Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

കൊത്തളം ഗസ്റ്റ്ഹൗസ് അതിഥികള്‍ക്കായി അണിയിച്ചൊരുക്കി; പെണ്‍വാണിഭക്കാര്‍ കയ്യേറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2025, 04:48 pm IST
inThiruvananthapuram

തിരുവനന്തപുരം: ലക്ഷങ്ങള്‍ മുടക്കി അതിഥികള്‍ക്കും മറ്റ് ജില്ലകളിലെ മേയര്‍മാര്‍ തലസ്ഥാനത്തെത്തുമ്പോഴും താമസിക്കുന്നതിനായി അണിയിച്ചൊരുക്കിയ പൈതൃകമന്ദിരമായ കൊത്തളം ഗസ്റ്റ് ഹൗസ് പെണ്‍വാണിഭ സംഘങ്ങളും ലഹരി മാഫിയയും കയ്യടക്കി. കോട്ടയുടെ പടിഞ്ഞാറെ വാതിലിനും തെക്കേവാതിലിനും ഇടയിലുള്ള കന്നിമൂലകൊത്തളത്തിന്റെയും പൈതൃക മന്ദിരത്തിന്റെയും ദുരവസ്ഥയ്‌ക്കിടയാക്കിയത് നഗരസഭ ഭരണസമിതിയുടെ തലതിരിഞ്ഞ സമീപനം.

2021 ല്‍ കോര്‍പ്പറേഷന്‍ 40 ലക്ഷം മുടക്കിയാണ് കൊത്തളം ഗസ്റ്റ് ഹൗസ് എന്ന പേരില്‍ ഇത് നവീകരിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മറ്റ് ജില്ലയില്‍നിന്നെത്തുന്ന മേയര്‍, സര്‍ക്കാര്‍ അതിഥികള്‍ എന്നിവര്‍ക്ക് നഗരത്തില്‍ തങ്ങാന്‍ യോജ്യമായ ഇടമെന്നാണ് അവകാശപ്പെട്ടിരുന്നത്. നവീകരിച്ച ഉടന്‍തന്നെ ഉപേക്ഷിച്ച അതിഥി മന്ദിരത്തിന്റെ മേല്‍ക്കൂരയും കവാടങ്ങളും പൊട്ടിപ്പൊളിഞ്ഞ് വീഴാറായി. തൂണുകളിലും വിള്ളലുണ്ട്.

കാടുപിടിച്ച് പാമ്പുകളുടെ വിഹാരകേന്ദ്രമായ ഇവിടെ രാത്രി 12 മുതല്‍ പുലര്‍ച്ചെ 3 വരെ സാമൂഹ്യവിരുദ്ധര്‍ ഓട്ടോയില്‍ ലൈംഗികത്തൊഴിലാളികളുമായി പതിവായി എത്തുന്നതായും ഇരുട്ടുവീഴുന്നതോടെ മദ്യപസംഘങ്ങള്‍ താവളമാക്കുന്നതായും നാട്ടുകാര്‍. രാത്രിയായാല്‍ കൊത്തളം ഗസ്റ്റ് ഹൗസിന്റെ വാതിലില്‍ ചവിട്ടുന്നതും സീലിംഗ് തകര്‍ക്കുന്നതുമായ ശബ്ദം കേള്‍ക്കാം. പ്രാണഭയത്താല്‍ പുറത്തിറങ്ങാറില്ലെന്നും സമീപവാസികള്‍ പറയുന്നു. മദ്യവും കഞ്ചാവുമായെത്തുന്നവര്‍ കോട്ടയ്‌ക്ക് വെളിയിലുള്ള തകര്‍ന്ന കെട്ടിടാവശിഷ്ടത്തില്‍ ചവിട്ടിയും സ്ത്രീകളുമായി ഓട്ടോയിലെത്തുന്നവര്‍ കോട്ടയ്‌ക്കകത്തുള്ള റോഡിലൂടെ കൊത്തളത്തിന്റെ ഗേറ്റ് കടന്നുമാണ് എത്തുന്നത്.

മോഷ്ടാക്കളുടെ ഇഷ്ട കേന്ദ്രം
കെട്ടിടത്തില്‍ നിന്ന് പലവിധ വസ്തുക്കളും മോഷണം പോകുന്നതായി സമീപ വാസികള്‍ വ്യക്തമാക്കി. മാന്‍ഹോളിന്റെ മൂന്ന് വലിയ മൂടികളും രണ്ട് ചെറിയ മൂടികളും മോഷ്ടാക്കള്‍ കൊണ്ടുപോയി. മറ്റ് അഞ്ചോളം മൂടികള്‍ നാട്ടുകാരുടെ അവസരോചിതമായ ഇടപെടലോടെ കള്ളന്മാര്‍ തിരികെ നല്‍കി. കഴിഞ്ഞമാസം നഗരസഭയുടെ വാഹനത്തില്‍ രാത്രി 7.30 ഓടെ രണ്ടുപേര്‍ എത്തുകയും അരമണിക്കൂറിന് ശേഷം മടങ്ങിപ്പോകുകയും ചെയ്തു. നേരംപുലര്‍ന്നപ്പോള്‍ ഗസ്റ്റ്ഹൗസിന്റെ വരാന്തയില്‍ ഉറപ്പിച്ചിരുന്ന രണ്ട് ഫാനുകള്‍ കാണാനില്ലായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. സീലിങുകള്‍ പലപ്പോഴായി തല്ലിത്തകര്‍ത്തിരിക്കുന്നു. കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് ഉപോയഗിച്ച് വലിച്ചെറിഞ്ഞ മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും ചിതറിക്കിടക്കുന്നു. പകല്‍ സമയങ്ങളില്‍ തെരുവുനായ്‌ക്കളുടെ സങ്കേതം കൂടിയാണിത്. സ്ഥലത്ത് പോലീസോ നഗരസഭയോ പരിശോധന നടത്താറില്ലെന്നും രാത്രികാലങ്ങളിലേക്കെങ്കിലും പാറാവുകാരനെ നിയമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പോലീസ് പരിശോധന കര്‍ശനമാക്കണമെന്നും സ്ഥലവാസികള്‍ ആവശ്യപ്പെടുന്നുണ്ട്.

കന്നിമൂലയിലെ കൊത്തളം
കൊത്തളം എന്നത് ശത്രുവിന്റെ വരവു നോക്കിക്കാണുന്നതിനും അവരെ തടയുന്നതിനും കോട്ടയുടെ മുകളില്‍ ഉണ്ടാക്കുന്ന മണ്ഡപമാണ്. ചില കോട്ടകളില്‍ ഇത് പീരങ്കി വയ്‌ക്കുന്നതിനുള്ള പഴുതായും ഉപയോഗിക്കാറുണ്ട്. കോട്ടയെ ഒറ്റ വാസ്തുവായി സങ്കല്പിച്ച് കന്നിമൂല ഉയര്‍ന്നും വൃത്തിയായും ഇരിക്കണമെന്ന വാസ്തുശാസ്ത്രത്തില്‍ അധിഷ്ഠിതമായാണ് കോട്ടനിര്‍മാണത്തോടനുബന്ധിച്ച് ഇവിടെ മനോഹരമായ ഒരു മന്ദിരം പണിതത്. പില്‍ക്കാലത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ ഉപകേന്ദ്രമായും ഇത് പ്രവര്‍ത്തിച്ചിരുന്നു. ആഴ്ചയില്‍ മൂന്നുദിവസം ഡോക്ടര്‍മാരുടെ സംഘം ഇവിടെ ചികിത്സ ലഭ്യമാക്കിയിരുന്നു. സ്ത്രീകള്‍ക്കും 12 വയസുവരെയുള്ള കുട്ടികള്‍ക്കും ദന്തരോഗത്തിനുമുള്ള വിഭാഗമെല്ലാം പ്രവര്‍ത്തിച്ചിരുന്നു. 30 വര്‍ഷം മുമ്പ് കോര്‍പ്പറേഷന്‍ ഭരണസമിതി ഇടപെട്ട് ഇത് അവസാനിപ്പിക്കുകയും അങ്കണവാടി തുടങ്ങുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇതും അവസാനിപ്പിച്ചു നഗരത്തിലെ യാചകരെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്രമായി മാറ്റുകയായിരുന്നു. യാചകപുനരധിവാസ കേന്ദ്രം കല്ലടിമുഖത്തേക്ക് മാറ്റിയതോടെ കൊത്തളം അതിഥി മന്ദിരം ആക്കുകയായിരുന്നു.

ഗോപന്‍ചുള്ളാളം

 

Tags: ThiruvananthapuramKothalam guest house
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

Kerala

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

Editorial

സുഗതന്റെ മോചനം നീതിയുടെ വിജയം

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.