Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എയറിന്ത്യയെ ടാറ്റയ്‌ക്ക് നല്‍കിയ മോദി സര്‍ക്കാരിന് അഭിനന്ദനം; ടാറ്റയുടെ കയ്യൊപ്പ് പതിഞ്ഞ ശേഷം എയറിന്ത്യയ്‌ക്ക് 3372 കോടിയില്‍ പുത്തന്‍ മുഖം

എയറിന്ത്യ എന്ന പൊതുമേഖലാ സ്ഥാപനം കൈമാറാന്‍ യോഗ്യരായവര്‍ ടാറ്റ ഗ്രൂപ്പാണെന്ന് കണ്ടെത്തിയ മോദി സര്‍ക്കാരിന് സമൂഹമാധ്യമങ്ങളില്‍ കയ്യടി. എയറിന്ത്യ ഏറ്റെടുത്ത ശേഷം പഴഞ്ചന്‍ വിമാനങ്ങളെ മുഴുവന്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ എത്തിക്കാന്‍ 3372 കോടി രൂപ ചെലവിട്ട് പുതിയ പെയിന്‍റും സീറ്റും കാര്‍പ്പെറ്റും നല്‍കുകയാണ് ടാറ്റ. ലക്ഷ്യം മെച്ചപ്പെട്ട സേവനവും സൗകര്യവും നല്‍കി കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കല്‍ തന്നെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2025, 07:31 pm IST
in India, Business
മോദിയും രത്തന്‍ ടാറ്റയും-പഴയകാലചിത്രം (ഇടത്ത്) എയറിന്ത്യയുടെ പുതിയ ബിസിനസ് ക്ലാസ് (വലത്ത്)

മോദിയും രത്തന്‍ ടാറ്റയും-പഴയകാലചിത്രം (ഇടത്ത്) എയറിന്ത്യയുടെ പുതിയ ബിസിനസ് ക്ലാസ് (വലത്ത്)

മുംബൈ: എയറിന്ത്യ എന്ന പൊതുമേഖലാ സ്ഥാപനം കൈമാറാന്‍ യോഗ്യരായവര്‍ ടാറ്റ ഗ്രൂപ്പാണെന്ന് കണ്ടെത്തിയ മോദി സര്‍ക്കാരിന് സമൂഹമാധ്യമങ്ങളില്‍ കയ്യടി. എയറിന്ത്യ ഏറ്റെടുത്ത ശേഷം പഴഞ്ചന്‍ വിമാനങ്ങളെ മുഴുവന്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ എത്തിക്കാന്‍ 3372 കോടി രൂപ ചെലവിട്ട് പുതിയ പെയിന്‍റും സീറ്റും കാര്‍പ്പെറ്റും നല്‍കുകയാണ് ടാറ്റ. ലക്ഷ്യം മെച്ചപ്പെട്ട സേവനവും സൗകര്യവും നല്‍കി കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കല്‍ തന്നെ.

ഈ അകം മിനുക്കല്‍ പരിപാടിക്ക് വിഹാന്‍ എയറിന്ത്യ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ക്യാബി‍ന്‍ ഇന്‍റീരിയറിന്റെ ഡിസൈന്‍ ഘടകങ്ങള്‍ പരിഷ്കരിക്കാന്‍ ലണ്ടനിലെ ജെപിഎ ഡിസൈന്‍ ആന്‍റ് ട്രെന്‍ഡ് വര്‍ക്സിനെയാണ് ഏല്‍പിച്ചിരിക്കുന്നത്. വേള്‍ഡ് ക്ലാസ് നിലവാരത്തില്‍ എയറിന്ത്യയെ എത്തിക്കുകയാണ് പണം വാരിയെറിഞ്ഞുള്ള ഈ ഡിസൈന്‍ പരിഷ്കരണമെന്ന് സിഇഒ കാംബെല്‍ വില്‍സന്‍ പറയുന്നു.

എയറിന്ത്യയെ ടാറ്റയെ ഏല്‍പിച്ചത് രത്തന്‍ ടാറ്റയുടെ മരണത്തിന് മുന്‍പ്

രത്തന്‍ ടാറ്റ മരിച്ചപ്പോള്‍ മോദി സമൂഹമാധ്യമത്തില്‍ കുറിച്ചത് ഇതാണ്:”രത്തന്‍ടാറ്റയുടെ ഏറ്റവും സവിശേഷമായ മുഖം അദ്ദേഹത്തിന്റെ വലിയസ്വപ്നങ്ങള്‍ കാണാനുള്ള അഭിനിവേശവും സമൂഹത്തിന് തിരിച്ചെന്തെങ്കിലും കൊടുക്കാനുള്ള ആവേശവുമാണ്.” ഇതുകൊണ്ട് തന്നെയായിരിക്കണം എയറിന്ത്യ പോലെ സര്‍ക്കാരിന്റെ സുപ്രധാനമായ ഒരു വ്യോമസേവനരംഗം സ്വകാര്യമേഖലയ്‌ക്ക് തുറന്നുകൊടുക്കുമ്പോള്‍ ടാറ്റയെ തന്നെ മോദി സര്‍ക്കാര്‍ തെരഞ്ഞെടുത്തത്. 18000 കോടി രൂപയ്‌ക്കായിരുന്നു ടാറ്റ എയറിന്ത്യ ഏറ്റെടുത്തത്. രത്തന്‍ ടാറ്റ മരിയ്‌ക്കും മുന്‍പേ ഈ ഏറ്റെടുക്കല്‍ നടന്നിരുന്നു. അക്കാര്യത്തില്‍ മോദിയ്‌ക്കും ചില തീരുമാനങ്ങളുണ്ടായിരുന്നു. ആഗോളനിലവാരത്തില്‍ ടാറ്റയുടെ ഒരു വിമാനക്കമ്പനി എന്നത് രത്തന്‍ ടാറ്റയുടെ എക്കാലത്തേയും സ്വപ്നമായിരുന്നു.

ടാറ്റയുടെ കയ്യൊപ്പ് പതിഞ്ഞ ശേഷം ഉപഭോക്താക്കളില്‍ നിന്നും പലതരത്തിലുള്ള പരാതികള്‍ ഉയര്‍ത്തിവിട്ട എയറിന്ത്യ ഇപ്പോള്‍ പുതിയ മുഖം അണിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം വിസ്താര കൂടി എയറിന്ത്യയില്‍ ലയിച്ചതോടെ എയറിന്ത്യ വലിയൊരു ബ്രാന്‍റായി മാറിയിരിക്കുകയാണ്. ഇതോടെ പുതിയ ലോഗോയും മെച്ചപ്പെട്ട സേവനങ്ങളും സൗകര്യങ്ങളും നല്‍കി യാത്രക്കാരെ ആകര്‍ഷിക്കുകയാണ് എയറിന്ത്യയുടെ സിഇഒ കാംബെല്‍ വില്‍സന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി എയറിന്ത്യയുടെ കീഴിലുള്ള വിമാനങ്ങളുടെ അകം പുതുക്കല്‍ പണി മുന്നേറുകയാണ്. ഇപ്പോഴും ഇന്ത്യയില്‍ വിമാനങ്ങളുടെ കാര്യത്തിലും കൂടുതല്‍ യാത്രക്കാരുടെ എണ്ണത്തിലും ഇന്‍ഡിഗോ തന്നെയാണ് മുന്‍പില്‍. രണ്ടാം സ്ഥാനത്താണ് എയറിന്ത്യ.

എയറിന്ത്യയുടെ ലോഗോ മാറ്റുക മാത്രമല്ല, സേവന രീതികളും ടാറ്റ പരിഷ്കരിച്ചു. ടാറ്റ ഏറ്റെടുത്ത ശേഷം എയറിന്ത്യ വിമാനങ്ങളുടെ ഇന്‍റീരിയറുകള്‍ മാറി. ഇതുവരെ എയര്‍ ഇന്ത്യയുടെ പാതിയോളം വിമാനങ്ങളിലെ ക്യാബിന്‍ ഇന്‍റീരിയറുകള്‍ ടാറ്റ പരിഷ്കരിച്ചു.

40 കോടി ഡോളര്‍(3372 കോടി) ചെലവിട്ടാണ് വിമാനങ്ങളിലെ അകം പരിഷ്കരിച്ചത്. ഇതിന്റെ ഭാഗമായി വിമാനങ്ങളുടെ അകത്ത് പുതിയ പരവതാനികള്‍, കര്‍ട്ടനുകള്‍, പുതിയ പെയിന്‍റ് വര്‍ക്ക് എന്നിവ ചെയ്തു. ഒപ്പം ടോയ് ലറ്റുകള്‍ കുറെക്കൂടി ആധുനികമാക്കി. ഇതിനൊപ്പം സീറ്റുകള്‍ അന്താരാഷ്‌ട്ര നിലവാരത്തിലുള്ളതാക്കി. പുതിയ ബിസിനസ് ക്ലാസും ഏര്‍പ്പെടുത്തി. ഇന്ത്യയിലെ ആദ്യമായി പ്രീമിയം ഇക്കണോമി ക്ലാസ് സൃഷ്ടിച്ചു. ഇക്കണോമി ക്ലാസ് മെച്ചപ്പോടുത്തി. ഇത്രയും മാറ്റങ്ങളാണ് വരുത്തിയത്.

അടുത്ത അഞ്ച് വര്‍ഷത്തില്‍ ഇനിയും മാറ്റങ്ങള്‍ നടപ്പാക്കും. ഇതില്‍ പ്രധാനപ്പെട്ട ഒരു പരിഷ്കാരമാണ് വിമാനങ്ങളുടെ അകം മോടിപിടിപ്പിക്കലും പരിഷ്കരിക്കലും. വര്‍ഷത്തില്‍ എട്ടരക്കോടി രൂപ ശമ്പളം നല്‍കി ന്യൂസിലാന്‍റുകാരനായ കാംബെല്‍ വില്‍സനെ എയര്‍ ഇന്ത്യയുടെ സിഇഒയും എംഡിയുമായി നിയമിച്ചതിന് പിന്നില്‍ എയറിന്ത്യയെ അന്താരാഷ്‌ട്ര പ്രശസ്തിയിലേക്കുയര്‍ത്തുക എന്നതാണ് ടാറ്റയുടെ ലക്ഷ്യം. എയര്‍ലൈന്‍ സേവനത്തിലെ മികച്ച ബ്രാന്‍റാക്കി ഉയര്‍ത്തലാണ് ലക്ഷ്യം. ബോയിംഗ് 777 ഉം 787 ഉം ഉള്‍പ്പെടെ എല്ലാ ലെഗസി വൈഡ്-ബോഡി വിമാനങ്ങളും 2027 ന്റെ ആരംഭം അല്ലെങ്കില്‍ മധ്യത്തോടെ പൂര്‍ണ്ണമായും നവീകരിക്കുമെന്ന് സിഇഒ കാംബെല്‍ വില്‍സന്‍ പറയുന്നു.

ഈ വര്‍ഷം മൂന്നാം പാദത്തോടെ (ജൂലൈ മുതല്‍ സെപ്തംബര്‍ വരെ) എയര്‍ ഇന്ത്യ തങ്ങളുടെ 27 എ320 നിയോ വിമാനങ്ങളും നവീകരിക്കുന്നത് പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യത്തെ നവീകരിച്ച എ320 നിയോ ഇതിനകം സര്‍വീസ് ആരംഭിച്ചു കഴിഞ്ഞു.

Tags: PreimumeconomyclasstataAirindiaRatanTataCampbellWilsonRefurbishingNewbusinessclass
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ നിർമ്മിക്കാൻ സ്വകാര്യ കമ്പനി ഇതാദ്യമായി:

India

ജാഗ്വാറിനെ വാങ്ങിയത് രത്തന്‍ ടാറ്റ; അതിനേക്കാള്‍ വലിയ ഏറ്റെടുക്കല്‍;യൂറോപ്പിലെ വാണിജ്യ വാഹനരാജാവാകാന്‍ ഇവെകോയെ വാങ്ങാന്‍ ടാറ്റ

India

രാഹുല്‍, ആപ്പിള്‍ ഐ ഫോണ്‍ അസംബ്ലിങ്ങില്‍ നിന്ന് മാനുഫാക്ടറിംഗിലേക്ക് ഇന്ത്യ പിച്ചവെച്ച് തുടങ്ങി; രാഹുല്‍ജീ, താങ്കളുടെ കുടുംബം എന്ത് ചെയ്തു?

എയറിന്ത്യ വിമാനത്തിന്‍റെ മുന്‍ഭാഗം അഹമ്മദാബാദ് എയര്‍പോര്‍ട്ടിന് സമീപമുള്ള വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ ഇടിച്ച് തുളച്ചുകയറി നില്‍ക്കുന്ന നിലയില്‍ (ഇടത്ത്) വിമാനത്തിന്‍റെ വാല്‍ഭാഗം റോഡില്‍ തകര്‍ന്ന് വീണ നിലയില്‍ (വലത്ത്)
India

30 സെക്കന്‍റ് കഴിഞ്ഞപ്പോള്‍ മുഴക്കമുള്ള ബൂം ശബ്ദം…രണ്ട് എഞ്ചിനും ഓഫായി…പക്ഷെ പിന്നില്‍ അട്ടിമറിയില്ലെന്ന് വിദഗ്ധര്‍

അപകടത്തില്‍പെട്ട എയറിന്ത്യ വിമാനം
India

അപകടത്തില്‍പെട്ട എയറിന്ത്യ വിമാനത്തിലെ പൈലറ്റ് സുമിത് സബര്‍ബാള്‍ എയര്‍ട്രാഫിക് കണ്‍ട്രോളിലേക്ക് വിളിച്ചു ‘എന്നെ രക്ഷിയ്‌ക്കൂ’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.