മുംബൈ: സുരക്ഷയ്‌ക്കും കംഫര്‍ട്ടിനും ആധുനിക സാങ്കേതിക വിദ്യയ്‌ക്കും പ്രാധാന്യം നല്‍കുന്ന ഫോക്സ് വാഗന്റെ ടിഗ്വാന്‍ ആര്‍-ലൈന്‍ സ്വന്തമാക്കാന്‍ ഇന്ത്യയില്‍ ബുക്കിംഗ് തുടങ്ങി. ഈ എസ് യുവിയുടെ എക്സ് ഷോറൂം വില 45 മുതല്‍ 50 ലക്ഷം വരെ ആകുമെന്ന് കരുതുന്നു.
വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ഭാഗങ്ങള്‍ ഇന്ത്യയില്‍ പൂര്‍ണ്ണമായും കൂട്ടിയിണക്കുന്നതിനാല്‍ ഒരു കംപ്ലീറ്റ് ലി ബില്‍റ്റ് യൂണിറ്റ് (സിബിയു) എന്ന നിലയ്‌ക്കാണ് ഈ എസ് യു വി എത്തുന്നത്. സ്പോര്‍ട്സ് കംഫര്‍ട്ട് സീറ്റുകള്‍, ഉയര്‍ന്ന ഗുണനിലവാരമുള്ള വസ്തുക്കള്‍, ഡാഷ് ബോര്‍ഡില്‍ ആര്‍ എന്ന അക്ഷരത്തില്‍ കൊത്തിവെച്ച ബ്രാന്‍ഡ് നാമം എന്നിവ ടിഗ്വാന്‍ ആര്‍ ലൈനിന്റെ പ്രത്യേകതയാണ്. ഈ എസ് യുവിയുടെ ഉള്ളിലെ പ്രകാശവും സ്പേസും ആകര്‍ഷകമാക്കാന്‍ പനോരമിക് സണ്‍റൂഫ് ഉണ്ട്. 10.25 ഇഞ്ചിന്റെ കസ്റ്റമൈസ് ഡ് ഇന്‍സ്ട്രുമെന്‍റ് ക്ലസ്റ്റര്‍ ഉണ്ട്. സിനിമയും മറ്റും ആസ്വദിക്കാന്‍ 15 ഇഞ്ചിന്റെ ഇന്‍ഫൊടെയിന്‍മെന്‍റ് ഡിസ്പ്ലേ ഉണ്ട്. ഐഡിഎ വോയ്സ് അസിസ്റ്റന്‍റ്, വോയ്സ് എന്‍ഹാന്‍സര്‍ എന്നിവയും ലഭ്യമാണ്. മൂന്ന് തരത്തില്‍ താപനില ഉള്‍പ്പെടെയുള്ള അന്തരീക്ഷ സാഹചര്യം നിയന്ത്രിക്കാവുന്ന ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം ആകര്‍ഷകമാണ്.
മുന്നിലെയും പിന്നിലെയും ബംപറില്‍ സ്പോര്‍ട്സ് ഡിസൈന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. റൂഫ് റെയിലുകള്‍ സില്‍വര്‍ ആനൊഡൈസ്ഡ് ആണ്. രണ്ട് സ്മാര്ട്ട് ഫോണുകള്‍ വയര്‍ലെസ് ആയി ചാര്‍ജ്ജ് ചെയ്യാം. ഓഡിയോ സിസ്റ്റത്തിന് ഏട്ട് സ്പീക്കറുകള്‍ ആണ് ഉള്ളത്. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോ സപ്പോര്‍ട്ടും ഉണ്ട്.
സ്ട്രോങ് എഞ്ചിന്‍
രണ്ട് ലിറ്ററിന്റെ ടിഎസ് ഐ ഇവിഒ പെട്രോള്‍ എഞ്ചിനാണ്. ഈ എസ് യുവിയെ കരുത്തനാക്കുന്നത്. 320 എന്‍എം ആണ് എസ് യുവിയുടെ ടോര്‍ക്. എഞ്ചിനൊപ്പം ഏഴ് സ്പീഡുകള്‍ തെരഞ്ഞെടുക്കാവുന്ന ഡിഎസ് ജി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഉണ്ട്.
സുരക്ഷയ്‌ക്ക് ഒമ്പത് എയര്‍ബാഗുകള്‍
സുരക്ഷയ്‌ക്ക് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട് ഈ എസ് യുവി. അതിനാല്‍ ഒമ്പത് എയര്‍ ബാഗുകളാണ് ഉള്ളത്. ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്‍റ് കണ്‍ട്രോള്‍, മുന്‍പിലും പിന്നിലും ഡിസ് ക് ബ്രേക്കുകള്‍ എന്നിവ സവിശേഷതകളാണ്. ഒരു ടയര്‍ പ്രഷര്‍ നിരീക്ഷണ സംവിധാനവും ഒരുക്കിയിട്ടുണ്ട്. യൂറോ എന്‍ കാപ് ഈ എസ് യുവിക്ക് അഞ്ച് സ്റ്റാറിന്റെ ഗുണനിലവാരമാണ് നല്‍കിയിരിക്കുന്നത്.
കംഫര്‍ട്ടിന് ആധുനിക ഷാസികള്‍
ഇന്ത്യയിലെ റോഡുകളിലെ യാത്ര സുഗമമാക്കാന്‍ ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യയാണ് ഷാസിയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫോക്സ് വാഗന്റെ ഏറ്റവും ആധുനികമായ ഡൈനാമിക് ഷാസി കണ്‍ട്രോള്‍ പ്രോ (ഡിസിസി) ആണ് ഈ എസ് യുവില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്കുകളും അഡാപ്റ്റീവ് ഡാംപേഴ്സും ഡ്രൈവിങ്ങിന് കൂടുതല്‍ സ്ഥിരതയും മാറുന്ന റോഡ് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പരമാവധി കംഫര്‍ട്ടും നല്‍കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: