കോട്ടയം: കാണാതായ ടിവി പുരം ചെമ്മനത്തുകര മുല്ലക്കേരിയില്‍ വിപിന്‍ നായരുടെ (54) മൃതദേഹം ഫാമിന് സമീപം കരിയാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. കാലിലും കഴുത്തിലും ഇഷ്ടിക കെട്ടിയ നിലയിലാണ് മൃതദേഹം. തിങ്കളാഴ്ച രാവിലെ മുതലാണ് വിപിന്‍ നായരെ കാണാതായത്. വൈക്കം തോട്ടകം അട്ടാറ പാലത്തിന് പടിഞ്ഞാറുവശത്ത് കരിയാറിന്റെ തീരത്ത് ഫാം നടത്തുകയായിരുന്നു വിപിന്‍. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വിപിന്‍ കിടക്കാറുണ്ടായിരുന്ന ഫാമിലെ താത്കാലിക ഷെഡ്ഡില്‍ കിടക്ക മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. ഫോണും വാഹനത്തിന്റെ താക്കോലും ഫാമിന്റെ സമീപത്തുനിന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: