പത്തനംതിട്ട : പാര്‍ട്ടിയില്‍ ജാതി അധിക്ഷേപത്തിനിരയായെന്ന് പരാതി ഉന്നയിച്ച സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസ് ജീവനക്കാരി രമ്യ ബാലനെ ഓഫീസ് ജോലിയില്‍ നിന്ന് മാറ്റി. സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ചുമതലയില്‍ നിന്നാണ് നീക്കിയത്. സിപിഎം നിരണം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു രമ്യ ബാലന്‍.
ബാലസംഘം ക്യാമ്പിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് ജോലിയില്‍ നിന്ന് ഒഴിവാക്കിയതായി സിപിഎം ഏരിയ സെക്രട്ടറി ബിനില്‍കുമാര്‍ രമ്യയെ അറിയിച്ചത്. മഹിളാ അസോസിയേഷന്‍ നേതാവ് ഹൈമ എസ് പിള്ളക്കെതിരെയാണ് രമ്യ പാര്‍ട്ടിക്ക് ജാതി അധിക്ഷേപ പരാതി നല്‍കിയത്. പരാതി സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് ഒത്തുതീര്‍പ്പ് ആക്കിയിരുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് രമ്യയ്‌ക്കെതിരെ സിപിഎം പ്രാദേശിക വനിതാ നേതാവ് ജാതി അധിക്ഷേപം നടത്തിയത്. മഹിളാ അസോസിയേഷന്‍ ഫ്രാക്ഷന്‍ യോഗം കഴിഞ്ഞ് മഹിളാ അസോസിയേഷന്‍ ഏരിയ പ്രസിഡന്റ് ഹൈമ എസ് പിള്ളയും രമ്യയും തമ്മില്‍ ഏരിയ കമ്മിറ്റി ഓഫിസില്‍ വച്ച് വാക്കുതര്‍ക്കം നടന്നു. ഇതിനിടെയാണ് തനിക്കെതിരെ ഹൈമ എസ് പിള്ള ജാതി സൂചിപ്പിച്ചുള്ള അധിക്ഷേപ പരാമര്‍ശം നടത്തിയെന്നായിരുന്നു രമ്യയുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: