Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍, ആപ്പിള്‍ ഐ ഫോണ്‍ അസംബ്ലിങ്ങില്‍ നിന്ന് മാനുഫാക്ടറിംഗിലേക്ക് ഇന്ത്യ പിച്ചവെച്ച് തുടങ്ങി; രാഹുല്‍ജീ, താങ്കളുടെ കുടുംബം എന്ത് ചെയ്തു?

ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മാണം ഉള്‍പ്പെടെ ഇന്ത്യയില്‍ അസംബ്ലിങ്ങ് മാത്രമാണ് നടക്കുന്നതെന്ന് പരിഹസിച്ച രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രതികരണങ്ങള്‍ ഉയരുന്നു. "ഇന്‍ഡോ-എംഐഎം എന്ന ഇന്ത്യന്‍ കമ്പനി ആപ്പിളിന് വേണ്ടി വിവിധ മെറ്റല്‍ ഇന്‍ജെക്ഷന്‍ മോള്‍ഡിംഗുകള്‍ മാനുഫാക്ചര്‍ ചെയ്ത് തുടങ്ങിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടാറ്റാ ഐ ഫോണിനുള്ള എന്‍ക്ലോഷറുകള്‍ (ഫോണ്‍ കേസുകള്‍) ടാറ്റ അവരുടെ ഹൊസൂര്‍ പ്ലാന്‍റില്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് അറിയാമോ?"- ഒരു വായനക്കാരന്‍ ചോദിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2025, 08:42 pm IST
inIndia, Business

ന്യൂദല്‍ഹി: ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മാണം ഉള്‍പ്പെടെ ഇന്ത്യയില്‍ അസംബ്ലിങ്ങ് മാത്രമാണ് നടക്കുന്നതെന്ന് പരിഹസിച്ച രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രതികരണങ്ങള്‍ ഉയരുന്നു. “ഇന്‍ഡോ-എംഐഎം എന്ന ഇന്ത്യന്‍ കമ്പനി ആപ്പിളിന് വേണ്ടി വിവിധ മെറ്റല്‍ ഇന്‍ജെക്ഷന്‍ മോള്‍ഡിംഗുകള്‍ മാനുഫാക്ചര്‍ ചെയ്ത് തുടങ്ങിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടാറ്റാ ഐ ഫോണിനുള്ള എന്‍ക്ലോഷറുകള്‍ (ഫോണ്‍ കേസുകള്‍) ടാറ്റ അവരുടെ ഹൊസൂര്‍ പ്ലാന്‍റില്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് അറിയാമോ?”- ഒരു വായനക്കാരന്‍ ചോദിക്കുന്നു.

മാനുഫാക്ടറിംഗ് രംഗത്ത് ഇന്ത്യയെ ഒരു ആഗോളശക്തിയാക്കി വളര്‍ത്താന്‍ ശ്രമങ്ങള്‍ നടത്തുന്ന പ്രധാനമന്ത്രി മോദിയുടെ ശ്രമങ്ങള്‍ക്ക് ആദ്യ ചവിട്ടുപടി തന്നെയാണ് അസംബ്ലിങ്ങ്. പക്ഷെ ആ അസംബ്ലിങ്ങില്‍ നിന്നാണ് ഇനി മാനുഫാക്ടറിംഗിലേക്ക് ഇന്ത്യ കുതിച്ചുചാടുകയെന്നും സമൂഹമാധ്യമങ്ങളില്‍ വായനക്കാര്‍ പ്രതികരിക്കുന്നു. അതായത് സ്വന്തമായി ആപ്പിള്‍ ഐ ഫോണ്‍ പോലുള്ള ഉപകരണം മാനുഫാക്ചര്‍ ചെയ്യുന്നതിനുള്ള ആദ്യ ചവിട്ടുപടിയാണ് അസംബ്ലിങ്ങ് എന്ന് സാമാന്യബുദ്ധിയുള്ള അല്‍പം വിദ്യാഭ്യാസമുള്ള ഏത് രാഷ്‌ട്രീയക്കാരനും മനസ്സിലാവുമെന്നും സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പ്രതികരണങ്ങള്‍ പറയുന്നു.

ചൈനയില്‍ മാത്രമായിരുന്ന ആപ്പിള്‍ ഐ ഫോണ്‍ ഉല്‍പാദനം വൈവിധ്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ നിര്‍മ്മാണം തുടങ്ങിയത് എന്നത് തന്നെ ഇന്ത്യയുടെ വലിയ നേട്ടമാണെന്ന് മനസ്സിലാക്കാതെ, അസംബ്ലിങ്ങ് ആണ് ഇവിടെ നടക്കുന്നതെന്ന് ബാലിശമായി പരിഹാസച്ചുവയോടെ സംസാരിക്കാന്‍ വ്യവസായത്തെക്കുറിച്ച് എബിസിഡി അറിയാത്തവര്‍ക്കേ കഴിയൂ എന്നും ചിലര്‍ രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വിമര്‍ശനമുയര്‍ത്തുന്നു.

മോദി സര്‍ക്കാര്‍ വന്‍തോതില്‍ ഉല്പാദനത്തിന് സാമ്പത്തിക ഉത്തേജനവും ഫോക്സ് കോണിനും ടാറ്റയ്‌ക്കും നല്കുന്നുണ്ട്. കൂടുതല്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ചാലാണ് കുടുതല്‍ സാമ്പത്തികസൗജന്യങ്ങള്‍ നല്‍കുക. ഇതാണ് ആപ്പിള്‍ ഐഫോണ്‍ ഉല്‍പാദനത്തില്‍ വന്‍വഴിത്തിരിവുണ്ടാക്കിയത്. ഇന്ന് ചൈനയേക്കാള്‍ കൂടുതല്‍ ആപ്പിള്‍ ഐ ഫോണു‍കള്‍ മെയ് ഡ് ഇന്‍ ഇന്ത്യ ലേബലില്‍ ഇറങ്ങുന്നു, അതാണ് കൂടുതലായി അമേരിക്കക്കാര്‍ ഇന്ന് ഉപയോഗിക്കുന്നതും.

ആപ്പിള്‍ ഐ ഫോണ്‍ പോലൊരു വിശ്വോത്തര കമ്പനിയെ ഇന്ത്യയില്‍ ഉല്‍പാദനരംഗത്തേക്ക് എത്തിക്കാന്‍ കഴിഞ്ഞു എന്നത് മോദി സര്‍ക്കാരിന്റെ വലിയ നേട്ടമാണ്. അതിന് പിന്നാലെ ഇലോണ്‍ മസ്കിന്റെ ടെസ് ല കാറിനെയും എത്തിച്ചു. ടാറ്റയുടെ ബ്രിട്ടീഷ് ബ്രാന്‍റായ ജാഗ്വാര്‍ ലാന്‍റ് റോവറിനെയും മോദി ഇന്ത്യയില്‍ എത്തിച്ചിരുന്നു. ഇതില്‍ ആപ്പിള്‍ ഐ ഫോണിന്റെ കാര്യത്തില്‍ ചൈനയില്‍ നിന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും നിര്‍മ്മിച്ചെത്തുന്ന ഘടകഭാഗങ്ങള്‍ കൂട്ടിയിണക്കുകയാണ് ഇന്ത്യയിലെ ഫാക്ടറിയില്‍ നടക്കുന്നത്. പക്ഷെ എങ്കിലും ഇവിടെ മാനുഫാക്ചറിംഗിന്റെ ഭാഗമായ ക്വാളിറ്റി ചെക്കിംഗ് ഉള്‍പ്പെടെ സങ്കീര്‍ണ്ണായ ചില ഉല്‍പാദനപ്രക്രിയകള്‍ തന്നെ നടക്കുന്നു. ടാറ്റയും തായ് വാന്‍ കമ്പനിയായ ഫോക്സ് കോണുമാണ് ആപ്പിള്‍ ഐ ഫോണ്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്ത് നിര്‍മ്മിക്കുന്നത്. പക്ഷെ വെറുതെ ഘടകഭാഗങ്ങള്‍ കൂട്ടിവെച്ചാല്‍ അത് ഫോണ്‍ ആകില്ല. ഈ അസംബ്ലിങ്ങ് പോലും നിര്‍ണ്ണായകയമായ ഉത്തരവാദിത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രക്രിയയാണ്.

ഇന്ന് യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന മൂന്ന് ആപ്പിള്‍ ഐ ഫോണു‍കളില്‍ ഒന്ന് ഇന്ത്യയില്‍ നിന്നു ചെല്ലുന്ന ഫോണാണ്. അതിനര്‍ത്ഥം ഇക്കാര്യത്തിലെങ്കിലും ഇന്ത്യ ചൈനയെ പിന്തള്ളിക്കൊണ്ടിരിക്കുകയാണ് എന്നാണ്. തുടക്കത്തില്‍ പഴയ ഐ ഫോണ്‍ മോഡലുകള്‍ മാത്രമാണ് ഇന്ത്യയില്‍ നിര്‍മ്മിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഐഫോണിന്റെ പ്രൊ മോഡലുകള്‍ ഇന്ത്യ നിര്‍മ്മിച്ചുതുടങ്ങിയിരിക്കുന്നു. ഇത് മുന്നേറ്റം തന്നെയാണ്. ഈ സൂക്ഷമമായ മുന്നേറ്റത്തിന്റെ ചുവടുവെയ്‌പുകള്‍ തിരിച്ചറിയണമെങ്കില്‍ രാഷ്‌ട്രീയക്കാരനായാല്‍ പോരാ, സാങ്കേതികവിദ്യയില്‍ അല്‍പം സാക്ഷരത ആവശ്യമാണെന്നും ചില വായനക്കാര്‍ ദേഷ്യത്തോടെ പ്രതികരിക്കുന്നു.

40 വര്‍ഷം ഇന്ത്യ ഭരിച്ച രാഹുല്‍ ഗാന്ധിയുടെ പിതാവ്, അമ്മൂമ്മയായ ഇന്ദിരാഗാന്ധി, അപ്പൂപ്പനായ നെഹ്രു എന്നിവര്‍ ഇത്തരത്തില്‍ എന്ത് ചുവടുവെയ്‌പുകളാണ് നടത്തിയതെന്നും ചിലര്‍ ചോദിക്കുന്നു. ആപ്പിള്‍ ഐ ഫോണിന് ആവശ്യമായ എയര്‍പോഡുകള്‍ എന്ന ആക്സസറികള്‍ ഇന്ത്യ മാനുഫാക്ചര്‍ ചെയ്ത് തുടങ്ങിയിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി എന്നാണ് അറിയുക എന്നും ചോദ്യമുയരുന്നു.

ചൈനയ്‌ക്ക് വേണ്ടിയുള്ള ചാരപ്പണി ഇനിയും നിര്‍ത്താറായില്ലേ എന്നും ചോദിക്കുന്നുണ്ട് ചിലര്‍. ആപ്പിള്‍ ഐ ഫോണ്‍ ഉല്‍പാദനം ഇന്ത്യയില്‍ ആരംഭിച്ചത് ചൈനയ്‌ക്ക് വന്‍ സാമ്പത്തിക ആഘാതമായിരുന്നു. പഴയ മോഡലുകള്‍ ഉല്‍പാദിപ്പിക്കുന്നതില്‍ നിന്നും കൂടുതല്‍ പ്രൊഫഷണല്‍ മോഡലുകള്‍ ഉല്‍പാദിപ്പിച്ച് തുടങ്ങിയതോടെ ഇന്ത്യ ചൈനയ്‌ക്ക് കൂടുതല്‍ ആഘാതം ഏല്‍പിച്ചുകൊണ്ടിരുന്നു. ഇതോടെയാണ് ഇന്ത്യയില്‍ നടക്കുന്നത് അസംബ്ലിങ്ങ് മാത്രമാണെന്ന പരിഹാസവുമായി രാഹുല്‍ ഗാന്ധിയും കൂട്ടരും ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി രാഹുല്‍ ഗാന്ധി ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. സ്വന്തം മാതൃരാജ്യം പരിമിതികളുടെ വേദനകളില്‍ നിന്നും ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാവാന്‍ കുതിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു യുവരാഷ്‌ട്രീയനേതാവിന്റെ ഈ പരിഹാസം എന്നോര്‍ക്കണം.

Tags: I PhonetataApple I PhoneIndia Manufacturing hubApple I Phone proManufacturing in IndiaI Phone manufacturingmodiFoxconn
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

Kerala

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

India

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

India

ടാറ്റ, എല്‍ ആന്‍റ് ടി, ഭാരത് ഫോര്‍ജ്…ആരായിരിക്കും ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ പ്രാരംഭരൂപം നിര്‍മ്മിക്കുക? 2027 മാര്‍ച്ചില്‍ തീരുമാനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.