Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സിന്ദൂറിലൂടെ ഭാരതം നേടിയത്

ഭാരതത്തിന്റെ ഏറ്റവും വലിയ വിജയം, ഭീകരതയ്‌ക്കെതിരായ പോരാട്ടം സംബന്ധിച്ച നിലപാട് പൂര്‍ണമായും അമേരിക്കയെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ്. തീവ്രവാദികളെയും അവരെ സഹായിക്കുന്ന രാജ്യമോ സംവിധാനമോ ആയാലും കനത്ത തിരിച്ചടി തന്നെ നല്‍കും എന്നതാണ് ഭാരത നിലപാട്. അതിന് മാറ്റമില്ല. ഭീകരതയ്‌ക്കും ആക്രമണത്തിനും എതിരായ നിലപാടിലെ വ്യക്തമായ മാറ്റമാണിത്. ഏതു ഭീകരാക്രമണത്തിനും ഉത്തരവാദിയായി പാക്കിസ്ഥാനെത്തന്നെ കാണുമെന്നും തിരിച്ചടിക്കുമെന്നുമുള്ള നിലപാട് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഭീകര വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഭാരതത്തിനുള്ള ആഗോള അംഗീകാരമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2025, 01:17 pm IST
in Vicharam, Main Article

പാക്കിസ്ഥാന്റെ അഭ്യര്‍ഥന കണക്കിലെടുത്ത്, തത്ക്കാലം വെടി ഉതിര്‍ക്കുന്നില്ല എന്ന് ഭാരതം തീരുമാനിച്ചത് വെടി നിര്‍ത്തല്‍ അല്ല. ഇരു രാജ്യങ്ങളും പരസ്പരം സംസാരിച്ചു ധാരണയിലെത്തി വ്യവസ്ഥപ്രകാരം നടപ്പാക്കുന്നതാണു വെടിനിര്‍ത്തല്‍. അപ്പോള്‍ സൈനിക സന്നാഹങ്ങള്‍ പിന്‍വലിക്കേണ്ടി വരുകയും ചെയ്യാറുണ്ട്. ഭാരത-പാക്കിസ്ഥാന്‍ പ്രശ്നത്തില്‍ ഉണ്ടായത് ആദ്യത്തേതാണ്. പാക്കിസ്ഥാന്റെ യാചനപ്രകാരം ഭാരതം വ്യവസ്ഥകളോടെ തത്ക്കാലം ഇനി ആക്രമിക്കേണ്ട എന്നു തീരുമാനിച്ചു. പ്രകോപനമുണ്ടാക്കിയാലും തീവ്രവാദി ആക്രമണം ഉണ്ടായാലും കൂടുതല്‍ ശക്തിയോടെ തിരിച്ചടിക്കുമെന്നു മുന്നറിയിപ്പു നല്‍കുകയും ചെയ്തു. അതിനപ്പുറം യാതൊരു ഉഭയകക്ഷി വ്യവസ്ഥകളോ കരാറുകളോ ഇല്ല. അതായത്, ഭാരതത്തിനെതിരെ തീവ്രവാദി ആക്രമണം ഉണ്ടാകുന്നില്ലെന്ന ഉറപ്പു വരുത്തേണ്ട ചുമതല പാക്കിസ്ഥാന്റേതായി. ഇതുതന്നെ ഭാരതത്തെ സംബന്ധിച്ചിടത്തോളം മാനസികമായ വലിയ മേല്‍ക്കൈ ആയിരിക്കുന്നു. ഫലത്തില്‍ നമ്മുടെ തോക്കിന്റെ തുമ്പിലായി പാക്കിസ്ഥാന്റെ നിലനില്‍പ്. ഭാരതം ഒരുക്കിവച്ചിരിക്കുന്ന സൈനിക സന്നാഹങ്ങള്‍ക്ക് ഒരു മാറ്റവും വരുത്തില്ല. ഏതു നിമിഷവും വേണ്ടിവന്നാല്‍ അടിയേല്‍പിക്കാമെന്ന നിലയില്‍ സജ്ജീകരണങ്ങളും സേനയും തയ്യാര്‍ തന്നെ. ഭാരതം തിരിച്ചടിച്ചാല്‍ എന്തായിരിക്കും ഫലമെന്നു നേരത്തേ നടത്തിയ ആക്രമണങ്ങളോടെ പാ
ക്കിസ്ഥാനു വ്യക്തമായി കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു. പ്രധാന ഭീകര താവളങ്ങളും പാക്കിസ്ഥാന്റെ വ്യോമ താവളങ്ങളും സൈനിക താവളങ്ങളും തകര്‍ത്ത ഭാരതത്തിന്റെ കരുത്ത് തങ്ങള്‍ക്കു താങ്ങാവുന്നതിനപ്പുറമാണെന്ന് പാക്കിസ്ഥാന്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. തലതകര്‍ന്ന നിലയിലായി പാക്കിസ്ഥാന്‍. അതിന്റെ ഫലമായിരു ഇനി ഉപദ്രവിക്കരുത് എന്ന അഭ്യര്‍ഥന. എപ്പോള്‍ വേണമെങ്കിലും അടിയേല്‍ക്കാമെന്ന നിലയില്‍ പാക്കിസ്ഥാന്റെ സൈനിക താവളങ്ങളടക്കമുള്ള സന്നാഹങ്ങള്‍ മരവിച്ചു നില്‍ക്കുന്നു. പാക്കിസ്ഥാനുമേല്‍ അമേരിക്കയുടെ സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും വെടിനിര്‍ത്തല്‍ എന്ന അമേരിക്കന്‍ നിര്‍ദേശത്തിനു വഴങ്ങന്‍ ഭാരതം തയ്യാറായില്ല. പാക്കിസ്ഥാനെ അറിയാവുന്ന ഭാരതം സ്വന്തം സുരക്ഷിതത്വം വിട്ട് ഒരു നടപടിക്കും ഒരുക്കവുമായിരുന്നില്ല. അതു നട്ടെല്ലു നിവര്‍ത്തി അമേരിക്കയോടും പറയാണു മടിച്ചിട്ടില്ല.

ഭാരതത്തിന്റെ നേട്ടം

പല സുപ്രധാന പോയിന്റുകളിലും ഭാരതത്തിനു നിയന്ത്രണം കൈവന്നു എന്നതാണ് ഇതിന്റെ വലിയ നേട്ടം. ഇപ്പോഴത്തെ നിലയില്‍ നിന്നുകൊണ്ട് അവശ്യ സമയത്തു പാക്കിസ്ഥാനു കനത്ത പ്രഹരമേല്‍പിക്കാനും ആഭ്യന്തര സുരക്ഷയിലും നയതന്ത്ര ഇടപെടലിലും മേല്‍ക്കൈനേടാനും ഇത് നമ്മെ സഹായിക്കും. മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ പാക്കിസ്ഥാന്‍ ഇപ്പോള്‍ തികച്ചും ഭാരതത്തിന്റെ കൃത്യമായ നിരീക്ഷണത്തിലാണ്. അവര്‍ അനങ്ങിയാല്‍ അടിയേല്‍പിക്കാനുള്ള സര്‍വസന്നാഹങ്ങളും തയ്യാറാണുതാനും. പഹല്‍ഗാമിനു ശേഷം ഭാരതത്തിന്റെ പ്രധാന ലക്ഷ്യം പാക്കിസ്ഥാന്റ ഭീകരത്താവളങ്ങള്‍ തകര്‍ക്കുക എന്നതായിരുന്നു. അതാണല്ലോ നിരന്തരം നമുക്കു തലവേദന ഉണ്ടാക്കിക്കൊണ്ടിരുന്നത്. അത് ഓപ്പറേഷന്‍ സിന്ദൂറിലൂടെ സാധിച്ചു. ഒന്‍പതു പ്രധന കേന്ദ്രങ്ങളും പുറമെ ചില ചെറു താവളങ്ങളും തകര്‍ത്തു കളഞ്ഞു. അസാമാന്യ കൃത്യതയോടെ നടത്തിയ ഈ ആക്രമണംവഴി ഭീകരാക്രമണത്തിനു താത്ക്കാലിക പരിഹാരം മാത്രമല്ല ഉണ്ടാക്കിയത്. ഇനി അടുത്തെങ്ങും തലപൊക്കാത്തവിധം തരിപ്പണമാക്കിക്കഴഞ്ഞു. തെളിവുകള്‍ സഹിതം നടത്തിയ ഈ ആക്രമണത്തെടെ, ഭീകരതയ്‌ക്കെതിരെ സന്ധിയില്ലാ സമരം എന്ന നിലപാടിന് ആഗോള തലത്തില്‍ത്തന്നെ ഭാരതം അംഗീകാരം നേടി. തുടര്‍ന്നും തിരിച്ചടി അതിശക്തമായിരിക്കുമെന്ന കൃത്യമായ മുന്നറിയിപ്പും അതിലുണ്ട്. സങ്കല്‍പത്തിനും അപ്പുറമുള്ള തിരിച്ചടി എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ അന്വര്‍ഥമാക്കുന്നതായിരുന്നു ആ നടപടി.
പാക്കിസ്ഥാന്റ ഒളിയുദ്ധ തന്ത്രനേറ്റ കനത്ത പ്രഹരവുമാണിത്. ടിആര്‍എഫ് പോലുള്ള ഭീകര സംഘടനകളെ ഉപയോഗിച്ചായിരുന്നല്ലോ അവരുടെ കളി. ഭീകര ശൃംഖല ഈ പ്രഹരം മൂലം താറുമായ നിലയ്‌ക്ക് അത്തരം സംവിധാനങ്ങളെ സ്പോണ്‍സര്‍ ചെയ്യുന്നതിനേക്കുറിച്ച് അതു ചെയ്തുപോന്നവര്‍ പുനര്‍ചിന്തനം നടത്താതിരിക്കില്ല. പാക്കിസ്ഥാനില്‍ ഭീകരതയ്‌ക്കുള്ള പണത്തിന്റെ സ്രോതസ്സ് അടഞ്ഞേക്കുമെന്നു ചുരുക്കം.

മുടന്തുന്ന പാക്കിസ്ഥാന്‍ സൈനിക സംവിധാനം

കമാന്‍ഡ്, കണ്‍ട്രോള്‍ ഏരിയകള്‍ അടക്കം എട്ടോളം സൈനിക കേന്ദ്രങ്ങളാണ് പാക്കിസ്ഥാനില്‍ ഭാരതം തകര്‍ത്തത്. ഏഴു വ്യോമ കേന്ദ്രങ്ങള്‍ തകര്‍ത്തത് പാക്കിസ്ഥന്‍ സേനയുടെ നട്ടെല്ലൊടിച്ച നടപടിയാണ്. പ്രത്യേകിച്ച വ്യോമ സേനയ്‌ക്ക്. പാ
ക്കിസ്ഥാന്റെ ചെറുത്തു നില്‍പിന്റെ ആണിക്കല്ല് ആണ് അവരുടെ എയര്‍ ഫോഴ്സ്. അവ തകര്‍ത്ത കൃതൃത, ഭാരതത്തിന്റെ സാങ്കേതിക രംഗത്തെ പൂര്‍ണതയ്‌ക്ക് മികച്ച തെളിവാണ്. അതും ലോക ശ്രദ്ധയില്‍ കൊണ്ടുവരാന്‍ നമുക്കുകഴിഞ്ഞു. ഭീകരര്‍ മാത്രമല്ല അവരെ സഹായിക്കുന്നവരും ഭാരതത്തിന്റെ നോട്ടപ്പുള്ളികളാണെന്ന് സൂചനയും ഈ ഓപ്പറേഷനിലുണ്ട്. അതിതനൊപ്പം പാക്കിസ്ഥാന്റ പരിമിതികളും നിസ്സഹായതയും തുറന്നു കാട്ടാനും കഴിഞ്ഞു. ഭാവിലെ ഇന്ത്യന്‍ സൈനിക നീക്കങ്ങള്‍ക്ക് എതിരെ പ്രതികരിക്കാനുള്ള പാക്കിസ്ഥാന്റ കരുത്ത് ഇതോടെ ഏറെ ചോര്‍ന്നു പോയി. അതിര്‍ത്തിയിലെ ബലാബലത്തില്‍ ഇന്ത്യയ്‌ക്ക് അനുകൂലമായ കാതലായ മാറ്റം കൈവന്നിരിക്കുന്നു.

സിന്ധുനദീജലം

സിന്ധു നദീജലക്കരാര്‍ മരവിപ്പിക്കാനുള്ള ഭാരതത്തിന്റെ നീക്കം അതേപടി നിലനില്‍ക്കുകയാണ്. ഇത് നമ്മുടെ കയ്യിലെ തുറുപ്പുചീട്ടു തന്നെയാണുതാനും. കരാര്‍ പ്രകാരം പടിഞ്ഞാറന്‍ നദികളായ സിന്ധു , ഛലം, ചെനാബ് നദികളിലെ 80 ശതമാനം ജലം പാക്കിസ്ഥാന് അവകാശപ്പെട്ടതാണ്. പടിഞ്ഞാറന്‍ നദികളായ രവി, ജിയാസ്, സത്ലജ് എന്നിവയുടെ നിയന്ത്രണം ഭാരതത്തിനുമാണ്. ചെനാബ് നദിയിലെ ജലപ്രവാഹം നിയന്ത്രിച്ചു കഴിഞ്ഞ ഇന്ത്യ അണക്കേട്ടിന്റെ കപ്പാസിറ്റി കൂട്ടാനും മൂന്നു പടിഞ്ഞാറന്‍ നദികളിലും പുതിയ റിസര്‍വോയര്‍ നിര്‍മിക്കാനും ആലോചിക്കുകയാണ്. ഇതിനെയാണ് ജലയുദ്ധം എന്നു പാക്കിസ്ഥാന്‍ വിശേഷിപ്പിച്ചത്. പാക്കിസ്ഥാന്റ കൃഷിയില്‍ 80 ശതമാനവും സിന്ധു നദീജലത്തെ ആശ്രയിച്ചാണ്. ജലവൈദ്യത പദ്ധതികളുടെ കാര്യവും അങ്ങനെ തന്നെ. അവര്‍ ശരിക്കും ശ്വാസം മുട്ടുമെന്നു ചുരുക്കം. ജലദൗര്‍ലഭ്യവും വരള്‍ച്ചയും കൃഷിനാശവും രാജ്യത്തെ ശ്വാസംമുട്ടിക്കും. ജനം അസ്വസ്ഥരാകും. ചെയ്ത ദോഷങ്ങള്‍ക്ക് അവര്‍ ജനങ്ങളോടു മറുപടി പറയേണ്ടിവരും. റിസര്‍വോയറുകള്‍ പണിയുകെ എന്നത് വര്‍ഷങ്ങള്‍ നീളുന്ന പ്രക്രിയയാണെന്നതു ശരിതന്നെ. പക്ഷേ, ഈ സാഹചര്യം പാക്കിസ്ഥന് ഏല്‍പിക്കുന്ന മാനസിക പ്രഹരവും ഭാരതത്തിനു നല്‍കുന്ന മാനസിക മുന്‍തൂക്കവും വലുതാണ്. നിലവില്‍ കരാറിന്റെ കാര്യം പുനരാലോചിക്കേണ്ട യാതൊരു ബാധ്യതയും ഭാരതത്തിന് ഇല്ലതാനും.

അമേരിക്കന്‍ നിലപാട്

ഭാരതത്തിന്റെ ഏറ്റവും വലിയ വിജയം എന്നത് ഭീകരവാദത്തിനെതിരായ പോരാട്ടം സംബന്ധിച്ച തങ്ങളുടെ നിലപാട് പൂര്‍ണമായും അമേരിക്കയെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ്. ഏതു തരത്തിലുമുള്ള തീവ്രവാദ ആക്രമണമുണ്ടായാലും, അതു തീവ്രവാദികളായാലും അവരെ സഹായിക്കുന്ന രാജ്യമോ സംവിധാനമോ ആയാലും അവര്‍ക്കു കനത്ത തിരിച്ചടി തന്നെ നല്‍കും എന്നതാണ് ഭാരതത്തിന്റെ നലപാട്. അതിനിപ്പോഴും തെല്ലും മാറ്റമില്ല. ഭീകരവാദത്തിനും ആക്രമണത്തിനും എതിരായ ഭാരതത്തിന്റെ നിലപാടിലെ വ്യക്തമായ മാറ്റമാണിത്. ഏതു ഭീകരവാദ ആക്രമണത്തിനും ഉത്തരവാദിയായി പാക്കിസ്ഥാനെത്തന്നെ കാണുമെന്നും തിരിച്ചടിക്കുമെന്നുമുള്ള നിലപാടിന് വ്യക്തമായ അംഗീകാരം കിട്ടിയിരിക്കുന്നു. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഭാരതത്തിന് ആഗോളതലത്തില്‍ കിട്ടിയ അംഗീകാരമായി ഇതിനെ കണക്കാക്കാം. ഭീകരപ്രവര്‍ത്തനത്തോട് അതിശക്തമായി പ്രതികരിക്കാനുള്ള വാതില്‍ തുറന്നു കിട്ടിയിരിക്കുന്നു. ലോക സൂപ്പര്‍ പവറായ അമേരിക്കയുമായാണ് നമ്മോടു കൈകോര്‍ത്തിരിക്കുന്നത്. ആഗോള നയതന്ത്ര രംഗത്ത് ഭാരതത്തിനു കിട്ടിയ വമ്പന്‍ അംഗീകാരമാണിത്. അത്രതന്നെ പാക്കിസ്ഥാനു ക്ഷീണവുമാണ്. ഭീകര സംഘടനകളുമായുള്ള ബന്ധം തുടര്‍ന്നാല്‍ ആഗോളതലത്തില്‍ ഒറ്റപ്പെടുന്ന നിലയിലാണ് അവരിപ്പോള്‍.

Tags: indiapakisthanOpearationsindoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

India

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

Athletics

ഏഷ്യന്‍ അണ്ടര്‍-23 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌ : മിക്സഡ് റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

പുതിയ വാര്‍ത്തകള്‍

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടി കെ എസ് ചിത്ര

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.