അമൃത്സർ : പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ നടത്താൻ ഇരുന്ന ഒരു വലിയ ആക്രമണ പദ്ധതി പരാജയപ്പെടുത്തി പഞ്ചാബിലെ ജലന്ധർ കൗണ്ടർ ഇന്റലിജൻസ് സംഘം. പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് ശനിയാഴ്ചയാണ് ഈ വിവരം പങ്കുവെച്ചത്.
ജലന്ധറിൽ നിന്ന് ഐഎസ്‌ഐയുമായി ബന്ധപ്പെട്ട തീവ്രവാദ ഘടകത്തിലെ ആകെ നാല് തീവ്രവാദികളെയും പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ നിർദ്ദേശപ്രകാരം നിരോധിത പ്രവർത്തനങ്ങൾ നടത്തിയിരുന്നവരാണ് പിടിയിലായത്.
ജതീന്ദർ സിംഗ് ഹണി, കപൂർത്തല സ്വദേശി ജഗ്ജിത് സിംഗ് ജഗ്ഗ, ഹോഷിയാർപൂർ സ്വദേശി ഹർപ്രീത് സിംഗ്, ജഗ്രൂപ് സിംഗ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ തുടർച്ചയായി ചോദ്യം ചെയ്തുവരികയാണ്.
പ്രതികളിൽ നിന്ന് 2 ആർപിജികൾ (ഒരു ലോഞ്ചർ ഉൾപ്പെടെ), 2 ഐഇഡികൾ (ഓരോന്നും 2.5 കിലോ), ഡിറ്റണേറ്ററുകളുള്ള 2 ഹാൻഡ് ഗ്രനേഡുകൾ, റിമോട്ട് കൺട്രോളുള്ള 2 കിലോ ആർഡിഎക്സ്, 5 പിസ്റ്റളുകൾ (ബെറെറ്റ, ഗ്ലോക്ക്), 6 മാഗസിനുകൾ, 44 ലൈവ് കാട്രിഡ്ജുകൾ, ഒരു വയർലെസ് സെറ്റ്, മൂന്ന് വാഹനങ്ങൾ എന്നിവയും പോലീസ് കണ്ടെടുത്തു.
നിരവധി പോലീസ് സ്റ്റേഷനുകളെയും ആളുകളെയും ലക്ഷ്യം വച്ചുള്ള കൊലപാതകങ്ങൾ നടത്താൻ അറസ്റ്റിലായ തീവ്രവാദികൾ പദ്ധതിയിട്ടിരുന്നു. അതേ സമയം നേരത്തെ ബടാലയിൽ നിന്ന് 9 തീവ്രവാദികളെയും പോലീസ് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: