- പിജി ഇടിഎ വര്‍ഷത്തില്‍ 3 പ്രാവശ്യം; മറ്റ് രണ്ട് പരീക്ഷകള്‍ മേയ് 25, ജൂണ്‍ 15 ന്
- വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം, ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ www.pgeta.in ല്‍
- കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, കൊച്ചി/എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് നഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങള്പരീക്ഷയില് ഉയര്‍ന്ന വിജയികളായ 100 പേര്‍ക്ക് കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ സ്കോളര്‍ഷിപ്പുകള്‍
കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ മേയ് 4, 25, ജൂണ്‍ 15 തീയതികളില്‍ നടത്തുന്ന പോസ്റ്റ് ഗ്രാഡുവേറ്റ് എന്‍ട്രന്‍സ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (പിജിഇടിഎ 2025) വിജ്ഞാപനം, ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ എന്നിവ www.pgeta.in- ല്‍ ലഭ്യമാണ്. മേയ് 4 ന് ദേശീയതലത്തില്‍ നടത്തുന്ന പരീക്ഷയില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈനില്‍ ഏപ്രില്‍ 29 വരെ രജിസ്റ്റര്‍ ചെയ്യാം. പിജിഇടിഎ-2025 സ്കോറിന് 2 വര്‍ഷത്തെ പ്രാബല്യമുണ്ടാകും.
വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യമാണ് പരീക്ഷ നടത്തുക. മറ്റ് രണ്ട് പരീക്ഷകള്‍ മേയ് 25 നും ജൂണ്‍ 15 നും മേയ് 25 ലെ പരീക്ഷക്ക് 19 വരെയും ജൂണ്‍ 15 ലെ പരീക്ഷക്ക് ജൂണ്‍ 9 വരെയും ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
യോഗ്യത: ആര്‍ക്കിടെക്ചര്‍ ബിരുദക്കാര്‍ക്കും അവസാനവര്‍ഷ ബിആര്‍ക് വിദ്യാര്‍ത്ഥികള്‍ക്കും കമ്പ്യൂട്ടര്‍ അധിഷ്ഠിത ‘പിജിഇടിഎ 2025’ ല്‍ പങ്കെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാം. പ്രായപരിധിയില്ല.
അപേക്ഷാ ഫീസ്- ജനറല്‍/ഒബിസി നോണ്‍ ക്രീമിലെയര്‍ 1750 രൂപ. എസ്സി/എസ്ടി/ഇഡബ്ല്യുഎസ്/പിഡബ്ല്യുഡി- 1250 രൂപ. ട്രാന്സ്ജന്ഡര് 1000 രൂപ. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് മുഖാന്തിരം ഫീസ് അടയ്ക്കാം. രജിസ്ട്രേഷനുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലുണ്ട്. അപേക്ഷയുടെ കണ്ഫര്മേഷന് പേജിന്റെ പ്രിന്റൗട്ട് എടുത്ത് റഫറന്‍സിനായി സൂക്ഷിക്കണം.
പരീക്ഷ: ആദ്യപരീക്ഷ മേയ് 4 രാവിലെ 10-12 വരെയാണ്. നാലു മോഡ്യൂളുകള്‍ അടങ്ങിയ പരീക്ഷയില്‍ മോഡ്യൂള്‍ ഒന്നില്‍ ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്‍ (64 ചോദ്യങ്ങള്‍), മോഡ്യൂള്‍ 2 ല്‍ ബില്‍ഡിങ് സയന്‍സസ് ആന്റ് അപ്ലൈഡ് എന്‍ജിനീയറിങ് (14 ചോദ്യങ്ങള്‍), മോഡ്യൂള്‍ 3 ല്‍ പ്രൊഫഷണല്‍ ഇലക്ടീവ്സ് (6 ചോദ്യങ്ങള്‍), മോഡ്യൂള്‍ 4 ല്‍ പ്രൊഫഷണല്‍ എബിലിറ്റി ആന്റ്സ്കില് എന്‍ഹാന്‍സ്മെന്റ് കോഴ്സുകള്‍ (16 ചോദ്യങ്ങള്‍) എന്നിവ ഉള്‍പ്പെടുത്തിയിരിക്കും. പരീക്ഷാ ഘടനയും സിലബസും ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലുണ്ട്. കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, കൊച്ചി/എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് നഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. പരീക്ഷാഫലം മേയ് 6 ന് പ്രസിദ്ധപ്പെടുത്തും.
കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും www.pgeta.in, www.coa.gov.in- എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. പിജിഇടിഎ-2025 യോഗ്യത നേടുന്നവര്‍ക്ക് രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങള്‍/വാഴ്സിറ്റികൡലും മറ്റും എംആര്‍ക് പ്രവേശനത്തിന് അര്‍ഹതയുണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: