Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബ്രഹ്മോസ് എന്ന പേരിന്റെ അര്‍ത്ഥമറിയാമോ? പാകിസ്ഥാനില്‍ നാശംവിതയ്‌ക്കാന്‍ വരുന്നൂ ബ്രഹ്മോസ് 2…സഹായം നല്‍കാമെന്ന് പുടിന്‍

ന്യൂദല്‍ഹി:ബ്രഹ്മോസിനെ കൂടുതല്‍ ദീര്‍ഘദൂരശേഷിയും കൃത്യതയും ഉള്ള മിസൈലാക്കി മാറ്റുക വഴി ഒരു ബ്രഹ്മോസ് 2.0 വികസിപ്പിച്ചെടുക്കാന്‍ ഇന്ത്യയ്‌ക്ക് മുഴുവന്‍ സഹായവും വാഗ്ദാനം ചെയ്തിരിക്കുകയാണ് റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍. ഈ ലക്ഷ്യം കൂടി മുന്‍നിര്‍ത്തി വൈകാതെ ഇന്ത്യ സന്ദര്‍ശിക്കാമെന്ന് മോദിക്ക് വാക്ക് നല്‍കുക കൂടി ചെയ്തിരിക്കുന്നു പുടിന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2025, 08:42 pm IST
inIndia

ന്യൂദല്‍ഹി: ബ്രഹ്മോസിനെ കൂടുതല്‍ ദീര്‍ഘദൂരശേഷിയും കൃത്യതയും ഉള്ള മിസൈലാക്കി മാറ്റുക വഴി ഒരു ബ്രഹ്മോസ് 2.0 വികസിപ്പിച്ചെടുക്കാന്‍ ഇന്ത്യയ്‌ക്ക് മുഴുവന്‍ സഹായവും വാഗ്ദാനം ചെയ്തിരിക്കുകയാണ് റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍. ഈ ലക്ഷ്യം കൂടി മുന്‍നിര്‍ത്തി വൈകാതെ ഇന്ത്യ സന്ദര്‍ശിക്കാമെന്ന് മോദിക്ക് വാക്ക് നല്‍കുക കൂടി ചെയ്തിരിക്കുന്നു പുടിന്‍.

റഷ്യ വാഗ്ദാനം ചെയ്യുന്ന പുതുമകള്‍ എന്തെല്ലാം?

ഇന്ത്യയും റഷ്യയും ചേര്‍ന്ന് ബ്രഹ്മോസ് മിസൈലിനെ അടുത്ത തലമുറ മിസൈലാക്കാനുള്ള ഗവേഷണത്തില്‍ ഏര്‍പ്പെടാന്‍ പോവുകയാണ്.  ഇന്ത്യയും റഷ്യയും ചേര്‍ന്ന് വീണ്ടും പുതിയ രു അങ്കത്തിന് ഒരുങ്ങുകയാണ്. ബ്രഹ്മോസിനെ കൂടുതല്‍ വിനാശകാരിയാക്കാനുള്ള ഗവേഷണം. ഇക്കാര്യത്തില്‍ ഇന്ത്യയ്‌ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരിക്കുകയാണ് പ്രതിരോധരംഗത്ത് ഇന്ത്യയുടെ ചങ്ങാതിയായ റഷ്യ. ഇപ്പോഴത്തെ 290 മുതല്‍ 400 കിലോമീറ്റര്‍ എന്ന ദൂരത്തിന് പകരം കൂറെക്കൂടി അകലേക്ക് കൃത്യമായ ലക്ഷ്യം ഭേദിക്കാവുന്ന മിസൈലാക്കി ബ്രഹ്മോസിനെ മാറ്റാനാണ് പുതിയ പരീക്ഷണം. 800 കിലോമീറ്റര്‍ ദൂരപരിധിയിലേക്ക് ശത്രുലക്ഷ്യം ലാക്കാക്കി ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയില്‍ പായുന്ന ബ്രഹ്മോസ് വികസിപ്പിക്കുകയാണ് ലക്ഷ്യം. പുതിയ ബ്രഹ്മോസ് ഒരു മെയ്‌ക്ക് ഇന്‍ ഇന്ത്യ സംരംഭമായിരിക്കും. അതിന് സാങ്കേതിക സഹായം റഷ്യ നല്‍കും. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമാണ് ബ്രഹ്മോസിന്റെ കരുത്ത് വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ ഉദ്ഘാടനം ചെയ്ത പുതിയ ബ്രഹ്മോസ് ഗവേഷണനിര്‍മ്മാണ കേന്ദ്രത്തില്‍ ആണ് പുതിയ തലമുറ ബ്രഹ്മോസ് വികസിപ്പിക്കുക.

ബ്രഹ്മോസ് മിസൈല്‍ ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത മിസൈല്‍ ആയിരുന്നു. ഇന്ത്യയുടെ ഡിആര്‍ഡിഒയും (ഡിഫന്‍സ് റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍) റഷ്യയുടെ റോക്കറ്റ് ഡിസൈന്‍ വിഭാഗമായ എന്‍പിഒ മാഷിനോസ്ട്രോയെനിയയും ചേര്‍ന്നാണ് ബ്രഹ്മോസ് മിസൈല്‍ ഡിസൈന്‍ ചെയ്തത്. യുദ്ധക്കപ്പലുകള്‍ക്ക് എതിരെ തൊടുക്കാന്‍ റഷ്യ ഉപയോഗിച്ചിരുന്ന പി-800 ഒനിക്സ് എന്ന മിസൈലിനെ പരിഷ്കരിച്ചതാണ് ബ്രഹ്മോസ് മിസൈല്‍.

 

ബ്രഹ്മോസ് എന്ന പേര് വന്നതെങ്ങിനെ?

ബ്രഹ്മോസ് എന്ന പേര് വന്നതെങ്ങിനെയെന്നോ? ഇന്ത്യയിലെയും റഷ്യയിലെയും രണ്ട് നദികളുടെ പേര് ചേര്‍ത്തുവെച്ചാണ് ബ്രഹ്മോസ് എന്ന പേരുണ്ടാക്കിയത്. ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടെ പേരും റഷ്യയിലെ മോസ്കവ നദിയുടെ പേരും ചേര്‍ത്തുവെച്ച് ഒന്നാക്കിയാണ് ബ്രഹ്മോസ് എന്ന പേര് ഉണ്ടാക്കിയത്. ഇന്നത്തെ ബ്രഹ്മോസിന് 290 കിലോമീറ്റര്‍ വരെ ദൂരത്തില്‍ പോകാന്‍ സാധിക്കും. ഇത് ഒരു സൂപ്പര്‍ സോണിക് മിസൈലാണ്.. അതിനര്‍ത്ഥം ഇതിന് ശബ്ദത്തേക്കാള്‍ വേഗതയില്‍ മൂളിപ്പായാന്‍ സാധിക്കും. പക്ഷെ ബ്രഹ്മോസിന്റെ വേഗത മാക് 2.8 ആണ്. അതായത് ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയില്‍ പായാന്‍ സാധിക്കും. ഇന്ത്യയുടെ യുദ്ധജെറ്റായ എസ് യു -30 എംകെഐ എന്ന ഇന്ത്യയുടെ തന്നെ എച്ച് എഎല്‍ നിര്‍മ്മിച്ച സുഖോയ് യുദ്ധജെറ്റിലാണ് ബ്രഹ്മോസ് മിസൈല്‍ ഘടിപ്പിക്കുക. ബ്രഹ്മോസ് സാധാരണ ഭൂമിനിരപ്പില്‍ നിന്നും ഏറെ ഉയരത്തില്‍ പറക്കാറില്ല. താഴ്ന്നാണ് പറക്കുക. ഭൂമിയില്‍ സ്ഥാപിച്ച റഡാറുകളുടെ കണ്ണുവെട്ടിക്കാനാണിത്. ഒരു വിമാനം ഭൂമിക്ക് മുകളിലൂടെ ക്രൂസ് ചെയ്യുന്നതുപോലെ പറക്കുന്നതിനാലാണ് ക്രൂസ് മിസൈല്‍ എന്ന് ബ്രഹ്മോസിനെ വിളിക്കുന്നത്.

പാകിസ്ഥാന്റെ സൈനികവിമാനത്താവളം കത്തിച്ച ബ്രഹ്മോസ്

പാകിസ്ഥാന്റെ നൂര്‍ ഖാന്‍ എന്ന സൈനിക വിമാനത്താവളം ഉള്‍പ്പെടെ പല സൈനികവിമാനത്താവളങ്ങളിലും നാശം വിതച്ചത് ബ്രഹ്മോസ് മിസൈല്‍ ആണ്. അതിനാല്‍ ബ്രഹ്മോസിന് വേണ്ടി വിദേശരാജ്യങ്ങള്‍ ഇപ്പോള്‍ ക്യൂനില്‍ക്കുകയാണ്. ഒരു ബ്രഹ്മോസ് മിസൈലിന്റെ വില 34 കോടി മുതലാണെങ്കിലും പാകിസ്ഥാനെതിരെ വന്‍വിജയം നേടിയതോടെ ഈ മിസൈലിന്റെ വില എത്രയോ മടങ്ങായി ഉയര്‍ന്നിരിക്കുന്നു. ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, മലേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ നേരത്തെ തന്നെ വാങ്ങല്‍ കരാര്‍ ഒപ്പിടുന്നതിന്റെ വക്കിലാണ്. എന്നാല്‍ പാകിസ്ഥാനില്‍ ബ്രഹ്മോസ് വിതച്ച നാശം കണ്ട് ആകൃഷ്ടരായി എത്തിയിരിക്കുന്നത് ചിലെ, ബ്രസീല്‍, അര്‍ജന്‍റീന, വെനസ്വേല, ഈജിപ്ത് എന്നീ രാജ്യങ്ങളാണ്. ഗള്‍ഫ് രാജ്യങ്ങളായ സൗദിയും യുഎഇയും ഖത്തറും ഒമാനും ബ്രഹ്മോസിന് വേണ്ടി ഇന്ത്യയ്‌ക്ക് പിന്നാലെ കൂടിയിട്ടുണ്ട്.

ഇപ്പോള്‍ വായുവില്‍ നിന്നും വായുവിലേക്ക് തൊടുക്കാം

2001ല്‍ ആദ്യമായി ബ്രഹ്മോസ് ടെസ്റ്റ് ചെയ്യുമ്പോള്‍ കരയില്‍ നിന്നും കരയിലേക്ക് തൊടുക്കാവുന്ന മിസൈല്‍ ആയിരുന്നു. 2008ഓടെ യുദ്ധക്കപ്പലുകളില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ ആയി ബ്രഹ്മോസ് മാറി. ഇപ്പോള്‍ യുദ്ധജെറ്റുകളില്‍ പിടിപ്പിക്കാന്‍ കഴിയുന്നതോടെ ആകാശത്തില്‍ നിന്നും ആകാശത്തേക്ക് തൊടുക്കാവുന്ന കഴിവും നേടിക്കഴിഞ്ഞു ബ്രഹ്മോസ്.

 

Tags: IndiaPakWarBrahmos2NurkhanbaseindiapakistanRussiaPUtinBrahmos
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.