തിരുവനന്തപുരം: ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ രണ്ടാംദിവസം ആരോഗ്യവും സുഖചികിത്സയും ചര്‍ച്ച ചെയ്ത് വിദഗ്ധര്‍. കേരളത്തിന്റെ വിനോദസഞ്ചാരമേഖലയുടെ കുതിപ്പിന് പുതുവഴി കാട്ടുകയായിരുന്നു ആരോഗ്യ ടൂറിസം സെമിനാര്‍. അന്താരാഷ്‌ട്ര നിലവാരമുള്ള ചികിത്സ ഏറ്റവും കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന സ്ഥലം എന്ന നിലയില്‍ കേരളത്തിന് വലിയ സാധ്യതകളുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ അനന്തപുരി ഹോസ്പിറ്റല്‍സ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ ഡോ.എ. മാര്‍ത്താണ്ഡപിള്ള പറഞ്ഞു. സര്‍ക്കാരും സ്വകാര്യ സംരംഭകരും കൈകോര്‍ത്താല്‍ കേരളത്തെ ആരോഗ്യവിനോദസഞ്ചാര മേഖലയിലെ ലോകോത്തര കേന്ദ്രമായി മാറ്റിയെടുക്കാനാകും.
ചികിത്സയ്‌ക്കായി കൂടുതല്‍ വിദേശികളെ കേരളത്തിലേക്ക് എത്തിച്ചാല്‍ സ്വദേശികളുടെ ചികിത്സാച്ചെലവ് കുറക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങളിലേതിന്റെ പത്ത് ശതമാനമാണ് കേരളത്തിലെ ചികിത്സാച്ചെലവ്. ഇംഗ്ലണ്ടില്‍ ഒരു ഹൃദയ ശസ്ത്രക്രിയയ്‌ക്ക് ഒരു വര്‍ഷം കാത്തിരിക്കേണ്ടിവരും, വൃക്ക മാറ്റിവയ്‌ക്കാന്‍ ചിലപ്പോള്‍ അഞ്ച് വര്‍ഷംവരെ കാത്തിരിക്കേണ്ടിവരും എന്നാല്‍ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചാല്‍ പരമാവധി അടുത്ത ദിവസം അവ ചെയ്യാനാവും. റോബോട്ടിക് ശസ്ത്രക്രിയ വരെ ഇവിടെ സാധ്യമാണ്. ഇന്ന് ശ്രീലങ്ക, മാലിദ്വീപ്, മൗറീഷ്യസ്, മിഡില്‍ ഈസ്റ്റ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ചികിത്സയ്‌ക്കായി കേരളത്തില്‍ ആളുകളെത്തുന്നുന്നുണ്ട്. ഇത്് വര്‍ധിച്ചാല്‍ 2026ല്‍ 1200 ബില്ല്യന്‍ ഡോളര്‍ ഇവിടെ വരുമാനമായെത്തും. ഇതിനായി മികച്ച, ചെലവ് കുറഞ്ഞ വിമാന യാത്രാസൗകര്യങ്ങളൊരുക്കണം, എംബസി തലത്തില്‍ ഹെല്‍ത്ത് ഹെല്‍പ്പ് ഡസ്‌ക് ആരംഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഉദയസമുദ്ര മാനേജിങ് ഡയറക്ടര്‍ എസ്. രാജശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
സോമതീരം ആയുര്‍വേദ ബീച്ച് റിസോര്‍ട്ട് സിഎംഡി ബേബി മാത്യു, നിംസ് മെഡിസിറ്റി എംഡി എം.എസ്. ഫൈസല്‍ഖാന്‍, പങ്കജകസ്തൂരി മാനേജിങ് ഡയറക്ടര്‍ ഡോ.ജെ. ഹരീന്ദ്രന്‍ നായര്‍, ഇന്‍ഡിമസി ഹീലിങ് വില്ലേജ് മാനേജിങ് ഡയറക്ടര്‍ ഗുരുജി യോഗി ശിവന്‍. കമല ദന്തല്‍ ചീഫ് സര്‍ജന്‍ ഡോ. സെജിന്‍ ചന്ദ്രന്‍, ശിവാനന്ദ യോഗ വേദാന്ത ധന്വന്തരി ആശ്രമം ഡയറക്ടര്‍ഡോ. നടരാജ്, കേരള ഇന്‍സ്റ്റിറ്റിയൂൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ് അസി. പ്രൊഫ. ഡോ. പി. കെ. ഹരികൃഷ്ണന്‍, ഓര്‍ഗനൈസിങ് കമ്മറ്റി കോ ഓര്‍ഡിനേറ്റര്‍ കെ.വി.രാജേന്ദ്രന്‍എന്നിവര്‍ സംസാരിച്ചു. സിട്രിന്‍ ഹോസ്പിറ്റാലിറ്റി എംഡി പ്രസാദ് മാഞ്ഞാലി മോഡറേറ്ററായി.
















