India

പഹൽഗാം ഭീകരാക്രമണം : കശ്മീരിലെങ്ങും തീവ്രവാദികളുടെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്ററുകൾ  സ്ഥാപിച്ചു ; സുരക്ഷാ സേന നടപടി ശക്തമാക്കി

പ്രധാനമന്ത്രി മോദിയും കഴിഞ്ഞ ദിവസത്തെ തന്റെ പ്രസംഗത്തിൽ പഹൽഗാമിലെ തീവ്രവാദികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നത് ഇന്ത്യയുടെ പ്രതിബദ്ധതയാണെന്ന് പറഞ്ഞിരുന്നു

Published by

കശ്മീർ : പഹൽഗാം ഭീകരാക്രമണത്തിലെ തീവ്രവാദികളുടെ ചിത്രങ്ങളുള്ള പോസ്റ്ററുകൾ പുറത്തിറക്കി സൈന്യം. മൂന്ന് ഭീകരരുടെ പോസ്റ്ററുകൾ സുരക്ഷാ സേന പുറത്തിറക്കിയിട്ടുണ്ട്. ആരെങ്കിലും അവരെ തിരിച്ചറിഞ്ഞ് സുരക്ഷാ സേനയെ അറിയിക്കുകയാണെങ്കിൽ പഹൽഗാം ആക്രമണത്തിലെ തീവ്രവാദികളെ എത്രയും വേഗം പിടികൂടാൻ കഴിയുമെന്ന് സേന അറിയിച്ചു.

അതേ സമയം പഹൽഗാം ആക്രമണത്തിലെ തീവ്രവാദികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഈ ഭീകരരെ എല്ലാവർക്കും തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ കശ്മീരിലെ പോസ്റ്ററുകൾ സ്ഥാപിച്ച് സാധാരണക്കാരിലേക്ക് സന്ദേശം എത്തിക്കാനുള്ള ശ്രമമാണ് സൈന്യം നടത്തുന്നത്.

പ്രധാനമന്ത്രി മോദിയും കഴിഞ്ഞ ദിവസത്തെ തന്റെ പ്രസംഗത്തിൽ പഹൽഗാമിലെ തീവ്രവാദികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നത് ഇന്ത്യയുടെ പ്രതിബദ്ധതയാണെന്ന് പറഞ്ഞിരുന്നു. ഈ മൂന്ന് ഭീകരരെ പിടികൂടുന്നതിനായി സുരക്ഷാ സേന തുടർച്ചയായി ഓപ്പറേഷൻ നടത്തിക്കൊണ്ടിരിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക