തിരുവനന്തപുരം: സംസ്ഥാനത്ത് ഐടി പാര്‍ക്കുകളില്‍ മദ്യം വില്ക്കാന് അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവ്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഐടി പാര്‍ക്കുകള്‍ക്കും സ്വകാര്യ ഐടി പാര്‍ക്കുകള്‍ക്കും ലൈസന്‍സിന് അപേക്ഷിക്കാം. പുറത്തുനിന്നുള്ള ആര്‍ക്കും മദ്യം വില്‍ക്കരുതെന്നതാണ് ചട്ടം. ഗുണമേന്മയില്ലാത്ത മദ്യം വില്‍ക്കരുതെന്നും നിഷ്കര്‍ഷയുണ്ട്.
ഐടി കമ്പനികളിലെ ഔദ്യോഗിക സന്ദര്‍ശകര്‍ക്കും അതിഥികള്‍ക്കും മദ്യം വില്‍ക്കാം.ഒരു സ്ഥാപനത്തിന് ഒരു ലൈസന്‍സ് മാത്രമേ നല്‍കൂ. വാര്‍ഷിക ലൈസന്‍സ് ഫീസ് 10 ലക്ഷം രൂപ. ലൈസന്‍സ് ലഭിക്കുന്ന കമ്പനികള്‍ എഫ്എല്‍ 9 ലൈസന്‍സുള്ളവരില്‍ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാവൂ. ഒന്നാം തീയതിയും സര്‍ക്കാര്‍ നിശ്ചയിച്ച മറ്റ് ഡ്രൈഡേകളിലും മദ്യം നല്‍കാനാകില്ല. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കാം.
നിരവധി സ്ഥാപനങ്ങളുണ്ടെങ്കിലും ഒരു ലൈസന്‍സ് മാത്രമേ നല്‍കൂ. കമ്പനികളോട് ചേര്‍ന്നാകും മദ്യശാലകളെങ്കിലും ഓഫീസുകളുമായി ബന്ധമുണ്ടാകില്ല. ഇവിടേക്ക് പ്രത്യേക വഴി വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: