Categories: Kerala

സാമൂഹ്യ മാധ്യമത്തിലൂടെ മോശം പരാമര്‍ശം: ആറാട്ടണ്ണനെതിരെ പരാതി നല്‍കി നടി ഉഷ ഹസീന

സന്തോഷ് വര്‍ക്കിയുടെ നിരന്തരമുള്ള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്

Published by

ആലപ്പുഴ: സാമൂഹ്യ മാധ്യമത്തിലൂടെ സിനിമ നടിമാര്‍ക്കെതിരായി നടത്തിയ പരാമര്‍ശത്തില്‍ സന്തോഷ് വര്‍ക്കിയെന്ന ആറാട്ടണ്ണനെതിരെ പരാതി. നടി ഉഷ ഹസീനയാണ് ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.

സന്തോഷ് വര്‍ക്കിയുടെ നിരന്തരമുള്ള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്.തന്നെ ഇത് വ്യക്തിപരമായി വേദനിപ്പിച്ചുവെന്നും ഉഷ ഹസീന പരാതി നല്‍കി.

അതിനിടെ നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്ക് ഒരവസരം കൂടി നല്‍കാനുളള ഫെഫ്കയുടെ തീരുമാനത്തിനെതിരെ ഫിലിം ചേംബര്‍ രംഗത്തു വന്നു.എന്നാല്‍ താന്‍ പറഞ്ഞത് ഫിലിം ചേംബര്‍ തെറ്റിദ്ധരിച്ചതാണെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക