Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഇന്ന് അഹല്യ ബായ് ഹോള്‍ക്കര്‍ ജന്മദിനം; ദാര്‍ശനിക ഭരണത്തിന്റെ മാതൃക

ഡോ. അര്‍ച്ചന ശ്രീനിവാസന്‍byഡോ. അര്‍ച്ചന ശ്രീനിവാസന്‍
May 31, 2025, 06:24 am IST
inMain Article

ഭാരതം കണ്ട ഭരണാധികാരികളില്‍ മുന്‍നിരയിലാണ്, റാണി അഹല്യ ബായ് ഹോള്‍കറുടെ സ്ഥാനം. മാല്‍വാ കേന്ദ്രമാക്കി ഇന്‍ഡോര്‍ ഭരിച്ചിരുന്ന ഹോള്‍ക്കര്‍ രാജവംശത്തിലെ റാണിയായി അധികാരമേറ്റ അവര്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടി ആയിരുന്നു. പില്‍ക്കാല ജീവചരിത്രകാരന്മാര്‍ അവരെ ദാര്‍ശനികയായ റാണി എന്ന് വിശേഷിപ്പിച്ചു. പ്രജകളാകട്ടെ അവരെ ഈശ്വര അവതാരമായി കണ്ടു. ജനക്ഷേമപരമായ ഭരണ രീതികളാണ് ആ വിശേഷണത്തിന് റാണിയെ പാത്രമാക്കിയത്. അടിസ്ഥാന ഗ്രാമ വികസനത്തിലൂന്നിയ സാമ്പത്തിക പരിഷകരണങ്ങളാണ് അവര്‍ നടപ്പിലാക്കിയിരുന്നതെന്ന് സര്‍ ജോണ്‍ മാല്‍കത്തെ പോലെയുള്ള ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു. മുപ്പതു വര്‍ഷത്തെ അവരുടെ ഭരണത്തില്‍ മാല്‍വാ സമാധാനപൂര്‍ണവും വികസിതവുമായ നാടായി മാറി.

കാര്‍ഷിക മേഖലയെ സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യുന്നതില്‍ അഹല്യ മുന്‍ഗണന നല്‍കി. പ്രകൃതിദുരന്തങ്ങളാല്‍ കര്‍ഷകര്‍ നേരിട്ട പ്രതിസന്ധികള്‍ മറികടക്കാനാ
യി നികുതി ഇളവുകള്‍ അവര്‍ അനുവദിച്ചു. കൃഷിയുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ പാവപ്പെട്ടവര്‍ക്കു സൗജന്യമായി കൃഷിഭൂമി നല്‍കി. ഇങ്ങനെ സൗജന്യമായി ഭൂമി ലഭിച്ചവര്‍ അവര്‍ക്കു ലഭിച്ച ഭൂമിയില്‍ 25 ഫല വൃക്ഷങ്ങളെങ്കിലും നടണമായിരുന്നു. വരള്‍ച്ചയെ പ്രതിരോധിക്കാനും പ്രകൃതി സംരക്ഷണത്തിനും ഈ നീക്കം ഏറെ ഫലപ്രദമായി.

നദീ സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും അവര്‍ പ്രത്യേക ശ്രദ്ധ നല്‍കി. കാര്‍ഷിക മേഖലയുടെ വികസനത്തിന് പ്രത്യേക നിയമങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി. വ്യവസായരംഗത്ത് പ്രത്യേകിച്ച് തുണി നെയ്തു വ്യവസായത്തില്‍ അവര്‍ നടത്തിയ നയപരമായ ഇടപെടലുകള്‍ മികച്ച മാതൃകയാണ്. മഹേശ്വറിനെയും ഇന്‍ഡോറിനെയും തുണി വ്യവസായത്തിന്റെ ശക്തികേന്ദ്രങ്ങളാക്കാന്‍ അവര്‍ ദക്ഷിണേന്ത്യയിലെയും സൂറത്തിലെയും വിദഗ്ധരെ ക്ഷണിച്ചു, ചെറുകിട നെയ്‌ത്തുകാരെ കുടിയേറാന്‍ പ്രോത്സാഹിപ്പിച്ചു. ഈ നടപടികള്‍ ഇന്‍ഡോറിനെയും വിശിഷ്യാ മഹേശ്വറിനെയും തുണി വ്യവസായത്തിന്റെ ശക്തി കേന്ദ്രങ്ങളാക്കി മാറ്റി. ഈ പാരമ്പര്യം ആധുനിക കാലത്തും തുടരാന്‍ തക്ക ശക്തമായ വ്യാവസായിക അടിത്തറ ഈ നഗരങ്ങളില്‍ സൃഷ്ടിക്കപ്പെട്ടു. മഹേശ്വരി സാരികള്‍ ഇന്നും പ്രശസ്തമാണ്.

രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിനോടൊപ്പം സാമ്പത്തിക അഴിമതി ഇല്ലാതെയാക്കുന്നതിനും സാമ്പത്തിക നടപടികള്‍ കാര്യക്ഷമമാക്കുന്നതിനും അഹല്യാ ബായി സാദാ ജാഗരൂകയായിരുന്നു. സാമൂഹ്യ പരിഷ്‌കരണത്തില്‍ റാണിയുടെ സംഭാവനകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടവയാണ്. സ്ത്രീധന നിരോധനം, വിധവ വിവാഹം പ്രോത്സാഹിപ്പിക്കല്‍, അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പു വരുത്തല്‍ തുടങ്ങിയ സാമൂഹ്യ പരിഷ്‌കരണ നടപടികളും തികഞ്ഞ ഉള്‍ക്കാഴ്ചയോടെ അവര്‍ നടപ്പില്‍ വരുത്തി. ശക്തമായ സൈന്യവും സൈനിക ബന്ധങ്ങളും ഉള്ളപ്പോഴും ഭാരതത്തിലെ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കണമെന്നും വിദേശ ശത്രുക്കളെയാണ് എതിര്‍ക്കേണ്ടതെന്നും പരസ്പര സഹകരണത്തിലൂടെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തണമെന്നും ഉള്ള നയമാണ് അഹല്യ സ്വീകരിച്ചത്. ഇതനുസരിച്ചു മറ്റു നാട്ടുരാജ്യങ്ങളുമായി മെച്ചപ്പെട്ട ബന്ധം പുലര്‍ത്തിയ റാണിയെ ശത്രുക്കള്‍ പോലും ബഹുമാനിച്ചിരുന്നു.

നഗരവികസനം, റോഡ് സംവിധാനങ്ങളുടെ മെച്ചപ്പെടുത്തല്‍, വ്യാപാരത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ഒരുക്കം എന്നിവ വഴിയും റാണി ഉറച്ച സാമ്പത്തിക അടിത്തറ സൃഷ്ടിച്ചു. ചെറുകിട വ്യവസായങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുന്നതിലൂടെ ജനതയുടെ ജീവനോപാധികള്‍ മെച്ചപ്പെട്ടു. സദ്ഭരണത്തിന്റെയും സംശുദ്ധമായ വ്യക്തിജീവിതത്തിന്റെയും മാതൃകയായിരുന്നു അഹല്യ. റാണി അഹല്യാ ബായ് ഹോള്‍ക്കര്‍ എന്നത് ഒരു വ്യക്തി മാത്രമല്ല, ഒരു ദര്‍ശനമാണ്; സ്ത്രീ ശാക്തീകരണത്തിന്റെ, സദ്ഭരണത്തിന്റെ,പുരോഗമന ചിന്തയുടെ ചിരസ്ഥായിയായ പ്രതീകമാണ്.

(അങ്കമാലി ഫിസാറ്റില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ് വിഭാഗത്തില്‍ പ്രൊഫസറാണ് ലേഖിക)

 

Tags: Ahalya Bai Holkarphilosophical governance
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഹല്യ രാജ്യഭാരം കൈയാളിയ ദേവി; മാള്‍വയെ സംരക്ഷിച്ചിരുന്നത് അറുപതിനായിരം സ്ത്രീകളുടെ സൈന്യം: സുരേഷ് ജോഷി

India

ഭാരതം ധീരരായ സ്ത്രീകളുടെ നാട്; അഹല്യബായ് പകര്‍ന്നത് സദ്ഭരണത്തിന്റെ ആദര്‍ശം: സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

Main Article

ക്ഷേമരാജ്യ സംസ്ഥാപക: ലോകമാതാ അഹല്യാ ബായ് ഹോള്‍ക്കറുടെ ത്രിശതാബ്ദി അഘോഷങ്ങള്‍ക്ക് ഇന്ന് എറണാകുളത്ത് തുടക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.