Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അമ്പുകൊള്ളാത്തവരുണ്ടോ? വേടന്റെ…?

പായിപ്ര രാധാകൃഷ്ണന്‍ by പായിപ്ര രാധാകൃഷ്ണന്‍
May 3, 2025, 10:16 am IST
in Article

‘മാനിഷാദാ…’ (അരുത്, കാട്ടാളാ…) എന്ന് കോപാകുലനായ ആദി കവി തന്നെ പൂര്‍വ്വാശ്രമത്തില്‍ കാട്ടാളപ്രകൃതനായിരുന്നു. പിടിച്ചുപറിക്കാരനില്‍നിന്നുമാണ് ദയാപരനായ വാല്മീകി ഉരുവം കൊള്ളുന്നത്. ഇന്നിപ്പോള്‍ കാലം പുതിയൊരു വാല്മീകിക്കായി കാതോര്‍ക്കുന്നുണ്ട്. അധികാരത്തിന്റെ അരുതുകള്‍ക്കു നേരെ വിരല്‍ചൂണ്ടാനാവാതെ സ്ഥാനമാനങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ക്കുമായി കവികളും എഴുത്തുകാരും ക്യൂവിലാണ്. രാജാവിന്റെ മുഖത്തു നോക്കി സ്വന്തം മക്കളെക്കൊണ്ട് രാമായണം പാടിച്ച കവിയാണ് വാല്മീകി. ഇന്നിപ്പോള്‍ കുടുംബപുരാണങ്ങള്‍ക്ക് നേരെ ഒരു ചോദ്യവും വിരലുയര്‍ത്തുന്നില്ല. ആനുകാലിക അധര്‍മങ്ങളുടെ കൊമ്പു പിടിക്കാന്‍ മാധ്യമങ്ങള്‍ക്ക് പോലും മടിയാണ്. അധികാരത്തിന്റെ പുറംതിണ്ണയില്‍ മയങ്ങുന്നവര്‍ക്ക് എങ്ങനെയാണ് അനീതികള്‍ക്കു നേരെ കുരച്ചുചാടാനാവുക?

നെഞ്ചിലൊരു പന്തം കുത്തിയ കാട്ടാളനായി ഉദിച്ചുയര്‍ന്ന കടമ്മനിട്ട പോലും ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ ശയനപ്രദക്ഷിണം നടത്തുന്നതു കാണാനായി. അധികാര ശീതളിമയില്‍ സുവര്‍ണ്ണ പ്രതിപക്ഷമായ കവികളും മയങ്ങുന്നു. ഈ വല്ലാത്തൊരു കാലത്താണ് പാട്ടിന്റെ ചൂട്ടുകത്തിച്ച് അന്യായങ്ങളുടെ മുഖത്തേക്കെറിയുന്ന പുതിയ അവതാരമായി റാപ്പര്‍ വേടന്റെ രംഗപ്രവേശം. രോഷാകുലരായ യുവത്വമാണ് ഏതു സാമൂഹ്യമാറ്റത്തിനും വേഗത പകര്‍ന്നിട്ടുള്ളത്. രാസലഹരിയില്‍, നവമാധ്യമച്ചുഴികളില്‍ വല്ലാതെ മുങ്ങിപ്പൊങ്ങുന്ന ആനുകാലിക യുവത്വം അരാഷ്‌ട്രീയ ആള്‍ക്കൂട്ടമായി മാറിക്കഴിഞ്ഞു. വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രവര്‍ത്തനം
കക്ഷി രാഷ്‌ട്രീയത്തിന്റെ ചട്ടുകമായതോടെ അവരില്‍നിന്നും ഒന്നും പ്രതീക്ഷിക്കാനില്ല. സാഹിത്യം, സിനിമ-കല ഇവയൊന്നും യുവാക്കള്‍ക്ക് വഴിതെളിക്കാനോ അവരെ വഴിതെറ്റിക്കാനോ പോലും ഇന്ന് സജ്ജമല്ല. ആയിരക്കണക്കിന് കൂട്ടായ്‌മകളെ ഇളക്കിമറിക്കുന്ന റാപ്പര്‍ വേടന്റെ പ്രസക്തി ഇവിടെയാണ്. ഒരുതരം അനുശീലനങ്ങള്‍ക്കും വഴിപ്പെടാത്ത ഈ കറുപ്പിന്റെ ഉദയം, കരുത്തിന്റെ പ്രകാശനം കൂടിയാണ്. പൂത്തുമറിയുന്ന കള്ളിമുള്‍ച്ചെടി പോലെ പാട്ടുകൊണ്ട് പരിക്കേല്‍പ്പിക്കുന്നതാണ് വേടന്റെ അരങ്ങ് വാഴ്വുകള്‍. ഗോത്ര ജീവിത വന്യത എടുത്തണിഞ്ഞ വേടന്റെ പാട്ടും ആട്ടവും നാഗരിക കാപട്യങ്ങളുടെ മുഖത്തേക്കെറിയുന്ന പന്തങ്ങള്‍ തന്നെയാണ്.

ചടുലമായ ഭാഷയും താളവും യുവാക്കളെ ആവേശത്തേരിലേറ്റുന്നു. വേടന്റെ പുലിപ്പല്ലില്‍ പിടുത്തമിട്ട വനംവകുപ്പ് ഒരുതരത്തില്‍ അയാളെ കൂടുതല്‍ പ്രശസ്തനാക്കുകയായിരുന്നു. വെടിമരുന്നു അടിച്ചുനിറച്ച അമിട്ടുകുറ്റിപോലെ കാലത്തിന്റെ നെഞ്ചിലേക്ക് അത് ഉയര്‍ന്ന് കൂടുതല്‍ കരുത്തോടെ പൊട്ടിവിരിയുക തന്നെ ചെയ്യും.

ആസ്ഥാന ഗായകരെപ്പോലും അസ്വസ്ഥരാക്കുന്ന പാട്ടിന്റെ കറുത്തപൂക്കള്‍, വെറുപ്പിന്റെ ഈണവുമായി മറ്റൊരു വസന്താഗമത്തിന് വഴിതെളിക്കുന്നു.

Tags: Police arrestRapper vedan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വേടനെ പിന്തുണയ്‌ക്കുന്ന വിജയിന്റെ ടിവികെ പാര്‍ട്ടിയുടെ മന്ത്രിയെ വേടനെയും കടന്നാക്രമിച്ച് ഗായിക ചിന്മയി

Entertainment

പഴയ തെറ്റ് ആവര്‍ത്തിക്കുന്നു! റാപ്പര്‍ വേടനെ സ്വീകരിച്ച മന്ത്രിക്കെതിരെ ഗായിക ചിന്മയി ശ്രീപദ

Kerala

പുലിപ്പല്ല് കേസിൽ റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല്

Entertainment

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

Kerala

വേടന്റെ പരിപാടിക്കിടെയുണ്ടായ തിരക്കില്‍ ട്രെയിൻ തട്ടി മകൻ മരിച്ചു; മനോവിഷമത്തില്‍ ജീവനൊടുക്കി ദമ്പതികള്‍

പുതിയ വാര്‍ത്തകള്‍

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.