Friday, May 16, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദുഷ്ടമനസ്സ്…പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ തുര്‍ക്കിയില്‍ തുറന്ന് ചിരിച്ച് പാക് പ്രധാനമന്ത്രി; കശ്മീരില്‍ തുര്‍ക്കി നല്‍കുന്ന പിന്തുണയെ ശ്ലാഘിച്ചു

കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി ഉള്‍പ്പെടെയുള്ള മുസ്ലിംരാഷ്‌ട്രങ്ങള്‍ പാകിസ്ഥാന് പിന്തുണ നല്‍കിയോ എന്ന സംശയം ബലപ്പെടുന്നു. കശ്മീരിലെ പഹല്‍ഗാമില്‍ 26 ഇന്ത്യക്കാരെ തീവ്രവാദികള്‍ വെടിവെച്ച് കൊന്ന ദിവസം പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാരയില്‍ ആയിരുന്നു. അവിടെ തുര്‍ക്കി പ്രസിഡന്‍റ് റെസപ് തയ്യിബ് എര്‍ദോഗാനുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് എത്തിയതാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി.

Janmabhumi Online by Janmabhumi Online
Apr 23, 2025, 06:42 pm IST
in India
തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനൊപ്പം പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പഹല്‍ഗാമില്‍ 26 പേരെ വെടിവെച്ച് കൊന്ന തീവ്രവാദആക്രമണത്തിന് പിന്നാലെയായിരുന്നു തുറന്ന ചിരിയോടെ പാക് പ്രധാനമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത്.

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനൊപ്പം പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പഹല്‍ഗാമില്‍ 26 പേരെ വെടിവെച്ച് കൊന്ന തീവ്രവാദആക്രമണത്തിന് പിന്നാലെയായിരുന്നു തുറന്ന ചിരിയോടെ പാക് പ്രധാനമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത്.

FacebookTwitterWhatsAppTelegramLinkedinEmail

ഇസ്ലാമബാദ്: കശ്മീരിലെ പഹല്‍ഗാമില്‍ ചോരപ്പാടുകള്‍ വീഴ്‌ത്തിയതിന്റെ ചൂടാറും മുന്‍പേ തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനൊപ്പം കശ്മീര്‍ വിഷയം ഉയര്‍ത്തി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ദുഷ്ടമനസ്സുള്ള ഒരു നേതാവിന് മാത്രം ചെയ്യാന്‍ കഴിയുന്ന ക്രൂരതയാണ് ഷെഹ്ബാസ് ഷെരീഫ് ചെയ്തത്.

കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി കൂടെയുണ്ടെന്ന പ്രസ്താവന ഇന്ത്യയ്‌ക്കെതിരായ ഭീഷണി

കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി ഉള്‍പ്പെടെയുള്ള മുസ്ലിംരാഷ്‌ട്രങ്ങള്‍ പാകിസ്ഥാന് പിന്തുണ നല്‍കിയോ എന്ന സംശയം തോന്നിക്കുന്ന തരത്തിലായിരുന്നു ഈ വാര്‍ത്താസമ്മേളനം നടന്ന സമയവും അതില്‍ ഉയര്‍ത്തിയ വിഷയവും. കശ്മീരിലെ പഹല്‍ഗാമില്‍ 26 ഇന്ത്യക്കാരെ തീവ്രവാദികള്‍ വെടിവെച്ച് കൊന്നതിനെ അപലപിക്കുക പോലും ചെയ്യാതിരുന്ന പാക് പ്രധാനമന്ത്രി പക്ഷെ ഗാസയില്‍ ആളുകള്‍ കൊല്ലപ്പെട്ടതില്‍ പാക് പ്രധാനമന്ത്രി കണ്ണീരൊഴുക്കുകയും ചെയ്തു. എന്ന് മാത്രമല്ല, കശ്മീര്‍ വിഷയത്തില്‍ എര്‍ദോഗാന്‍ നല്‍കുന്ന ഉറച്ച പിന്തുണയെ അഭിനന്ദിക്കാനും ഷെബാസ് ഷെരീഫ് മറന്നില്ല. മാത്രമല്ല, ഇന്ത്യയ്‌ക്ക് നേരെയുള്ള പരോക്ഷമായ ഒരു ഭീഷണി കൂടിയാണ് ഇതിലൂടെ ഷെഹ്ബാസ് ഷെരീഫ് ഉദ്ദേശിച്ചതെന്ന് കരുതപ്പെടുന്നു. കശ്മീര്‍ വിഷയത്തില്‍ തങ്ങളുടെ നേര്‍ക്ക് വന്നാല്‍ തുര്‍ക്കി ഉള്‍പ്പെടെയുള്ളവര്‍ കൂടെയുണ്ട് എന്ന ഭീഷണികൂടിയാണ് പാക് പ്രധാനമന്ത്രി മുഴക്കിയത്. കശ്മീരിലെ പഹല്‍ഗാമില്‍ ഇത്രയും വലിയ തീവ്രവാദ ആക്രമണം നടന്നതിന് പിന്നാലെ പാക് പ്രധാനമന്ത്രിയ്‌ക്കൊപ്പം വാര്‍ത്താസമ്മേളം നടത്താനെത്തുകയും അവിടെ കശ്മീര്‍ വിഷയം പാക് പ്രധാനമന്ത്രി ഉയര്‍ത്തിയപ്പോള്‍ ആസ്വദിക്കുകയും ചെയ്ത തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനും ഇതിന് പിന്നില്‍ ഒളിച്ചുകളിക്കുകയാണോ എന്ന് സംശയിക്കുന്നു.

തുര്‍ക്കി പ്രസിഡന്‍റ് റെസപ് തയ്യിബ് എര്‍ദോഗാനുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് എത്തിയ  പാകിസ്ഥാന്‍ പ്രധാനമന്ത്രി തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാരയില്‍ എര്‍ദോഗാനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കശ്മീര്‍ വിഷയം ഉയര്‍ത്തിയത്. അപ്പോള്‍ പഹല്‍ഗാമില്‍ ആക്രമണം നടന്നിട്ട് ഏതാനും മണിക്കൂറുകള്‍ മാത്രം കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ക്രൂരമായ മനസ്സാണ് ഈ വാര്‍ത്താസമ്മേളനത്തില്‍ പ്രതിഫലിച്ചത്.

കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഉറച്ച പിന്തുണ നല്‍കുന്ന തുര്‍ക്കിയെ പാക് പ്രധാനമന്ത്രി അഭിനന്ദിക്കുമ്പോള്‍ പഹല്‍ഗാമില്‍ തീവ്രവാദികള്‍ 26 പേരെ ദ റെസിസ്റ്റന്‍റ് ഫ്രണ്ട് എന്ന സംഘടനയിലെ തീവ്രവാദികള്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. മതം ചോദിച്ച് മുസ്ലിങ്ങളല്ലെന്ന് ഉറപ്പുവരുത്തിയവരെയാണ് വധിച്ചത്. മാത്രമല്ല, കശ്മീരിന് പുറത്ത് നിന്നും കശ്മീര്‍ സന്ദര്‍ശനത്തിന് എത്തിയവരെയോ കശ്മീരില്‍ സ്ഥിരതാമസമാക്കിയ പുറം സംസ്ഥാനക്കാരെയോ ആണ് തീവ്രവാദികള്‍ വധിച്ചത്. അങ്ങിനെ തെരഞ്ഞ് പിടിച്ച് വധിക്കണമെങ്കില്‍ തീവ്രവാദികള്‍ക്ക് പ്രാദേശികമായ പിന്തുണ കിട്ടിക്കാണമെന്നും പറയപ്പെടുന്നു.

പാകിസ്ഥാന്‍ തന്നെ ഏര്‍പ്പെടുത്തിയ തീവ്രവാദികള്‍ കശ്മീരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കശ്മീരിനായി അന്താരാഷ്‌ട്ര പിന്തുണ തേടുകയായിരുന്നു പാക് പ്രധാനമന്ത്രി എന്ന് വ്യക്തമാവുകയാണ്. കശ്മീരില്‍ ആക്രമണം കഴിഞ്ഞ് അതിന്റെ ചൂടാറും മുന്‍പാണ് പാക് പ്രധാനമന്ത്രി തുര്‍ക്കി പ്രസിഡന്‍റുമായി ചേര്‍ന്ന് അങ്കാരയില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ഈ വാര്‍ത്താസമ്മേളനത്തില്‍ കശ്മീര്‍ വിഷയത്തില്‍ ഉറച്ച പിന്തുണ നല്‍കിയതിന് തുര്‍ക്കി പ്രസിഡന്‍റിനെ അഭിനന്ദിക്കുകയും ചെയ്യുമ്പോള്‍ എന്താണ് ഇതിനര്‍ത്ഥം? ഐഎസ് ഐ എന്ന പാകിസ്ഥാന്റെ രഹസ്യസംഘടനയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘടനയായ ലഷ്കറിന്റെ നിഴലായ സംഘടനയാണ് കശ്മീരില്‍ ആക്രമണം നടത്തി 26 പേരെ വധിച്ചത്. ഇതോടെ മറ്റ് മുസ്ലിം രാഷ്‌ട്രങ്ങള്‍ക്കും കശ്മീരിലെ ആക്രമണത്തില്‍ പങ്കുണ്ടോ എന്ന് സംശയിക്കുന്നു.

പഹല്‍ഗാമില്‍ നടന്ന ആക്രമണത്തിന് തീവ്രവാദികള്‍ ഉപയോഗിച്ചത് പാകിസ്ഥാന്‍ സേന ഉപയോഗിക്കുന്ന തരം തോക്കുകളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പാക് സൈന്യത്തിന്റെ പരിശീലനം ഈ തീവ്രവാദികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തം. കശ്മീരില്‍ 26 പേരെ വെടിവെച്ച് കൊലപ്പെടുത്തിയ ക്രൂരമായ ആക്രമണത്തെക്കുറിച്ച് ഒരക്ഷരം പോലും പറയാതെ കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി നല‍്കുന്ന ഉറച്ച പിന്തുണയെ പുകഴ്‌ത്തി സംസാരിക്കണമെങ്കില്‍ ഷെഹ്ബാസ് ഷെരീഫിന്റെ ദുഷ്ടലാക്ക് വ്യക്തമാണ്.

 

 

Tags: #Pahalgamattack#PakPrimeMinister #PakPM#Pahalgam. #PahalgamterroristattackTurkeyJammuKashmir#ShehbazSharifErdogan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ അയച്ച തുര്‍ക്കിയുടെ ഡ്രോണ്‍ ആയ സോംഗാര്‍ (ഇടത്ത്)
Kerala

ഇന്ത്യയ്‌ക്കെതിരെ ഡ്രോണാക്രമണം നടത്തിയ തുര്‍ക്കിക്ക് പിണറായി സര്‍ക്കാര്‍ പത്ത് കോടി നല്‍കിയത് എന്തിന്?

India

തുര്‍ക്കിക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണം: സ്വദേശി ജാഗരണ്‍ മഞ്ച്

India

പാകിസ്ഥാന് പിന്തുണ: ഭാരതീയര്‍ യാത്ര ഉപേക്ഷിക്കുന്നു; തുര്‍ക്കിക്കും അസര്‍ബൈജാനും 6000 കോടിയോളം നഷ്ടം

India

ഇന്ത്യക്കാരുടെ ബഹിഷ്ക്കരണം ; തുർക്കിയ്‌ക്കും , അസർബൈജാനും നഷ്ടം 4000 കോടി : തുർക്കി പൗരന്മാർക്ക് താമസ സൗകര്യം നൽകില്ലെന്ന് ഗോവയിലെ ഹോട്ടൽ ഉടമകൾ

India

കള്ളത്തരം പ്രചരിപ്പിക്കുന്നു; ചൈനീസ് മുഖപത്രമായ ഗ്ലോബൽ ടൈംസിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ നിരോധിച്ചു ; തുർക്കിയുടെ ടിആർടി വേൾഡിന്റെ അക്കൗണ്ടും പൂട്ടി

പുതിയ വാര്‍ത്തകള്‍

വീടുവിട്ട് പോയ 15കാരനെയും സുഹൃത്തുക്കളെയും കണ്ടെത്തി

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച അഡ്വ. ബെയ്ലിന്‍ ദാസ് സുഹൃത്തുക്കളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു

മേയ് 20ന് നടത്താനിരുന്ന ദേശീയ പണിമുടക്ക് മാറ്റി

വനം വകുപ്പ് സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചവര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസിനെ സമീപിച്ചു

ബലൂചി സ്വാതന്ത്ര്യസമരക്കാരുടെ നേതാവായ മീര്‍ യാര്‍ ബലൂച് (വലത്ത്) ബലൂചിസ്ഥാന്‍ പതാക (ഇടത്ത്)

പാകിസ്ഥാന്‍ നേതാക്കള്‍ക്ക് തലവേദന; ബലൂചിസ്ഥാനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ച് ബലൂച് നേതാക്കള്‍; പതാകയും ദേശീയഗാനവും തയ്യാര്‍

സര്‍ക്കാരിന്റെ നാലാം വാര്‍ഷികം; എന്റെ കേരളം’ പ്രദര്‍ശനവിപണന മേള കനകക്കുന്നില്‍ ഈ മാസം 17 മുതല്‍ 23 വരെ, ഒരുങ്ങുന്നത് പടുകൂറ്റന്‍ പവലിയന്‍

പന്ത്രണ്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

തുർക്കി ‌കമ്പനിയുടെ സുരക്ഷാ അനുമതി റദ്ദാക്കി മോദി സർക്കാർ ; ഓപ്പറേഷൻ സിന്ദൂറിനു ശേഷം തുർക്കിക്കെതിരെ നടത്തുന്ന ആദ്യ പരസ്യ നീക്കം

കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാന്‍ ദൗത്യം തുടങ്ങി

ആകാശ്, ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മിക്കുന്ന ഭാരത് ഡൈനാമിക്സിന്റെയും ഭാരത് ഇലക്ട്രോണിക്സിന്റെയും ഓഹരിവാങ്ങിയവര്‍ അഞ്ച് ദിവസത്തില്‍ കോടിപതികളായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies