ഹരിതഗൃഹം പദ്ധതിയിലൂടെ യാണ് വിജയ ഭാസ്‌കര്‍ ജൈവകൃഷി വ്യാപിപ്പിക്കുന്നത്. മകളുടെ ചോദ്യമാണ് വഴി ത്തിരിവായത്. വീട്ടുമുറ്റത്ത് പൂച്ചെടികള്‍ നിറഞ്ഞപ്പോള്‍ ഇടയ്‌ക്ക് കുറച്ച് പച്ചക്കറി കൂടി വച്ചാലെന്താ എന്ന ആ ചോദ്യം ഈ വഴിക്ക് നയിച്ചു. ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷം ആര്‍. രവീന്ദ്രനു കീഴിലാണ് ജൈവകൃഷി പഠിച്ചത്. പച്ചക്കറി, കിഴങ്ങുവിള കൃഷിയില്‍ നിന്നും വീട്ടാവശ്യം കഴിഞ്ഞുള്ളവ വിപണിയിലെത്തിക്കും. സ്‌കൂളുകളിലും അനാഥാലയങ്ങളിലും തോട്ടം കൂട്ടായ്‌മയിലൂടെ നിര്‍മ്മിച്ചുനല്‍കി.
















