കൊച്ചി: മെത്താഫിറ്റമിനും കഞ്ചാവും ഉപയോഗിക്കുമെന്ന് പൊലീസിനോട് സമ്മതിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ.ചോദ്യം ചെയ്യലിലാണ് നടന്‍ ഇക്കാര്യം സമ്മതിച്ചത്.
ആലപ്പുഴയില്‍ അറസ്റ്റിലായ ലഹരി കച്ചവടക്കാരി തസ്ലിമയുമായി ബന്ധമുണ്ടെന്നും ഷൈന്‍ ടോം ചാക്കോ സമ്മതിച്ചു. കഴിഞ്ഞ വര്‍ഷം പിതാവ് തന്നെ 12 ദിവസം ഡീ അഡിക്ഷന്‍ സെന്ററിലാക്കിയിരുന്നുവെന്ന് നടന്‍ പറഞ്ഞു. കൂത്താട്ടുകുളത്തെ ലഹരിമുക്ത കേന്ദ്രത്തില്‍ 12 ദിവസം കഴിഞ്ഞു. എന്നാല്‍ അവിടെ നിന്ന് പാതിവഴിയില്‍ ചികിത്സ നിര്‍ത്തി മടങ്ങി.
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലിമ സുല്‍ത്താനയ്‌ക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമെന്ന് നേരത്തേ എക്‌സൈസ് കണ്ടെത്തിയിരുന്നു. തന്റെ പക്കല്‍ നിന്ന് നേരിട്ട് ലഹരി വസ്തുക്കള്‍ വാങ്ങുന്ന രണ്ട് പേരുടെ വിവരങ്ങള്‍ തസ്ലിമ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ ഒരാള്‍ ഷൈന്‍ ടോം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: