ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമി വിദ്യാര്‍ത്ഥിവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന കലാപം (വലത്ത്) ഇടക്കാല സര്‍ക്കാരിന്റെ മേധാവി മുഹമ്മദ് യൂനസ് (ഇടത്ത്)
ധാക്ക: കലാപത്തിലൂടെ പ്രധാനമന്ത്രി ഷേഖ് ഹസീനയെ അട്ടിമറിച്ച് ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ നടന്ന കലാപം ആ രാജ്യത്തെ കഴിഞ്ഞ 36 വര്‍ഷത്തെ ഏറ്റവും മോശമായ സാമ്പത്തിക നിലവാരത്തില്‍ എത്തിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ ലോകബാങ്ക് റിപ്പോര്‍ട്ടിലേതാണ് ഈ ഞെട്ടിക്കുന്ന വിലയിരുത്തല്‍.
വസ്ത്രക്കയറ്റുമതി ഉള്‍പ്പെടെയുള്ള രംഗത്ത് ആഗോളതലത്തില്‍ തന്നെ കുതിച്ചുയരുകയായിരുന്ന ബംഗ്ലാദേശിനെ മതതീവ്രവാദചിന്തയുടെ പേരിലാണ് തകര്‍ത്തെറിഞ്ഞത്. കലാപം നടക്കുന്നതിന് തൊട്ടു മുന്‍പ് 2025 ജനുവരിയില്‍ ബംഗ്ലാദേശ് 4.1 ശതമാനം വളര്‍ച്ചാനിരക്ക് കൈവരിക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്നത്. പക്ഷെ ഇപ്പോള്‍ അത് വെറും 3.3 ശതമാനത്തില്‍ എത്തിനില്‍ക്കുകയാണ്.
പുതിയ സാമ്പത്തിക നിക്ഷേപമില്ല; ദാരിദ്ര്യവും വിലക്കയറ്റവും കൂടി
ബംഗ്ലാദേശില്‍ പുതിയ സാമ്പത്തിക നിക്ഷേപം വരുന്നില്ല. പണപ്പെരുപ്പമാകട്ടെ വര്‍ധിച്ചത് സ്വാഭാവികമായും വിലക്കയറ്റം കൂട്ടി. സാമ്പത്തിക രംഗത്ത് കടുത്ത അസ്ഥിരതയാണ്. രാഷ്‌ട്രീയ അസ്ഥിരതയും ശക്തമാണ്. ഷേഖ് ഹസീനയെ പുറത്താക്കിയ ശേഷം ഖാലിദ സിയ ഭരിയ്‌ക്കാനെത്തുമെന്ന് ജമാ അത്തെ ഇസ്ലാമി പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടന്നില്ല. ഇപ്പോഴത്തെ മുഹമ്മദ് യൂനസിന്റെ ഇടക്കാല ഭരണത്തില്‍ പട്ടാളത്തിന് താല്‍പര്യമില്ല. ഈ ഘടകങ്ങളെല്ലാം ചേര്‍ന്ന് ബംഗ്ലാദേശിനെ അടിതെറ്റിച്ചിരിക്കുകയാണ്.
ഷേഖ് ഹസീനയെ പുറത്താക്കിയ ശേഷം അധികാരത്തിലിരിക്കുന്ന ഇടക്കാല സര്‍ക്കാരിനെ ജമാ അത്തെ ഇസ്ലാമിയുടെ ഇഷ്ടപുത്രനായ മുഹമ്മദ് യൂനസ് ഭരിച്ചുതുടങ്ങിയ ശേഷം മിക്കവാറും ഗാര്‍മെന്‍റ് ഫാക്ടറികള്‍ അടച്ചുപൂട്ടി. യുഎസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ബംഗ്ലാദേശിനെ ബാധിച്ചു. മാത്രമല്ല, യുഎസ് ബംഗ്ലാദേശിന് മേല്‍ ഉയര്‍ന്ന ഇറക്കുമതി തീരുവ അടിച്ചേല്‍പിച്ചത് ബംഗ്ലാദേശില്‍ നിന്നുള്ള വസ്ത്രക്കയറ്റുമതിയെ ചെലവേറിയതാക്കുമെന്ന് കരുതുന്നു.
ഒരു വര്‍ഷം മുന്‍പ് വരെ 7.7 ശതമാനം പേര്‍ വരെയായിരുന്നു ദാരിദ്യരേഖയ്‌ക്ക് താഴെയെങ്കില്‍, ഇപ്പോള്‍ 9.3 ശതമാനം പേര്‍ വരെ ദാരിദ്ര്യരേഖയ്‌ക്ക് താഴെയായിരിക്കുന്നുവെന്നും ലോകബാങ്ക് പറയുന്നു. ഇവരുടെ ദിവസവരുമാനം രണ്ട് ഡോളര്‍ പോലുമില്ല.
ബംഗ്ലാദേശിന് അടിയായത് ഇന്ത്യയുമായി അകന്നത്
ബംഗ്ലാദേശിന് അടിയായത് ഇന്ത്യയുമായി ബന്ധം വേര്‍പ്പെടുത്തിയതാണെന്നും ലോകബാങ്ക് വിലയിരുത്തുന്നു. ഇന്ത്യയുമായുള്ള വ്യാപാരബന്ധം ബംഗ്ലാദേശിന് വലിയ മുന്നേറ്റമാണ് നല്‍കാറുണ്ടായിരുന്നതെന്നും ഷേഖ് ഹസീനയുടെ ഭരണകാലത്ത് ഇന്ത്യയുമായുള്ള വ്യാപാരബന്ധം ശക്തമായിരുന്നതെന്നും ലോകബാങ്ക് പറയുന്നു.
ഭക്ഷ്യവിലക്കയറ്റം 13 ശതമാനം കൂടി
ബംഗ്ലാദേശില്‍ ഭക്ഷ്യവിലക്കയറ്റം 13 ശതമാനം കൂടിയിരിക്കുകയാണ്. സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുന്നതിനാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. തല്‍ക്കാലം സാധനങ്ങള്‍ക്കുള്ള വാറ്റ് നാല് ശതമാനം കൂട്ടിയാണ് ഇതില്‍ നിന്നും പുറത്തുകടക്കാന്‍ ബംഗ്ലാദേശ് ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക