India

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

നേപ്പാൾ പൗരത്വം അവകാശപ്പെട്ടിരുന്ന സ്ത്രീ ഹിന്ദി, നേപ്പാളി, ഇംഗ്ലീഷ്, ചൈനീസ് എന്നീ ഭാഷകൾ സംസാരിച്ചിരുന്നു

Published by

പട്ന : നേപ്പാളിൽ നിന്ന് റക്‌സോൾ അതിർത്തി വഴി അനധികൃതമായി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ നാല് ചൈനീസ് പൗരന്മാരെ എസ്എസ്ബി സേന അറസ്റ്റ് ചെയ്തു. റക്‌സോൾ മൈത്രി പാലത്തിൽ നിന്നാണ് നാല് പ്രതികളെയും അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ നാല് ചൈനീസ് പൗരന്മാരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. നിലവിൽ എല്ലാവരെയും ചോദ്യം ചെയ്തുവരികയാണ്. നേപ്പാൾ സ്വദേശിയാണെന്ന് അവകാശപ്പെടുന്ന ഒരു സ്ത്രീയും ഇവർക്കൊപ്പം ഉണ്ടായിരുന്നു. നേപ്പാൾ പൗരത്വം അവകാശപ്പെട്ടിരുന്ന സ്ത്രീ ഹിന്ദി, നേപ്പാളി, ഇംഗ്ലീഷ്, ചൈനീസ് എന്നീ ഭാഷകൾ സംസാരിച്ചിരുന്നു.

ഈ സ്ത്രീയുടെ പക്കൽ നിന്ന് പാകിസ്ഥാനി നമ്പറുകളും കണ്ടെത്തി. സുരക്ഷാ ഏജൻസി വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഈ സ്ത്രീക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സൂചനകളുണ്ട്.

നിലവിൽ, നാല് ചൈനീസ് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്, സുരക്ഷാ ഏജൻസികൾ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. ഡാൻ വിസൺ, ലിൻ യങ്‌ഹൗയി, ഹി ക്യുൻ ഹാൻസെൻ, ഹുവാഗ് ലിവിംഗ് എന്നിവരാണ് അറസ്റ്റിലായ ചൈനീസ് പൗരന്മാർ. ഇവരെല്ലാം ചൈനയിലെ ഹുനാൻ സിറ്റി നിവാസികളാണ്.

അതേ സമയം മോത്തിഹാരി ജില്ലയുടെയും നേപ്പാളിന്റെയും അതിർത്തിയിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇവിടെ നിന്ന് വരുന്നവരും പോകുന്നവരുമായ എല്ലാവരെയും സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക