Thiruvananthapuram

ലക്ഷദ്വീപിലെ ടൂറിസത്തിന് ഫെറി ബോട്ട് വിഴിഞ്ഞത്തെത്തി; കസ്റ്റംസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒരാഴ്ചക്കുള്ളില്‍ ബോട്ട് മടങ്ങും

Published by

തിരുവനന്തപുരം: ലക്ഷദ്വീപിലെ ടൂറിസത്തിന് മാലിദ്വീപില്‍ നിന്ന് വാങ്ങിയ ഫെറി ബോട്ട് വിഴിഞ്ഞത്തെത്തി. സ്വകാര്യ വ്യക്തി വാങ്ങിയ എം.വി ഇരുവായ് എന്ന ടൂറിസ്റ്റ് ബോട്ടാണ് കഴിഞ്ഞ ദിവസം വൈകിട്ട് വിഴിഞ്ഞം മാരിടൈം ബോര്‍ഡിന്റെ തുറമുഖത്ത് നങ്കൂരമിട്ടത്. ബോട്ടിനെ ഇന്ത്യന്‍ തീരദേശ കപ്പല്‍ എന്ന പേര് മാറ്റത്തിനാണ് കസ്റ്റംസിന്റെ അനുമതി തേടി ഇവിടെയെത്തിയത്.

ലക്ഷദ്വീപിലെ വൈറ്റ് സാന്റ് എന്ന കമ്പനി ഉടമ പരേത്ഖാനാണ് 25 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഫെറി ബോട്ട് മാലിദ്വീപില്‍ നിന്ന് ഒരു വര്‍ഷത്തേയ്‌ക്ക് വാടകയ്‌ക്ക് വാങ്ങിയത്. ലക്ഷദ്വീപില്‍ കസ്റ്റംസ് സംവിധാനം നിലവിലില്ലാത്തതിനാലാണ് ഏറ്റവും അടുത്തുള്ള വിഴിഞ്ഞത്ത് ബോട്ട് എത്തിച്ചത്. മാലിയില്‍ നിന്നുള്ള അഞ്ച് ജീവനക്കാര്‍ ബോട്ടിലുണ്ട്. ഇവരെ വിഴിഞ്ഞത്ത് ഇറക്കി പകരം അഞ്ചുപേരെ കയറ്റി കസ്റ്റംസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒരാഴ്ചക്കുള്ളില്‍ ബോട്ട് മടങ്ങും.

കൊച്ചി ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ഷിപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡാണ് ബോട്ട് വിഴിഞ്ഞത്ത് എത്തിച്ചത്. ക്രൂചേഞ്ചിംഗ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് മാരിടൈം ബോര്‍ഡ് തുറമുഖ അധികൃതര്‍ നേതൃത്വം നല്‍കി

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by