മുംബൈ: റീട്ടെയ് ല്‍ രംഗത്ത് നിക്ഷേപിക്കാവുന്ന മികച്ച ഓഹരിയായി മുകേഷ് അംബാനിയുടെ റിലയന്‍സെന്ന് ഓഹരി രംഗത്തെ നിക്ഷേപ സേവനകമ്പനികള്‍ നിര്‍ദേശിക്കുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തിലെ നാലാം സാമ്പത്തിക പാദമായ 2025 ജനവരി-മാര്‍ച്ച് കാലയളവില്‍ 19407 കോടി രൂപയുടെ അറ്റാദായമാണ് റിലയന്‍സ് നേടിയത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 2.4 ശതമാനത്തിന്റെ കുതിപ്പാണ് ലാഭത്തില്‍ ഉണ്ടായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇക്കുറി ഓഹരിയുടമകള്‍ക്ക് 5.50 രൂപ ലാഭവീതമാണ് ഓഹരിയൊന്നിന് നല്‍കുക.
2025 ജനവരി മുതല്‍ മാര്‍ച്ച് വരെ മാത്രം കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 2.6 ലക്ഷം കോടി രൂപയാണ്. 2024 ജനവരി മുതല്‍ മാര്‍ച്ച് വരെ ഇത് 2.4 ലക്ഷം കോടി മാത്രമായിരുന്നു. ഇതോടെ റിലയന്‍സിന്റെ ഓഹരി വില കഴിഞ്ഞ അഞ്ച് ദിവസമായി തുടര്‍ച്ചയായി ഉയരുകയാണ്. ഏപ്രില്‍ 28ന് വെറും 1331 രൂപ മാത്രമുണ്ടായിരുന്ന ഓഹരി വില മെയ് 2ന് 1422 രൂപയില്‍ എത്തി. ഒരു ഓഹരിയില്‍ 91 രൂപയുടെ കുതിപ്പാണ് ഉണ്ടായത്. റിലയന്‍സ് ഓഹരിയുടെ വിലയില്‍ 6.5 ശതമാനം കുതിപ്പാണുണ്ടായത്. 2025ല്‍ ജനവരി മുതല്‍ മെയ് വരെയുള്ള അഞ്ച് മാസങ്ങളില്‍ റിലയന്‍സ് ഓഹരിക്ക് 12 ശതമാനം കുതിപ്പാണ് ഉണ്ടായത്.
പുതിയ സാമ്പത്തിക വര്‍ഷമായ 2025-26ല്‍ റിലയന്‍സ് പുതിയ ഉയര്‍ച്ചകളിലേക്ക് കുതിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിശകലനം. ഇപ്പോഴത്തെ 1422 രൂപയില്‍ നിന്നും 2026 അവസാനത്തോടെ 1720 രൂപയിലേക്ക് റിലയന്‍സ് ഓഹരി കുതിക്കുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. വെറും ഒരു പെട്രോളിം കമ്പനി എന്ന നിലയില്‍ നിന്നും ഡിജിറ്റല്‍, ഉപഭോക്തൃ കമ്പനി എന്ന നിലയിലേക്കു കൂടി റിലയന്‍സ് ഉയര്‍ന്നു കഴിഞ്ഞുവെന്ന് അമേരിക്കന്‍ നിക്ഷേപബാങ്കായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ മായാങ്ക് മഹേശ്വരി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക