Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ട്രോളിങ് നിരോധനം: മത്സ്യത്തൊഴിലാളികള്‍ക്ക് ദുരിതം; സര്‍ക്കാരിന് അവഗണന

എന്‍.പി. രാധാകൃഷ്ണന്‍ by എന്‍.പി. രാധാകൃഷ്ണന്‍
Jun 14, 2025, 11:28 am IST
in Article

മത്സ്യങ്ങളുടെ ആവാസ പ്രജനന വ്യവസ്ഥിതി പരിപോഷിപ്പിക്കാനും മത്സ്യസമ്പത്തിന്റെ സുസ്ഥിരമായ വര്‍ദ്ധനക്കും പരിപാലനത്തിനുമായി നടപ്പാക്കി വരുന്ന ട്രോളിങ് നിരോധനത്തില്‍ തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് കൂടുതല്‍ സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. മത്സ്യ വിപണനത്തിലൂടെയും ആഭ്യന്തര കയറ്റുമതിയിലൂടെയും മത്സ്യബന്ധന ബോട്ടുകളുടെ ഇന്ധനം, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവയുടെ ക്രയവിക്രയത്തിലൂടെയും വന്‍ സാമ്പത്തിക വരുമാനമുണ്ടാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ട്രോളിങ് നിരോധന കാലത്ത് കടുത്ത ദുരിതത്തിലാകുന്ന മത്സ്യതൊഴിലാളികള്‍ക്ക് 25 കിലോ അരിമാത്രം നല്‍കി വരുന്നത് നീതീ കരിക്കാനാവില്ല.

1988 ലാണ് കേരളത്തില്‍ ട്രോളിങ് നിരോധനം നടപ്പിലാക്കി തുടങ്ങിയത്. മത്സ്യസമ്പത്ത് സംരക്ഷിക്കാനുള്ള പ്രധാന ഉദ്ദേശ്യത്തോടെയാണ് കടലിന്റെ അടിത്തട്ടിലൂടെയുള്ള ട്രോളിങ് രീതിക്ക് നിശ്ചിത കാലയളവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ തീരുമാനിച്ചത്. 1980 കളിലാണ് മത്സ്യസമ്പത്ത് സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും ട്രോളിങ് നിരോധനം നടപ്പിലാക്കണമെന്നത് ചര്‍ച്ചയാകുന്നത്. ഈ വിഷയത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ രൂപീകരിച്ച കമ്മിഷനുകളും സമുദ്ര ശാസ്ത്ര രംഗത്തെ പ്രമുഖരുടെ അഭിപ്രായങ്ങളുമെല്ലാം കണ്ടെത്തിയത് ചെമ്മീന്‍ അടക്കമുള്ള മത്സ്യങ്ങളുടെ പ്രജനനകാലം ജൂണ്‍, ജൂലായ്, ആഗസ്ത് മാസങ്ങളിലാണ് എന്നാണ്. പ്രജനന കാലത്ത് അടിത്തട്ടിലെ കുഞ്ഞുങ്ങളെയും മുട്ടയുമെല്ലാം സംരക്ഷിക്കാന്‍ സാധിച്ചാല്‍ മത്സ്യസമ്പത്തിന്റെ വര്‍ദ്ധനക്ക് സഹായകമാകും എന്നതിന്റെ അടിസ്ഥാനത്തിലാണ് അടിത്തട്ടിലൂടെ വലവലിച്ച് മത്സ്യബന്ധനം നടത്തുന്ന ട്രോളിങ് മത്സ്യബന്ധന രീതിക്ക് പ്രസ്തുത കാലയളവില്‍ നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനമെടുത്തത്. രാജ്യത്ത് ആദ്യമായി ഇത് നടപ്പിലാക്കിയത് കേരളത്തിലാണ്. മൂന്നര പതിറ്റാണ്ട് പിന്നിട്ട ട്രോളിങ് നിരോധനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്നത് ട്രോളിങ് ബോട്ടുകളും അതിലെ മത്സ്യത്തൊഴിലാളികളുമാണ്.

ഏകദേശം അമ്പതിനായിരത്തോളം ട്രോളിങ് നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്കും ഇതിനെ ആശ്രയിച്ച് ഹാര്‍ബറുകളിലും പീലിംഗ് ഷെഡ്ഡുകളിലും മത്സ്യസംസ്‌കരണ വിപണന രംഗത്തും പ്രവര്‍ത്തിക്കുന്നവരുമായ ഒരു ലക്ഷത്തോളം വരുന്നവര്‍ക്കാണ് ട്രോളിങ് നിരോധനകാലത്ത് തൊഴിലില്ലാതാകുന്നത്. നിരോധന കാലത്ത് തൊഴിലില്ലാതാകുന്ന ഇവരുടെ ജീവിത സാഹചര്യത്തെക്കുറിച്ച് ബന്ധപ്പെട്ട അധികാരികള്‍ ഇതുവരെ കാര്യമായി ചിന്തിച്ചിട്ടില്ല. 1988ല്‍ നിരോധനം നടപ്പിലാക്കിയ കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച നാലാഴ്ചത്തെ സൗജന്യ റേഷനാണ് ഇവര്‍ക്ക് ഇന്നും നല്‍കി കൊണ്ടിരിക്കുന്നത്. മത്സ്യസമ്പത്തിന്റെ വര്‍ദ്ധനവും പരിപോഷണവും കണക്കിലെടുത്ത് രാജ്യത്തൊട്ടാകെ നിശ്ചിത കാലയളവില്‍ ട്രോളിങ് നിരോധനം നടപ്പിലാക്കിവരുമ്പോള്‍ കേരളത്തില്‍ കിലോക്ക് 2 രൂപ വിലയുള്ള 25 കിലോ റേഷനരി മാത്രമായി ഒതുക്കി നിര്‍ത്തിയത് തികച്ചും അവഗണനയും അന്യായവുമായ നടപടിയാണ്. എന്നാല്‍ മറ്റു തീരദേശ സംസ്ഥാനങ്ങള്‍ ട്രോളിങ് നിരോധനകാലത്ത് തൊഴില്‍ നഷ്ടമാകുന്ന ബന്ധപ്പെട്ടവര്‍ക്ക് നേരിട്ടുള്ള സാമ്പത്തിക സഹായങ്ങളും ജീവിക്കാനുള്ള മറ്റു സാഹചര്യവും നല്‍കുന്നു.

രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരത്തും കിഴക്കന്‍ തീരത്തും വ്യത്യസ്ത കാലയളവിലാണ് ട്രോളിങ് നിരോധനം നടപ്പിലാക്കുന്നത്. കേരളം, കര്‍ണ്ണാടക, ഗോവ, മഹാരാഷ്‌ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ ജൂണ്‍ 1 മുതല്‍ ജൂലായ് 31 വരെ നിരോധന കാലയളവ്. കേരളം ജൂണ്‍ 10 മുതല്‍ ജൂലായ് 31 വരെ 52 ദിവസവും ഗുജറാത്ത് ജൂണ്‍ 1 മുതല്‍ ആഗസ്റ്റ് 15 വരെ 75 ദിവസവും ആണ് നിരോധനം നടപ്പാക്കുന്നത്. കിഴക്കന്‍ തീരത്ത് തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമബംഗാള്‍ ഏപ്രില്‍ 15 മുതല്‍ ജൂണ്‍ 15 വരെയുള്ള കാലയളവിലാണ് നിരോധനം.

പുതുച്ചേരിയില്‍ ജൂണ്‍ 1 ന് വരെ മാത്രമാണ് നിരോധനം. നിരോധന കാലയളവില്‍ മറ്റു തീരദേശ സംസ്ഥാനങ്ങള്‍ അവരുടെ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും നല്‍കിവരുന്ന സാമ്പത്തിക സഹായം ഇങ്ങനെയാണ്. പശ്ചിമബംഗാള്‍ – 10000 രൂപ, ഒഡീഷ – 15000 രൂപ, ആന്ധ്രാപ്രദേശ് – 20000 രൂപ, പുതുച്ചേരി – 4000 രൂപ, ഗുജറാത്ത് – ഒരു ദിവസം 300 രൂപ, തോതിലും കര്‍ണ്ണാടക – 42000 രൂപയും സാമ്പത്തിക സഹായമായി നേരിട്ട് നല്‍കിവരുന്നു. ഗോവയില്‍ എഞ്ചിനുപയോഗിക്കുന്ന എല്ലാ മത്സ്യ തൊഴിലാളികള്‍ക്കും 1000 ലിറ്റര്‍ ഇന്ധനത്തിന് ലിറ്ററിന് 30 രൂപ സബ്സിഡിയിനത്തില്‍ നിശ്ചയിച്ച് നല്‍കിവരുന്നു. മഹാരാഷ്‌ട്രയില്‍ 12 ലക്ഷം വരുന്ന മുഴുവന്‍ മത്സ്യത്തൊഴിലാളികളേയും കാര്‍ഷിക മേഖലയിലായി കണക്കാക്കി കര്‍ഷകര്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി പദ്ധതിയില്‍ നല്‍കിവരുന്ന ആനുകൂല്യം പ്രത്യേകമായി മത്സ്യത്തൊഴിലാളികള്‍ക്ക് ഇക്കാലയളവില്‍ നല്‍കുന്നു. പുതുച്ചേരിയില്‍ നിരോധന ആനുകൂല്യത്തിന് പുറമെ പഞ്ഞമാസകാലത്ത് ഓരോ മത്സ്യത്തൊഴിലാളിക്കും നല്‍കിവരുന്ന 3000 രൂപ ഈ വര്‍ഷം 6000 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

കേരളത്തിലെ മത്സ്യബന്ധനരംഗത്തെ ഏറെ പ്രധാനപ്പെട്ടതും മത്സ്യ ഉത്പാദനത്തില്‍ വലിയ പങ്ക് വഹിക്കുന്ന വിഭാഗമാണ് ട്രോളിങ് ബോട്ടുകള്‍. ഏകദേശം ഒരു ലക്ഷത്തോളം പേരുടെ നിത്യജീവിതത്തിന്റെ വരുമാന സ്രോതസ്സും ബോട്ടുകാര്‍ ഉപയോഗിക്കുന്ന ഇന്ധനത്തിലൂടെ മത്സ്യസംസ്‌കരണ വിപണന വിതരണത്തിലൂടെയും മറ്റു സാമ്പത്തിക കാര്യങ്ങളിലൂടെയും സര്‍ക്കാരിന് കാര്യമായ മുതല്‍ക്കൂട്ട് ഉണ്ടാക്കി കൊടുക്കുന്ന ഒരു വിഭാഗം മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളുടെയും തൊഴില്‍ ഇല്ലാതാക്കുന്ന കാലത്ത് അവരെക്കൊണ്ട് വലിയ സാമ്പത്തികമുണ്ടാക്കുന്ന, പല രീതിയിലുള്ള വിഹിതം പിരിച്ചെടുക്കുന്ന ഫിഷറീസ് വകുപ്പും സര്‍ക്കാരും, മറ്റു സംസ്ഥാനങ്ങള്‍ ഈ രംഗത്ത് നടപ്പിലാക്കുന്ന രീതിയില്‍ ഇവിടുത്തെ ജനങ്ങളേയും കണക്കിലെടുക്കാന്‍ തയ്യാറാകേണ്ടതുണ്ട്.

 

Tags: Fishermentrawling banGovernment neglects
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം
Kerala

മത്സ്യവിപണി ആശങ്കയില്‍: നേട്ടം അന്യസംസ്ഥാനങ്ങള്‍ക്ക്

Kerala

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും, പരമ്പരാഗത വള്ളങ്ങള്‍ മാത്രം ഇറക്കാം

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം
Kerala

ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍; ബോട്ടുകള്‍ കരയിലേക്ക്

Kerala

കൊല്ലം തീരത്ത് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത് തുരുമ്പെടുത്ത യന്ത്രഭാഗങ്ങൾ : വിമാനത്തിന്റെ ഭാഗങ്ങളാണോ എന്ന് സംശയം

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.