India

തൂര്‍ക്കി, അസര്‍ബൈജാന്‍ വിസ അപേക്ഷകളില്‍ 42% കുറവുണ്ടായെന്ന് അറ്റ്‌ലീസിന്റെ റിപ്പോര്‍ട്ട്

Published by

ന്യൂദല്‍ഹി: തുര്‍ക്കിയില്‍ നിന്നുള്ള ഉത്പന്നങ്ങളില്‍ ഇന്ത്യക്കാര്‍ വ്യാപകമായി ബഹിഷ്‌കരിക്കുന്നതിനൊപ്പം തൂര്‍ക്കി, അസര്‍ബൈജാന്‍ വിസ അപേക്ഷകളില്‍ 42% കുറവുണ്ടായതായും വിസ പ്രോസസിംഗ് പ്ലാറ്റ്‌ഫോമായ അറ്റ്‌ലീസിന്റെ റിപ്പോര്‍ട്ട്.
ഓപ്പറേഷന്‍ സിന്തൂറില്‍ തൂര്‍ക്കിയും അസര്‍ബൈജാനും പാകിസ്ഥാനു പിന്തുണ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഈ നിസ്‌സഹകരണം. ജനുവരി മുതല്‍ മാര്‍ച്ച് വരെ തുര്‍ക്കിയിലേക്കുള്ള ഇന്ത്യക്കാരുടെ വിസ അപേക്ഷയില്‍ സാധാരണയില്‍ കവിഞ്ഞ് 64 ശതമാനം വര്‍ദ്ധന ഉണ്ടായിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറിനുശേഷം അത് വന്‍ തോതില്‍ കുറയുകയായിരുന്നു. വെറും 36 മണിക്കൂറിനുള്ളില്‍, 60 ശതമാനവും വിസ അപേക്ഷാ പ്രക്രിയ പാതിവഴിയില്‍ ഉപേക്ഷിച്ചതായി അറ്റ്‌ലിസ് കണ്ടെത്തി.
ഡല്‍ഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലെ യാത്രക്കാരിലാണ് വലിയ ഇടിവുള്ളത്.
കുടുംബ യാത്രകള്‍ ഉള്‍പ്പെടെയുള്ള ഗ്രൂപ്പ് വിസ അപേക്ഷകള്‍ ഏകദേശം 49 ശതമാനം കുറഞ്ഞു, അതേസമയം ഒറ്റയ്‌ക്കുള്ള വിസ അപേക്ഷകള്‍ 27 ശതമാനമാണ് കുറഞ്ഞത്.
യാത്ര ഉപേക്ഷിച്ചവരില്‍ 25 നും 34 നും ഇടയില്‍ പ്രായമുള്ള യാത്രക്കാര്‍ 70 ശതമാനത്തിലധികംവരും.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by