മാണ്ഡ്യ ; ഹിന്ദുസ്ഥാൻ സിന്ദാബാദ്, പാകിസ്ഥാൻ മുർദാബാദ്, ജയ് ഹിന്ദ്, ജയ് ഭാരത് തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി നിരത്തിലിറങ്ങി മാണ്ഡ്യയിലെ മുസ്ലീം യുവാക്കൾ . രാജ്യത്തിനുവേണ്ടി പോരാടാനും ജീവൻ പോലും ത്യജിക്കാനും തയ്യാറാണെന്ന് അവർ പറയുന്നു.
നിങ്ങൾ താമസിക്കുന്ന ഭൂമിയും രാജ്യവും നിങ്ങളുടെ ഭൂമിയും നിങ്ങളുടെ രാജ്യവുമാണ് . ഇന്ത്യ നമ്മുടെ രാജ്യമാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാനെ നല്ലൊരു പാഠം പഠിപ്പിക്കുകയാണ്, അദ്ദേഹം വീണ്ടും വീണ്ടും നമ്മുടെ രക്ഷയ്‌ക്കെത്തുന്നു. ഈ സാഹചര്യത്തിൽ, അവർ എന്ത് തീരുമാനമെടുത്താലും ഞങ്ങൾ അവരോടൊപ്പമുണ്ട് -കൂട്ടത്തിൽ നേതാവായ ഇമ്രാൻ ഖാൻ എന്ന ചെറുപ്പക്കാരൻ പറയുന്നു.
അതേസമയം സംഭാലിലെ ഒരു മദ്രസയിലെ വിദ്യാർത്ഥികൾ പാക് അധീന കശ്മീർ ഇന്ത്യ സ്വന്തമാക്കണമെന്നും , അഖണ്ഡ ഭാരതം യാഥാർത്ഥ്യമാക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി .തങ്ങളുടെ രാജ്യത്തിനുവേണ്ടി അതിർത്തി വരെ പോകാനും, പോരാടാനും തയ്യാറാണെന്നും അവർ പറയുന്നു.
സാംഭാലിലെ മദ്രസ അഹ്‌ലെ സുന്നത്ത് അജ്മൽ ഉൽ ഉലൂമിലെ മൗലാനമാർ, മുഫ്തിമാർ, വിദ്യാർത്ഥികൾ എന്നിവരടങ്ങിയ സംഘമാണ് പാകിസ്ഥാനെതിരായ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിന് ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. പാകിസ്ഥാന്റെ പദ്ധതികളെ അത്യധികം ധീരതയോടെ പരാജയപ്പെടുത്തിയതിനും അതിർത്തിയിൽ ഒരു പാറപോലെ ശത്രുസൈന്യത്തെ നേരിട്ടതിനും ഇന്ത്യൻ സൈന്യത്തെ ഓർത്ത് അഭിമാനമുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
‘ അതിർത്തിയിലേക്ക് പോകാനും അവസരം ലഭിച്ചാൽ ജീവൻ പോലും ത്യജിക്കാനും തയ്യാറാണ്.പഹൽഗാമിലെ ഭീകരാക്രമണത്തിന് പ്രതികാരം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി ഇന്ത്യയിലെ മുസ്ലീങ്ങളെ അഭിമാനഭരിതരാക്കിയിരിക്കുന്നു . ആർ.എസ്.എസ് ആവശ്യപ്പെട്ടതു പോലെ അഖണ്ഡഭാരതമാണ് നമുക്ക് ആവശ്യം . ഇതാണ് അതിന്റെ സമയം ‘ – അവർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക