Kerala

മുതലപ്പൊഴിയില്‍ പൊഴി മുറിച്ചു, അഞ്ചുതെങ്ങ് കായലില്‍ നിന്നും വെള്ളം കടലിലേക്ക് ഒഴുകുന്നു

പൊഴി അടഞ്ഞതോടെ സമീപ പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായിരുന്നു

Published by

തിരുവനന്തപുരം:ഏറെ ദിവസങ്ങളായി മണ്ണ് നിറഞ്ഞ് അടഞ്ഞിരുന്ന മുതലപ്പൊഴിയില്‍ പൊഴി മുറിക്കല്‍ പൂര്‍ത്തിയായി.

ഇതോടെ അഞ്ചുതെങ്ങ് കായലില്‍ നിന്നും വെള്ളം കടലിലേക്ക് ശക്തിയായി ഒഴുകിത്തുടങ്ങി.പൊഴി അടഞ്ഞതോടെ സമീപ പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായിരുന്നു.

പൊഴി മുറിഞ്ഞതോടെ രണ്ട് ദിവസത്തിനകം വെള്ളം ഇറങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. 130 മീറ്റര്‍ നീളത്തില്‍ അടിഞ്ഞ മണല്‍തിട്ടയായിരുന്നു മുതലപ്പൊഴിയിലെ പ്രതിസന്ധി. ഇതില്‍ 115 മീറ്റര്‍ മണ്ണ് നീക്കം ഇന്നലെയോടെ നടത്തി. ബാക്കി 15 മീറ്റര്‍ഭാഗത്തെ മണ്ണ് വെളളിയാഴ്ച ഉച്ചയോടെ നീക്കിയതോടെയാണ് വെള്ളം കടലിലേക്ക് ഒഴുകാന്‍ തുടങ്ങിയത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by