തിരുവനന്തപുരം: വെറും ജൈവകൃഷിയല്ല ജൈവ വൈവിധ്യ കൃഷിയാണ് നമുക്ക് വേണ്ടതെന്ന് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.എന്‍.അനില്‍കുമാര്‍. ജന്മഭൂമിയുടെസുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് പൂജപ്പുര മൈതാനത്ത് നടന്ന നടന്ന വിത്തിനങ്ങളുടെ കൈമാറ്റം എന്ന കാര്‍ഷിക സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനം, ജൈവ വൈവിധ്യശോഷണം, ഭക്ഷ്യസുരക്ഷയില്ലായ്മ എന്നിവയാണ് ലേകം നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രതിസന്ധികളെന്ന് അദ്ദേഹം പറഞ്ഞു. ലേകത്ത് 5 ശതമാനം മാത്രമാണ് ജൈവകൃഷി പിന്തുടരുന്നത്. വികസിത രാജ്യങ്ങളില്‍ രണ്ട് ശതമാനം മാത്രമേ കൃഷിയുള്ളൂ. ലോകത്ത് ആകെ 40 ശതമാനം മാത്രമാണ് കൃഷി ഭൂമിയുള്ളത്. കുറഞ്ഞ സ്ഥലത്ത് നിന്ന് കൂടുതല്‍ ഭക്ഷണം ഉദ്പാദിപ്പിക്കണമെന്നതാണ് മനുഷ്യരാശി നേരിടുന്ന മറ്റൊരു വെല്ലുവിളി.
മനുഷ്യന്റെ ആരോഗ്യത്തിന്റെ ലക്ഷണം അവന്റെ ഭക്ഷണമാണ്. കര്‍ഷകരാണ് ആരോഗ്യമുള്ള മനുഷ്യരെ സൃഷ്ടിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവല്ല പ്രധാനം മറിച്ച് ഗുണമാണ്. ലോകത്തെ ജൈവ വൈവിധ്യമായ രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. സ്വാതന്ത്ര്യം കിട്ടിയിട്ട് 100 വര്‍ഷം തികയുന്ന 2047 ല്‍ സുസിഥിരമായ വിസിത ഭാരതം സൃഷ്ടിക്കണമെങ്കില്‍ പ്രകൃതിയുടെ ആരോഗ്യം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
2030ല്‍ കേരളത്തെ ഇന്ത്യയിലെ ഏറ്റവും വലിയ ജൈവ വൈവിധ്യ സംസ്ഥാനമാക്കുകയാണ് ജൈവ വൈവിധ്യ ബോര്‍ഡിന്റെ ലക്ഷ്യമെന്നും ഡോ.എന്‍.അനില്‍കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: