പാലക്കാട്: പുലിപ്പല്ല് മാല, കഞ്ചാവ് കേസുകളില്‍ കുടുങ്ങി വനം വകുപ്പിന്റെ കസ്റ്റഡിയിലായ റാപ്പര്‍ വേടന്റെ പാലക്കാട് എലപ്പുള്ളി ഫെസ്റ്റില്‍ നടത്താനിരുന്ന മെഗാ ഇവന്റ് സംഘാടക സമിതി മാറ്റി.മേയ് ഒന്നിന് നടത്താന്‍ തീരുമാനിച്ച പരിപാടി മാറ്റിയെന്ന് സംഘാടക സമിതി ചെയര്മാന് അറിയിച്ചു.
ഈ സാഹചര്യത്തില്‍ സിനിമാ താരങ്ങളെ പങ്കെടുപ്പിച്ച് മെഗാ ഷോ സംഘടിപ്പിക്കാനാണ് തീരുമാനം. വേടന്റെ പരിപാടിക്കായി ഇതിനോടകം ടിക്കറ്റ് വില്‍പ്പന നടത്തിയിരുന്നു. ഈ ടിക്കറ്റ് എടുത്തവര്‍ക്ക് വേണ്ടിയാണ് ചലച്ചിത്ര താരങ്ങളെ പങ്കെടുപ്പിച്ച് മെഗാ ഷോ സംഘടിപ്പിക്കുന്നത്.
പുലിപ്പല്ല് മാലയുമാലയുടെ ഉറവിടം അന്വേഷിക്കാന്‍ വേടനെ വനം വകുപ്പ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്.ശ്രീലങ്കന്‍ വംശജനായ വിദേശ പൗരനില്‍ നിന്ന് സമ്മാനമായി കിട്ടിയ പല്ല് പുലിപ്പല്ലായിരുന്നെന്ന് അറിയില്ലെന്നാണ് റാപ്പര്‍ വേടന് വനം വകുപ്പിനോടും കോടതിയോടും പറഞ്ഞത്. മൃഗവേട്ടയടക്കം ജാമ്യമില്ലാ കുറ്റങ്ങളാണ് വേടനെതിരെ വനം വകുപ്പ് ചുമത്തിയിരിക്കുന്നത്. ജാമ്യത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് വേടന്റെ പാലക്കാട്ടെ പരിപാടി ഒഴിവാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: