ന്യൂയോര്‍ക്ക് : അനധികൃതകുടിയേറ്റക്കാരെ പിടികൂടാന്‍ ലോസേഞ്ചല്‍സ് നഗരത്തിലെത്തിയ ട്രംപിന്റെ ഐസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ സമരം നടത്താന്‍ കുറെ മുഖംമൂടിക്കാരെ ഇറക്കിയിരിക്കുകയാണ് അനധികൃതകുടിയേറ്റക്കാരും ഡമോക്രാറ്റ് പാര്‍ട്ടിക്കാരും. ഇതോടെ ഈ മുഖംമൂടിക്കാരെ മുഴുവന്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരിക്കുകയാണ് ട്രംപ്. പലസ്തീന്‍ അനുകൂലികളും ജിഹാദികളും ഡമോക്രാറ്റുകളും ഡീപ് സ്റ്റേറ്റ് ശക്തികളും ട്രംപിനെതിരെ കൈകോര്‍ക്കുന്ന ഈ സമരത്തില്‍ മുഖംമൂടിക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നത് കലാപകാരികളും അനധികൃത കുടിയേറ്റക്കാരും തന്നെയാണെന്ന് ട്രംപ് ഭരണകൂടം വിലയിരുത്തുന്നു. ഒന്നുകില്‍ അധികാരത്തില്‍ നിന്നും പുറത്തുപോവുക. അല്ലെങ്കില്‍ ഈ അനധികൃതകുടിയറ്റക്കാരെയും അവരെ സഹായിക്കുന്ന ഡമോക്രാറ്റുകളെയും ഡീപ്സ്റ്റേറ്റിനെയും പലസ്തീന്‍ അനുകൂലികളെയും ഇസ്ലാമിക ഭീകരരേയും നിലയ്‌ക്കുനിര്‍ത്തുക എന്നതാണ് ട്രംപിന്റെ മുദ്രാവാക്യം.
യുഎസില്‍ ഏറ്റവുമധികം അനധികൃതകുടിയേറ്റക്കാരുള്ള നഗരമാണ് ലോസേഞ്ചല്‍സ് എന്ന് ട്രംപ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ ട്രംപ് സര്‍ക്കാരിന്റെ പ്രത്യേക വകുപ്പായ ഐസിലെ (ഇമിഗ്രേഷന്‍ ആന്‍റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്‍റ്) ഉദ്യോഗസ്ഥര്‍ക്ക് പരമാധികാരം നല്‍കിയിരിക്കുകയാണ് ട്രംപ്. ഇതോടെ ഇവര്‍ കടകടാന്തരം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ കര്‍ശന പരിശോധന തുടങ്ങിയിരിക്കുകയാണ്.
കടകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ഐഡികാര്‍ഡുകള്‍ പരിശോധിക്കാന്‍ തുടങ്ങിയതോടെ നല്ലൊരു പങ്ക് ജീവനക്കാര്‍ മുങ്ങിയിരിക്കുകയാണ്. ഇതോടെ ലോസേഞ്ചല്‍സിലെ പല കടകളും അടച്ചുപൂട്ടിയ നിലയിലാണ്. അനധികൃത കുടിയേറ്റക്കാര്‍ ഒളിച്ചിരിക്കുകയാണ്. പിടികൂടിയാല്‍ അവരെ ലാറ്റിനമേരിക്കയിലെ കുപ്രസിദ്ധ ജയിലുകളിലേക്ക് മാറ്റുകയോ, അതല്ലെങ്കില്‍ നാടുകടത്തുകയോ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്.
ലോസേഞ്ചല്‍സ് ഭരിക്കുന്നത് ഡമോക്രാറ്റ് പാര്‍ട്ടിയാണ്. ഇവര്‍ അനധികൃത കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്നവരാണ്. ഇവര്‍ തന്നെയാണ് ഈ കുടിയേറ്റക്കാര്‍ക്ക് സുരക്ഷിതമായ ഒളിത്താവളം ഒരുക്കുന്നതെന്നും ആരോപണമുണ്ട്. എന്തായാലും ഇവരെ ഏത് വിധേനെയും പിടികൂടാനുള്ള യത്നത്തിലാണ് ഐസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍. അതിനിടെ അനധികൃത കുടിയേറ്റക്കാരും ഡമോക്രാറ്റ് പാര്‍ട്ടിപ്രവര്‍ത്തകരും കൈകോര്‍ത്ത് ഐസ് ഉദ്യോഗസ്ഥരെ തടയാന്‍ ഒരു അവസാന വട്ട ശ്രമം നടത്തിയിരുന്നു. ഗോ ബാക്ക് ഐസ് എന്ന മുദ്രാവാക്യവുമായി നൂറുകണക്കിനാളുകളാണ് ഐസ് ഉദ്യോഗസ്ഥരെ തടയാന് ശ്രമിച്ചത്. അറസ്റ്റ് ചെയ്തവരെ വിട്ടുകൊടുക്കണം എന്നാവശ്യപ്പെട്ട് സമരം ശക്തിപ്പെട്ടതോടെ ലോസേഞ്ചല്‍സ് നഗരം സ്തംഭിച്ചിരിക്കുകയാണ്. കടകള്‍ കൊള്ളയടിച്ചു. കത്തിച്ചു.
ഈ കലാപം അടിച്ചമര്‍ത്താന്‍ ലോസേഞ്ചല്‍സ് മേയര്‍ക്കോ കാലിഫോര്‍ണിയ ഗവര്‍ണര്‍ക്കോ സാധിക്കുന്നില്ല, അവര്‍ കലാപകാരികള്‍ക്കൊപ്പമാണെന്ന് പറഞ്ഞ് ട്രംപ് തന്നെ നേരിട്ട് രംഗത്തിറങ്ങി. നാഷണല്‍ ഗാര്‍ഡ്സ് എത്തി. പൊലീസിനൊപ്പം ഗാര്‍ഡ്സുകളും എത്തിയതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ റബ്ബര്‍ ബുള്ളറ്റ് അയയ്‌ക്കാനും ടിയര്‍ ഗ്യാസ് പൊട്ടിക്കാനും തുടങ്ങി. ഇതോടെ ലോസേഞ്ചല്‍സ് നഗരം കുരുതിക്കളമായി. ഡമോക്രാറ്റുകളായ ഗവര്‍ണറും മേയറും ട്രംപിനെതിരെ നീങ്ങിയിരിക്കുകയാണ്. പക്ഷെ കാലിഫോര്‍ണിയ ഗവര്‍ണറായ ഡമോക്രാറ്റ് നേതാവ് ന്യൂസന്‍ പറയുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ യുഎസ് പ്രസിഡന്‍റ് ട്രംപ് അനാവശ്യമായി രാഷ്‌ട്രീയ ഇടപെടലുകള്‍ നടത്തുന്നു, കാലിഫോര്‍ണിയായുടെ സ്വയംഭരണാവകാശത്തില്‍ കൈകടത്തുന്നു എന്നാണ്. ജനങ്ങളുടേത് സമാധാനപരമായ പ്രതിഷേധമാണെന്ന് പറഞ്ഞ് കലാപകാരികളെ ന്യായീകരിക്കുകയാണ് ന്യൂസെന്‍. ഇതോടെ ഇവിടെ പ്രതിസന്ധി മൂര്‍ച്ഛിച്ചിരിക്കുകയാണ്.
ഇപ്പോള്‍ ഡമോക്രാറ്റുകളും അനധികൃത കുടിയേറ്റക്കാരും കൂടുതല്‍ ആളുകളെ അമേരിക്കയിലെ മറ്റ് പല നഗരങ്ങളില്‍ നിന്നും എത്തുകയാണ്. അവരില്‍ പലരും തിരിച്ചറിയപ്പെടാതിരിക്കാന്‍ മാസ്ക് ധരിച്ചാണ് സമരത്തിനെത്തുന്നത്. ഇതോടെ ട്രംപ് ഒരു ഉത്തരവിട്ടു. മാസ്ക് ധരിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന ഉത്തരവിട്ടിരിക്കുകയാണ് ട്രംപ്. അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ മുഴുവന്‍ ഓടിക്കുമെന്ന കര്‍ശന നിലപാട് മുറുകെപ്പിടിച്ചിരിക്കുകയാണ് ട്രംപ്. അമേരിക്ക അമേരിക്കകാര്‍ക്കുള്ളതാണ് എന്ന ശക്തമായ തീരുമാനത്തിലാണ് ട്രംപ്. ജിഹാദികള്‍ക്കും മിടുക്കില്ലാത്ത ശരാശരിക്കാര്‍ക്കും ഉള്ളതല്ല അമേരിക്ക എന്ന പ്രഖ്യാപനമാണ് ട്രംപ് നടത്തുന്നത്. ജോലിക്ക് മുന്‍തൂക്കം അമേരിക്കക്കാര്‍ക്കാണ്. അവരെ കിട്ടിയില്ലെങ്കില്‍ മാത്രം ആ തൊഴിലില്‍ യഥാര്‍ത്ഥ നൈപുണ്യമുള്ള മറ്റ് രാജ്യക്കാരെ ഉപയോഗിക്കാം എന്നതാണ് ട്രംപ് സര്‍ക്കാരിന്റെ നിലപാട്. അമേരിക്കയെ വീണ്ടും ഗ്രേറ്റ് ആക്കും എന്ന പ്രഖ്യാപനത്തോടെ അധികാരത്തില്‍ വന്ന പ്രസിഡന്‍റാണ് ട്രംപ്. ഇപ്പോള്‍ ഇത് നടപ്പാക്കിയില്ലെങ്കില്‍ ജീവിതത്തില്‍ ഒരിയ്‌ക്കലും നടപ്പാക്കാനാവില്ല എന്ന് ട്രംപ് ഉറച്ച് വിശ്വസിക്കുന്നു. ലോസേഞ്ചല്‍സില്‍ സമരക്കാരെ തടയാന്‍ 700 മറീനുകളെ തന്നെ നിയോഗിച്ചിരിക്കുകയാണ് ട്രംപ്. അവര്‍ സമരക്കാരെ അടിച്ചൊതുക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ഇവര്‍ ഈയിടെ യുഎസിലെ നിരവധി സര്‍വ്വകലാശാലകളില്‍ പലസ്തീന് അനുകൂലമായി നിലപാടെടുക്കുന്ന വിദ്യാര്‍ത്ഥികളെ പൊക്കിയിരുന്നു. ഇക്കൂട്ടത്തില്‍ നിരവധി ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളെയും നാടുകടത്തിയിരുന്നു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: