ന്യൂദല്‍ഹി: കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെട്ട നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിയും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഇഡിയുടെ അന്വേഷണ പരിധിയില്‍. ഇരുവരും യംഗ് ഇന്ത്യാ ലിമിറ്റഡിന് തുക നല്‍കിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
ശിവകുമാര്‍ 25 ലക്ഷം രൂപ നേരിട്ടും രണ്ട് കോടി ട്രസ്റ്റ് വഴിയും നല്‍കി. രേവന്ത് റെഡി നിരവധി ആളുകളോട് യംഗ് ഇന്ത്യയ്‌ക്ക് സംഭാവന നല്‍കാന്‍ ആവശ്യപ്പെട്ടു. 80 ലക്ഷം രൂപ രേവന്ത് റെഡി വഴി യംഗ് ഇന്ത്യാ ലിമിറ്റഡിലെത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഈ തുകകള്‍ 2022ല്‍ യംഗ് ഇന്ത്യാ ലിമിറ്റഡിന്റെ അക്കൗണ്ടിലെത്തി. തുക എങ്ങനെ ചെലവാക്കിയെന്നതില്‍ വ്യക്തത ഇല്ലെന്നും ഇഡി പറയുന്നു.
എന്നാൽ “നാഷണൽ ഹെറാൾഡ് പത്രം ഞങ്ങളുടെ പാർട്ടിയുടേതാണ്. ഞങ്ങളുടെ പാർട്ടിയുടെ പത്രത്തിന് ഞങ്ങൾ ഫണ്ട് നൽകി. അതിൽ എന്താണ് തെറ്റ്?” നാഷണൽ ഹെറാൾഡിനുള്ള സാമ്പത്തിക സഹായം സ്ഥിരീകരിച്ചുകൊണ്ട് ശിവകുമാർ പറഞ്ഞു. സംഭാവനകൾ സ്വീകരിച്ചതായി ഇഡിക്ക് നൽകിയ മൊഴിയിൽ ശിവകുമാർ സമ്മതിച്ചെങ്കിലും യംഗ് ഇന്ത്യയുടെ പ്രവർത്തന വിശദാംശങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് പറഞ്ഞു, മുൻ എഐസിസി ട്രഷറർ പവൻ ബൻസലിന്റെ നിർദ്ദേശപ്രകാരമാണ് താൻ പ്രവർത്തിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: