല്‍ ഇറാനുള്ളില്‍ സ്ഥാപിച്ച മിസൈല്‍ ആക്രമണത്തിനുള്ള ലോഞ്ച് സംവിധാനം (ഇടത്ത്) മൊസ്സാദ് ചാരന്‍ (വലത്ത്)

ടെഹ് റാന്‍ : ഇസ്രയേലില്‍ നിന്നും 2300 കിലോമീറ്റര്‍ ദൂരെയുള്ള ഇറാന്റെ വ്യോമസേന ബേസില്‍ മിസൈല്‍ ആക്രമണം നടത്താന്‍ സാധിച്ചതുള്‍പ്പെടെ ഇറാനുമേല്‍ വ്യോമാധിപത്യം നേടിയെടുക്കാന്‍ ഇസ്രയേലിന് കഴിഞ്ഞതിന് പിന്നില്‍ ഒരു വര്‍ഷം നീണ്ട ആസൂത്രണമുണ്ട്. ഇറാന്റെ നൂറുകണക്കിന് റഡാറുകളും വിമാനവേധ സംവിധാനങ്ങളും തകര്‍ത്തെറിയാന്‍ ഇസ്രയേലിന് സാധിച്ചത് ഒരു വര്‍ഷം നീണ്ട ഈ ആസൂത്രണത്തിന്റെ ഭാഗമായാണ്. ഇതാണ് പിന്നീടുള്ള ഇരുമ്പുവാളുകളുടെ ദൗത്യം (ഓപ്പറേഷന്‍ സ് വോര്‍ഡ്സ് ഓഫ് അയേണ്‍) എളുപ്പമാക്കിയത്. മാസങ്ങള്‍ക്ക് മുന്‍പേ, ഹെസ്ബുള്ള, സിറിയ എന്നിവയെ തകര്‍ക്കുകയും തുര്‍ക്കിയെ നയതന്ത്രത്തിന്റെ തുടലില്‍ കെട്ടിയിടുകയും ചെയ്തുകൊണ്ടുള്ള ഇസ്രയേലിന്റെ നീക്കങ്ങള്‍ ഇറാനെ അടിക്കാനുള്ളതിന്റെ മുന്നോടിയായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്.

ഒരു വര്‍ഷം മുന്‍പ് ഹെസ്ബുള്ളയുടെ വ്യോമപ്രതിരോധം തകര്‍ത്തു

ഒരു വര്‍ഷം മുന്‍പ് ലെബനനിലെ ഹെസ്ബുള്ളയുടെ വ്യോമപ്രതിരോധം തകര്‍ത്തതു മുതല്‍ ആരംഭിക്കുന്നൂ ഇസ്രയേലിന്റെ ഈ ആസൂത്രണം. ലെബനനിന് മുകളില്‍ ഇസ്രയേലിന്റെ ഒരു ഡ്രോണിന് പോലും മുന്‍പ് പറക്കാന്‍ കഴിയുമായിരുന്നില്ല. അത്രയ്‌ക്ക് ശക്തമായിരുന്നു ലെബനനിന്റെ വ്യോമപ്രതിരോധസംവിധാനം. ഇതിന് പിന്നില്‍ ഇറാന്റെ സഹായം കൂടിയുണ്ടായിരുന്നു. ലെബനനിലെ ഹെസ്ബുള്ളയ്‌ക്കെതിരായ ആക്രമണം നടത്തിയപ്പോള്‍ ഈ വ്യോമപ്രതിരോധസംവിധാനം ഇസ്രയേല്‍ അടിമുടി തകര്‍ത്തിരുന്നു.

സിറിയയില്‍ ബാഷര്‍ അല്‍ അസ്സാദിനെ വീഴ്‌ത്തി
സിറിയയും ഇറാന്റെ ആധിപത്യമുള്ള രാജ്യമാണ്. ബാഷര്‍ അല്‍ അസ്സാദ് എന്ന സിറിയന്‍ പ്രസിഡന്‍റിന്റെ 25 വര്‍ഷത്തെ ഭരണമാണ് ഇസ്രയേലിന്റെ അനുഗ്രഹാശിസ്സുകളോടെ നടത്തിയ ആഭ്യന്തരകലാപത്തില്‍ അവസാനിച്ചത്. ഇതിന് പിന്നാലെ ഇസ്രയേല്‍ സിറിയയില്‍ സ്ഥാപിച്ചിരുന്ന ശക്തമായ വ്യോമപ്രതിരോധ സംവിധാനവും തകര്‍ത്തു തരിപ്പണമാക്കി.

എര്‍ദോഗാനെ നിര്‍വ്വീര്യമാക്കി

ഇതോടെ ലെബനനിലെ ആകാശപാതയിലും സിറിയയുടെ ആകാശപാതയിലും നിര്‍ഭയം യുദ്ധവിമാനങ്ങളും ഡ്രോണുകളും ഇസ്രയേലിന് പറത്താന്‍ പറ്റിത്തുടങ്ങി. വടക്കന്‍ സിറിയയില്‍ വ്യോമപ്രതിരോധ സംവിധാനം സ്ഥാപിക്കാനുള്ള തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്റെ ശ്രമം അമേരിക്കയെ കൂടി കൂട്ടുപിടിച്ച് ഇസ്രയേലിന് ഒഴിവാക്കാന്‍ സാധിച്ചു. വടക്കന്‍ സിറിയയില്‍ എന്നും അധികാരം സ്ഥാപിക്കാന്‍ ശ്രമിച്ച ആളാണ് എര്‍ദോഗാന്‍. ഇതോടെ ഈപ്രദേശത്തും ഇസ്രയേലിന് ഭീതി കൂടാതെ യുദ്ധവിമാനം പറത്താന്‍ സാധിച്ചു. ഇതോടെ ഇറാന്റെ തൊട്ടടുത്തുള്ള റഡാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ നിര്‍വ്വീര്യമായി. ഇതോടെ ഇവിടങ്ങളിലേക്കെത്തുന്ന ഇസ്രയേല്‍ യുദ്ധവിമാനങ്ങളെക്കുറിച്ച് ഇറാന് റഡാര്‍ മുന്നറിയിപ്പുകള്‍ കിട്ടാതായി.

യുഎസിന്റെ കൂടി സഹായത്തോടെയുള്ള രഹസ്യവിവര ശേഖരണം

ഇതിനെല്ലാം പിന്നില്‍ യുഎസ് സെന്‍റ് കോമിന്റെ സഹായങ്ങള്‍ കൂടി ഇസ്രയേലിന് ലഭിച്ചിരുന്നു. പുറമേയ്‌ക്ക് ഇറാനെതിരെ പ്രവര്‍ത്തിക്കുന്നില്ല എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും യുഎസിന്റെ ശക്തമായ ഇടപെടലുകള്‍ ഇസ്രയേല്‍ ദൗത്യം എളുപ്പമാക്കി. മധ്യേഷ്യയിലും ചില ആഫ്രിക്കന്‍ ഭാഗങ്ങളിലും മിഡില്‍ ഈസ്റ്റിലും യുഎസിന്റെ സൈനിക ദൗത്യങ്ങളെയും പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുന്ന സംവിധാനമാണ് യുഎസ് സെന്‍ട്രല്‍ കമാന്‍റ് എന്ന് വിളിക്കുന്ന യുഎസ് സെന്‍റ് കോം. യുഎസ് സെന്‍റ് കോമിന്റെ കൂടി സഹായത്തോടെയുള്ള രഹസ്യവിവരശേഖരണവും അതിന്റെ അടിസ്ഥാനത്തിലുള്ള ആക്രമണ ദൗത്യങ്ങളും ചാരപ്രവര്‍ത്തനങ്ങളും ഇറാനെ തികച്ചും ദുര്‍ബലമാക്കാന്‍ സഹായിച്ചു.

ഇറാന്റെ മിസൈല്‍ ആക്രമണങ്ങളെ മുന്‍കൂട്ടി അറിഞ്ഞ് തകര്‍ക്കാന്‍ ഇവിടങ്ങളില്‍ നങ്കൂരമിട്ട യുഎസ് യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഇസ്രയേലിനെ സഹായിക്കുന്നുണ്ട്. യുഎസിന്റെ സഹായം കൂടിയായപ്പോള്‍ ഇസ്രയേലിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായി. ഇറാന്‍ ഒരു മിസൈല്‍ തൊടുക്കുന്നതിന് 15-20 മിനിറ്റ് മുന്‍പേ വിവരമറിയാന്‍ ഇസ്രയേലിന് സാധിച്ചു. ഇതോടെ അയേണ്‍ ഡോം, ഡേവിഡ് സ് സ്ലിങ്ങ്, ഏരോ എന്നീ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇറാന്റെ മിസൈലുകളുടെ അടിച്ചിടാനും ഇസ്രയേലിന് എളുപ്പമായി. ഇറാന്റെ മിസൈല്‍ അയയ്‌ക്കുന്ന ലോഞ്ചറുകള്‍ സൂക്ഷിച്ച ഭൂഗര്‍ഭ അറ കണ്ട് പിടിച്ച് നശിപ്പിക്കാന്‍ ഇസ്രയേലിന് നേരത്തെ സാധിച്ചത് അമേരിക്കയുടെ കൂടി സഹായത്താലാണ്. ഇറാന്റെ മൂന്നില്‍ ഒന്ന് മിസൈല്‍ ലോഞ്ചറുകള്‍ ഇസ്രയേല്‍ യുദ്ധം ആരംഭിക്കുന്നതിന് മുന്‍പേ തന്നെ മിസൈല്‍ ആക്രമണത്തില്‍ നശിപ്പിച്ചിരുന്നു.

 

 

 

 

 

Tags: US CentralCommandIran radarsystemSyriaMossadHezbollahIsraelIranwarIranIsraelwarAir defence systemUS CentCom
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

World

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍
World

ഇറാന് വേണ്ടി വൈകാതെ ഇറങ്ങും ഹൂതികള്‍; ഹൂതികളുടെ നിശ്ശബ്ദത വലിയ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തല്‍

India

ഇന്ത്യയുടെ സുദർശനചക്രയുടെ പ്രഹരശേഷി കണ്ട് ഞെട്ടി ലോക രാജ്യങ്ങൾ; വീഡിയോ പുറത്ത് വിട്ട് വ്യോമസേന

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.