Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

എം.ഡി. രാമനാഥന്‍: അതിവിളംബത്തിന്റെ അധിപതി

ഡോ. കെ. പരമേശ്വരന്‍byഡോ. കെ. പരമേശ്വരന്‍
May 10, 2025, 12:03 pm IST
inSamskriti

എം.ഡി. രാമനാഥന്‍ എന്ന പേര്‍ കേള്‍ക്കുമ്പോഴേ ആഴം ഗണിക്കാന്‍ ബുദ്ധിമുട്ടായ ഗംഭീര സാഗരവും അതിന്റെ അലയടികളുടെ ഗഹനമായ ശ്രുതിലയവുമാണ് മനസ്സില്‍ ഓടിയെത്തുക. അതേ…സംഗീതമാകുന്ന സാഗരത്തില്‍ മുങ്ങി അനശ്വര, അനവദ്യ, അനുപമങ്ങളായ അനേകം രത്‌നങ്ങള്‍ കര്‍ണ്ണാടക സംഗീതത്തിന് സമര്‍പ്പിച്ച പ്രതിഭാരാജനായിരുന്നു മഞ്ഞപ്ര ദേവേശന്‍ രാമനാഥന്‍ എന്ന എം.ഡി. രാമനാഥന്‍.

മനസ്സിലും സംഗീതത്തിലും ഇത്രയേറെ മലയാളിത്തനിമ കുടിയിരുത്തിയ കര്‍ണാടക സംഗീതജ്ഞര്‍ വളരെ കുറവാണ്. ചെമ്പൈ തുടങ്ങി വച്ച കേരള ബ്രാന്‍ഡ് പിന്നീട് സമര്‍ത്ഥമായി കൈയാളിയ കര്‍ണാടക സംഗീതജ്ഞന്‍ രാമനാഥന്‍ ആയിരിക്കാം. കേരളത്തിലെ സംഗീത കലാലയങ്ങള്‍ക്ക് ശക്തവും വേരോട്ടമുള്ളതുമായ കേരള ബ്രാന്‍ഡ് കര്‍ണാടക സംഗീത ബാണി വികസിപ്പിച്ചെടുക്കാന്‍ കഴിയാതിരുന്നതിന് സംഗീതബാഹ്യമായ ഘടകങ്ങളും കാരണമായിരുന്നിരിക്കാം.

എം.ഡി.ആര്‍ എന്ന ചുരുക്കപ്പേരില്‍ പ്രസിദ്ധനായ മഞ്ഞപ്ര ദേവേശ ഭാഗവതര്‍ രാമനാഥന്‍, പാലക്കാട് ജില്ലയിലെ പച്ചപ്പാര്‍ന്ന മഞ്ഞപ്ര ഗ്രാമത്തിലാണ് ദേവേശ ഭാഗവതരുടെയും സീതാലക്ഷ്മിയമ്മാളുടെയും മകനായി 1923 മെയ് 20-ന് ജനിച്ചത്. ദേവേശ ഭാഗവതരാകട്ടെ കര്‍ണാടക സംഗീതത്തിന്റെ താത്ത്വികവും ശാസ്ത്രീയവുമായ കാര്യങ്ങളെ കുറിച്ച് അനിതര സാധാരണമായ അവഗാഹമുള്ള ആളും ഗായകനുമായിരുന്നു. അനുലോമവിലോമ ഗോപുഛ കണക്കുകള്‍, വ്യത്യസ്ത ജതികളില്‍ ചെയ്യുന്നത് ദേവേശ ഭാഗവതരുടെ ഒഴിവു സമയ വിനോദമായിരുന്നുവത്രേ.

ഔപചാരികമായ അടിസ്ഥാന വിദ്യാഭ്യാസപ്രക്രിയ പൂര്‍ത്തിയാക്കുന്ന പ്രഥമ കര്‍ണ്ണാടക സംഗീത വിദ്വാന്‍മാരുടെ ആദ്യ തലമുറയില്‍പെട്ട ആളാകണം എം.ഡി. രാമനാഥന്‍.

പാലക്കാട് വിക്ടോറിയാ കോളേജില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം സംഗീതത്തില്‍ ഉപരിപഠനം നടത്താന്‍ മദ്രാസില്‍(ചെന്നൈ) എത്തുകയും പ്രസിദ്ധമായ അടയാര്‍ കലാക്ഷേത്രത്തില്‍ അതിപ്രശസ്തനായ ടൈഗര്‍ വരദാചാരിയുടെ പ്രേഷ്ഠ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. ഈ ബന്ധം 1950-ല്‍ ടൈഗര്‍ അന്തരിക്കും വരെ തുടര്‍ന്നു.
ഏകദേശം ഇതേ കാലയളവില്‍ കലാക്ഷേത്രത്തില്‍ മലയാള-സംസ്‌കൃതം അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന പ്രമുഖ മലയാള പണ്ഡിതനും സാഹിത്യകാരനും അദ്ധ്യാപകനുമായ ഡോ. എസ്.കെ. നായര്‍ ആത്മകഥാപരമായ ‘മറക്കാത്ത കഥകള്‍’ എന്ന തന്റെ ലേഖന സമാഹാരത്തില്‍ ലാളിത്യം വഴിഞ്ഞൊഴുകുന്ന, സദാ സന്തോഷവാനായ എം.ഡി.ആറിന്റെ ആര്‍ജ്ജവമുള്ള ഒരു ചിത്രം വരച്ചു ചേര്‍ത്തിട്ടുണ്ട്. ടൈഗറുമായുള്ള അദ്ദേഹത്തിന്റെ അടുത്ത അനൗപചാരിക ബന്ധം തന്റെ സ്വന്തം ‘ടൈഗര്‍ പേടി’യ്‌ക്ക് ശാശ്വതമായ ഉപശാന്തിയായതും എസ്.കെ. രസകരമായി ഓര്‍ത്തെടുത്തിട്ടുണ്ട്.

ഗുരുവിനെപ്പോലെ അതിവിളംബിതമായ ആലാപന ശൈലി പിന്തുടര്‍ന്ന എം.ഡി.ആര്‍ രാഗങ്ങളുടെ ഭാവതീവ്രത ഒട്ടുംതന്നെ ചോര്‍ന്നുപോകാതെ ആസ്വാദകര്‍ക്ക് അനുഭവേദ്യമാക്കി. ശഹാന, ശ്രീ, ആനന്ദഭൈരവി, രീതിഗൗള, യദുകുല കാംബോജി, ഹംസധ്വനി, ബേഗഡ തുടങ്ങി ചില രാഗങ്ങളുടെ അനവദ്യസുന്ദരങ്ങളായ അനവധി ആലാപനങ്ങള്‍ എം.ഡി.ആറിനെ അക്ഷരാര്‍ത്ഥത്തില്‍ അനശ്വരമാക്കുന്നു.

ഉച്ചാരണ ശുദ്ധി പരിപാലിക്കുന്ന കാര്യത്തിലും അതിന്റെ തുടര്‍ച്ചയെന്നോണം അര്‍ത്ഥമറിഞ്ഞു പാടുന്നതിലും എം.ഡി. രാമനാഥന്‍ രൂപപ്പെടുത്തിയ രീതിശാസ്ത്രം ഇന്നും ഏറെ പ്രസക്തമായി തുടരുന്നു. സ്വാതി തിരുനാളിന്റെ ‘ഭാവയാമി രഘുരാമം’ എന്ന രാമയണ രാഗമാലിക എം.ഡി.ആര്‍ അര്‍ത്ഥമറിഞ്ഞ് പാടുമ്പോള്‍ രാഗഭംഗിയോടൊപ്പം തന്നെ സാഹിത്യഭംഗിയും പദച്ചേര്‍ച്ചയും സുതരാം വ്യക്തമാകുന്നത് ആ സംഗീതത്തിന്റെ മാറ്റേറ്റുന്നു എന്നതില്‍ സംശയമില്ല.

എം.ഡി.ആര്‍ രചിച്ച പല കൃതികളും കച്ചേരികളില്‍ ഏറെ ജനപ്രിയമായിട്ടുണ്ട്. ‘ഹരിയും ഹരനും ഒണ്‍ട്രേ’ എന്ന അഠാണ രാഗ കൃതി ലളിതമായ തമിഴില്‍ എഴുതപ്പെട്ട ശൈവ-വൈഷ്ണവ ഐക്യം സംബന്ധിച്ച കൃതി വളരെ പ്രശസ്തമാണ്. ഹിന്ദുസ്താനി ഛായയുള്ള ബാഗേശ്രീ രാഗത്തിലുള്ള ‘സാഗര ശയന വിഭോ’യും ഏറെ കേള്‍വിസുഖം നിറഞ്ഞതു തന്നെ.
എം.ഡി.ആറിനു 1974-ല്‍ പദ്മശ്രീ പുരസ്‌ക്കാരവും 1975-ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചു. 1983-84 ലെ സംഗീതകലാനിധി പുരസ്‌ക്കാരത്തിനു എം.ഡി.ആര്‍ പരിഗണിയ്‌ക്കപ്പെട്ടെങ്കിലും, അതിനിടയില്‍ തന്നെ മരണമടഞ്ഞതിനാല്‍ അദ്ദേഹം സമ്മാനിതനായില്ല.

ലാല്‍ഗുഡിയും പഴനിയും പക്കമേളം ഒരുക്കിയ ഒരു എം.ഡി.ആര്‍ കച്ചേരി ഓണ്‍ലൈനില്‍ ഏറെ ജനപ്രിയത ആര്‍ജ്ജിച്ചിട്ടുണ്ട്. മൂന്നു കലാകാരന്‍മാരും തമ്മിലുള്ള സംഗീതപരമായ കൈമാറ്റങ്ങള്‍ ആലാപനത്തിന്റെ ഗുണമേന്‍മ വാനോളമുയര്‍ത്തുന്നതിന് ഏറ്റവും മികച്ച ഉദാഹരണമായി തുടരുന്നു. ഈ കച്ചേരിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ബേഗഡ ‘സീതാപതേ’ അളവൊപ്പിച്ച രാഗവിസ്താരത്തിനും അര്‍ത്ഥമറിഞ്ഞുള്ള നിരവലുകള്‍ക്കും ലളിതമായ കണക്കുകളുടെ ലാവണ്യം വെളിവാക്കുന്ന സ്വരപ്രസ്താരത്തിനും ഒരു പാഠപുസ്തകമായി ഇന്നും തുടരുന്നു.

Tags: Musicianഇങ്ങനെ ഇവര്‍ പാടിM.D. RamanathanCarnatic music
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

India

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

Samskriti

ചേറുശ്ശേരി കുട്ടന്‍മാരാര്‍: മേളപ്രമാണത്തിന്റെ സൗമ്യരൂപം

Music

മൗനത്തിന്റെ മടിയില്‍ വിരിഞ്ഞ മന്ത്രസംഗീതം…

Kerala

അദ്ദേഹം നമുക്കായി നൽകിയ മനോഹര ഈണങ്ങൾ കാതുകളിൽ ഇന്നും മുഴങ്ങുന്നു; എസ്.പി. വെങ്കിടേഷിനെ അനുസ്മരിച്ച് സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.