ന്യൂദല്‍ഹി: ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതിയില്‍ നിന്നും തമിഴ് നടന്‍ അജിത് കുമാര്‍ പത്മഭൂഷണ്‍ ഏറ്റുവാങ്ങുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു. ‘രാജാവിന് കിരീടം കിട്ടി’ എന്ന തലക്കെട്ടിലാണ് ഇതിന്റെ വീഡിയോ പലരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കുന്നത്.
King has been Crowned👑👑👑👑👑👑👑❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻 #PadmabhushanAjithKumar 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️❤️🙏🏻🙏🏻🙏🏻 pic.twitter.com/czJslPNwHp
— Adhik Ravichandran (@Adhikravi) April 28, 2025
രാഷ്‌ട്രപതി ഭവനിലെ ഗണതന്ത്ര മണ്ഡപത്തില്‍ തിങ്കളാഴ്ച നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കറും ഉള്‍പ്പെടെ എല്ലാവരും പങ്കെടുത്തിരുന്നു. പത്മഭൂഷണ്‍അജിത്കുമാര്‍ എന്ന ടാഗിലാണ് ഇതിന്റെ വീഡിയോ പ്രചരിക്കുന്നത്.
https://twitter.com/polimernews/status/1916841837953966250
അജിത് കുമാര്‍ കഴിഞ്ഞ ദിവസം കുടുംബസമേതം ദല്‍ഹിയില്‍ എത്തിയിരുന്നു. ബേബി ശാലിനിയും രണ്ട് മക്കളും ഒപ്പമുണ്ടായിരുന്നു. കറുത്ത കോട്ടും സ്യൂട്ടും ധരിച്ചാണ് അജിത് കുമാര്‍ എത്തിയത്. അജിത് കുമാര്‍ വേദിയിലേക്ക് കയറുമ്പോള്‍ നിറഞ്ഞ പുഞ്ചിരിയോടെ സദസ്സില്‍ ഭാര്യ ശാലിനി മക്കള്‍ക്കൊപ്പം എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: